Celebrities

ബേസില്‍ ജോസഫിന്റെ ലക്ഷ്വറി വാച്ചിന്റെ വില ലക്ഷങ്ങളോ?-Basil Joseph luxury watch details

സെലിബ്രിറ്റികളുടെ ഔട്ട്ഫിറ്റ് വിലയറിയുക എന്നത് ഇന്നത്തെ കാലത്തെ ഒരു പുതിയ ട്രെന്‍ഡ് ആണ്. നിരവധി പ്രേക്ഷകര്‍ ആണ് ഈ വിലകള്‍ക്കൊക്കെയായി കാത്തിരിക്കുന്നത്. ചില സെലിബ്രിറ്റി താരങ്ങള്‍ ധരിച്ചിരിക്കുന്ന ആഭരണങ്ങളുടെയും സാരിയുടെയും ഉപയോഗിക്കുന്ന ഫോണിന്റെയും മറ്റും വിലകള്‍ കേട്ടാല്‍ പലപ്പോഴും നമ്മള്‍ ഞെട്ടിപ്പോകാറുണ്ട്. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് ബേസില്‍ ജോസഫിന്റെ ലക്ഷ്വറി വാച്ചിനെ കുറിച്ചാണ്.

മരണമാസ് എന്ന സിനിമയുടെ പൂജയ്ക്ക് എത്തിയ ബേസില്‍ ജോസഫ് കയ്യില്‍ ധരിച്ചിരിക്കുന്ന വാച്ച് ഏതാണെന്നാണ് ഇപ്പോള്‍ എല്ലാ പ്രേക്ഷകരുടെയും ചോദ്യം. ഇതാ ബേസിലിന്റെ ലക്ഷ്വറി വാച്ചിന്റെ ഡീറ്റെയില്‍സ്; റാഡോയുടെ വാച്ചാണ് താരം ധരിച്ചിരിക്കുന്നത്. ഇതൊരു 43 എം എം ഓട്ടോമാറ്റിക് മോമന്റ് വാച്ച് ആണ്. ഇതില്‍ ഒരു സ്‌കെല്‍ട്ടന്‍ ഡയല്‍ കാണാം. പ്രൊഫഷണല്‍ ഡയറി വാച്ചുകളുടെ തുടക്കം എന്ന് ഈ വാച്ചിനെ വിശേഷിപ്പിക്കാവുന്നതാണ്. കാരണം ഈ വാച്ചിന്റെ വാട്ടര്‍ റെസിസ്റ്റന്‍സ് കപ്പാസിറ്റി 300 മീറ്റര്‍ ആണ്. സെറാമിക് കെയ്‌സ് ആയതുകൊണ്ട് തന്നെ വാച്ചില്‍ സ്‌ക്രാച്ച് വരാനുള്ള സാധ്യത ഇല്ലെന്ന് കമ്പനി ഉറപ്പ് നല്‍കുന്നു. ഒലീവ് കളര്‍ സിലിക്കോണ്‍ സ്ട്രാപ്പാണ് ബ്രാന്‍ഡ് ഈ വാച്ചിന് നല്‍കിയിരിക്കുന്നത്. 80 മണിക്കൂറാണ് ഈ വാച്ചിന്റെ പവര്‍ കപ്പാസിറ്റി. അഞ്ചുവര്‍ഷമാണ് ബ്രാന്‍ഡ് നല്‍കുന്ന വാറന്റി. ബേസില്‍ ജോസഫ് ധരിച്ചിരിക്കുന്ന ലക്ഷ്വറി വാച്ചിന്റെ വില 4,04,400 രൂപയാണ്.

തിയേറ്ററില്‍ പൊട്ടിച്ചിരിയുടെ അലയൊലികള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ചിത്രമാണ് മരണമാസ്. പൂര്‍ണ്ണമായും ഡാര്‍ക്ക് ഹ്യൂമര്‍ അവതരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കുമിത്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ ടിങ്സ്റ്റണ്‍ തോമസ്, ടൊവിനോ തോമസ്, തന്‍സീര്‍ സലാം, റാഫേല്‍ പൊഴലിപ്പറമ്പില്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബേസില്‍ ജോസഫാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ഗുരുവായൂര്‍ അമ്പല നടയില്‍’ ആണ് ബേസിലിന്റ തിയേറ്ററിലെത്തിയ അവസാന ചിത്രം. 2013ല്‍ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. കുഞ്ഞിരാമായണം (2015),ഗോദ(2017), മിന്നല്‍ മുരളി(2021) എന്നീ മൂന്ന് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുമുണ്ട്.