രണ്ടാം വരവിൽ മഞ്ജു വാര്യരുടേതുപോലെ ആഘോഷിക്കപ്പെട്ട തിരിച്ചുവരവായിരുന്നു നടി നവ്യ നായരുടെത്. ഒരു സമയത്ത് മലയാളത്തിലെ വളരെ തിരക്കേറിയ നടിയായിരുന്നു നവ്യ നായർ. 2010 ൽ വിവാഹിതയായതോടെ ലൈം ലൈറ്റിൽ നിന്ന് അകന്നുനി ന്നു. ബിസിനസുകാരൻ ആയിരുന്ന സന്തോഷ് മേനോനാണ് ഭർത്താവ്. വിവാഹശേഷം കരിയറിൽ നിന്ന് ബ്രേക്ക് എടുക്കുകയായിരുന്നു. അക്കാലത്തെ ഒട്ടുമിക്ക നടികളും വിവാഹശേഷം കരിയറിൽ നിന്ന് വിട്ടുനിൽക്കുമായിരുന്നു. നവ്യ നായരും അത് ആവർത്തിച്ചു. കേരളത്തിൽ നിന്നും മുംബൈയിലേക്ക് നവ്യ തന്റെ ജീവിതം പറിച്ച് നട്ടു.
വർഷങ്ങളോളം അഭിനയരംഗത്ത് നിന്ന് വിട്ടു നിന്നെങ്കിലും നല്ലൊരു തിരിച്ചുവരവ് നവ്യക്ക് സാധ്യമായി. ഒരു വീട്ടമ്മ മാത്രമായി ഒതുങ്ങി ജീവിക്കാൻ താല്പര്യമില്ലായിരുന്നു. ഇന്ന് സിനിമകളിലും റിയാലിറ്റി ഷോകളിലും സജീവ സാന്നിധ്യമാണ് നവ്യ നായർ. തൻറെ വേറിട്ട നിലപാടുകൾ കൊണ്ട് നവ്യ ഇന്നും കയ്യടി നേടാറുണ്ട്. അഭിനയത്തിന് പുറമെ നൃത്ത പരിപാടികളിലും നവ്യ പങ്കെടുക്കുന്നു.
അതേസമയം ഇതിനിടെ നവ്യയുടെ വ്യക്തി ജീവിതവും ചർച്ചയായി. നവ്യക്കൊപ്പം ഭർത്താവ് സന്തോഷ് മേനോനെ കാണാത്തത് ആരാധകർ ശ്രദ്ധിച്ചു. സോഷ്യൽ മീഡിയ പോസ്റ്റുകളിലോ ഇവന്റുകളിലോ നവ്യക്കൊപ്പം ഭർത്താവ് ഇല്ല. ഇപ്പോഴിതാ പുതിയ കാർ വാങ്ങിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നവ്യ. ബിഎംഡബ്ല്യു എക്സ് 7 ആണ് നവ്യയുടെ പുതിയ കാർ. 1.7 കോടിയോളം മുടക്കിയാണ് നവ്യ ഈ കാർ വാങ്ങിയത്. നവ്യയുടെ മകനും പിതാവും ഒപ്പമുണ്ടെങ്കിലും ഭർത്താവില്ല.
ഇതേക്കുറിച്ച് കമന്റ് ബോക്സിൽ ചോദ്യങ്ങൾ വരുന്നുണ്ട്. അമ്മയ്ക്ക് വയറു വേദന കാരണം കാർ വാങ്ങുമ്പോൾ ഒപ്പം വരാൻ പറ്റാത്തതിൽ വിഷമമുണ്ടെന്ന് നവ്യ പറയുന്നുണ്ട്. ഭർത്താവ് വരാത്തതിൽ വിഷമം ഇല്ലേയെന്നാണ് ആരാധകരുടെ ചോദ്യം. ഭർത്താവ് എവിടെയെന്ന് ചോദ്യങ്ങൾ ഉണ്ട്. ആർക്കെങ്കിലും വ്യക്തമാക്കാമോ? നവ്യ ഇപ്പോൾ സിംഗിൾ മം ആണോ. വേർപിരിയൽ പരസ്യമാക്കിയിരുന്നോ എന്നാണ് ഒരാളുടെ ചോദ്യം.
സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും കഴിഞ്ഞ കുറച്ച് നാളായി വരുന്നുണ്ട്. എന്നാൽ നവ്യ ഇതേക്കുറിച്ച് പ്രതികരിക്കാറില്ല. വലിയ കുഴപ്പമൊന്നുമില്ലാതെ വിവാഹ ജീവിതം മുന്നോട്ട് പോകുന്നെന്നാണ് മുമ്പ് ഒരഭിമുഖത്തിൽ നവ്യ പറഞ്ഞത്. അതേസമയം വിവാഹ ജീവിതം തന്റെ കരിയറിനെയും സ്വപ്നങ്ങളെയും ബാധിച്ചതിനെക്കുറിച്ച് നവ്യ ഒരിക്കൽ തുറന്ന് സംസാരിച്ചിട്ടുമുണ്ട്.
യുപിഎസി നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ നടന്നില്ല. ഡാൻസിൽ ഡിഗ്രി ചെയ്യാൻ നോക്കിയപ്പോൾ മകന്റെ കാര്യം പറഞ്ഞ് ഭർത്താവ് അനുവദിച്ചില്ല. ഇങ്ങനെയാണ് പലപ്പോഴും നിസഹായരായി പോകുന്നത്. ഇത് തിരിച്ചറിയുമ്പോഴേക്കും വർഷങ്ങൾ കടന്ന് പോയിട്ടുണ്ടാകുമെന്നും നവ്യ അന്ന് ചൂണ്ടിക്കാട്ടി. ഗോസിപ്പുകളോട് നടി പ്രതികരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
content highlight : questions-husbands-absence-on-special-day