വളരെ ജനപ്രീതിയുള്ള നടനാണ് ധ്യാൻ ശ്രീനിവാസൻ. എന്തും നർമ്മത്തിൽ കലർന്ന രീതിയിൽ തുറന്നുപറയുന്ന പ്രകൃതമാണ് ധ്യാനിനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്. ധ്യാനിന്റെ അഭിമുഖങ്ങൾക്ക് ഒരുപാട് പ്രേക്ഷകരാണ് ഉള്ളത്. ധ്യാൻ അഭിനയിച്ച ചിത്രങ്ങളേക്കാൾ ധ്യാനിന്റെ ഇൻറർവ്യൂകൾ വൻ ഹിറ്റായി മാറാറുണ്ട്. ഇപ്പോൾ ഇതാ മറ്റൊരു രസകരമായ കഥ പങ്കുവയ്ക്കുകയാണ്
ധ്യാൻ.
അവർ തന്റെ ആദ്യ സിനിമയുടെ സെറ്റിൽ വച്ച് ചേട്ടൻ വിനീത് ശ്രീനിവാസൻ തന്നെ ചീത്ത വിളിച്ചതിനെക്കുറിച്ചാണ് ധ്യാൻ സംസാരിക്കുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡിയിൽ അതിഥിയായി എത്തിയതായിരുന്നു ധ്യാൻ. താരത്തിന്റെ വാക്കുകൾ വായിക്കാം.
”ഞാൻ ഒരു മൂലയ്ക്ക് കിടക്കുകയാണ്. എന്നെ ചവിട്ടുന്ന ഷോട്ടായിരുന്നു എടുത്തു കൊണ്ടിരുന്നത്. ചവിട്ടുന്ന ആളുടെ ക്ലോസാണ് എടുക്കുന്നത്. അവനൊരു ആക്ഷൻ കണ്ടിന്യൂവിറ്റി കിട്ടാൻ വേണ്ടി ഞാനവിടെ വെറുതെ കിടക്കുകയാണ്. ഇവൻ ചവിട്ടിയപ്പോൾ എന്റെ മുഖത്താണ് കൊണ്ടത്. തലേന്ന് രാത്രി മദ്യപിക്കുന്നതിനിടെ ഞാനും അവനും തമ്മിൽ ഒടക്കിയായിരുന്നു. അതിനാൽ മനപ്പൂർവ്വം ചവിട്ടിതാണോ എന്നൊരു സംശയം എനിക്കുണ്ട്” ധ്യാൻ പറയുന്നു.
”ചവിട്ട് കിട്ടിയതും ഞാൻ അവനെ ചീത്ത വിളിച്ചു. എന്റെ അടുത്ത കൂട്ടുകാരനാണ്. ഞാൻ ചവിട്ട് ഞാൻ അർഹിച്ചിരുന്നതാണ്. എങ്കിലും ചവിട്ട് കിട്ടിയ ഉടനെ ഞാൻ അവനെ ചീത്തവിളിച്ചു. പുള്ളി പെട്ടെന്ന് ചൂടായി. ഇംഗ്ലീഷിൽ എന്നെ ചീത്ത വിളിച്ചു. ഡിസിപ്ലിൻ ഇല്ല, സെറ്റിൽ ഇങ്ങനാണോ എന്നൊക്കെ ചോദിച്ചു. എഡിറ്റിന് പോകുമ്പോൾ എന്റെ ചീത്ത വിളി അതിൽ ഉണ്ടാകും. ഇംഗ്ലീഷ് തെറി കൃത്യമായി അറിയുന്നതു കൊണ്ടും, ചുറ്റുള്ള ഇംഗ്ലീഷ് അറിയാത്തവർക്കും ഇതെന്തോ വലിയ സംഭവമാണെന്ന് മനസിലായിരുന്നു”.
”ചവിട്ട് കൊണ്ട് എന്റെ പുരികത്തിന്റെ മുകളിൽ ചെറുതായി ചോര കല്ലിച്ചത് പോലെയായി. പക്ഷെ എന്റെ വിഷമം അതല്ല. എന്നെ ചവിട്ടിയിട്ടും എന്റെ ചേട്ടൻ എന്റെ വേദന മനസിലാക്കാതെ എന്നെ ചീത്ത വിളിച്ചു. ഞാൻ നേരെ റൂമിൽ പോയി. ബാഗ് പാക്ക് ചെയ്തു. ഷൂട്ട് തുടങ്ങി 15 ദിവസമായി. പക്ഷെ എനിക്ക് സിനിമ വേണ്ടെന്ന് പറഞ്ഞ് പോകാൻ റെഡിയായി. ഇതിനിടെ എന്നെ ചവിട്ടിയവൻ വന്ന് എന്നോട് അങ്ങനെ പോയാലെങ്ങനാ എന്നൊക്കെ ചോദിച്ചു” എന്നാണ് ധ്യാൻ പറയുന്നത്.
”എനിക്ക് നിന്നോട് പ്രശ്‌നമില്ല, നിനക്ക് എന്നെ തെറി പറഞ്ഞ എന്റെ ചേട്ടനോടാണ് എനിക്ക് ദേഷ്യം എന്ന് ഞാൻ പറഞ്ഞു. അന്നത്തെ ഷൂട്ട് കഴിഞ്ഞിരുന്നു. പിറ്റേദിവസം ഞാൻ വീട്ടിൽ പോകാൻ തീരുമാനിച്ചു. അമ്മയെ വിളിച്ച് പറയുകയും ചെയ്തു. പക്ഷെ ചില പ്രലോഭനങ്ങളിൽ വഴങ്ങി അവിടെ തന്നെ അന്നും നിന്നു. പിറ്റേദിവസം ലൊക്കേഷനിൽ പോയേ പറ്റു എന്നായി. ഞാൻ പോയി. ഷോട്ടിന് നിന്നു. മഴയത്ത് ഓടുന്ന സീനായിരുന്നു. റെയ്‌നൊക്കെ സെറ്റാക്കി നിൽക്കുകയാണ്. റൺ എന്ന് പറഞ്ഞപ്പോൾ ഞാൻ ഓടിയില്ല. കൈ കെട്ടി നിന്നു”ധ്യാൻ പറയുന്നു.
”വലിയ ക്രൗഡ് ഒക്കെയുണ്ട്. മൂന്ന് തവണ റൺ പറഞ്ഞിട്ടും ഓടിയില്ല. നാലം തവണയും പറഞ്ഞുവെങ്കിലും ഓടാതെ വന്നതോടെ എല്ലാം നിർത്തി ഏട്ടൻ അടുത്തേക്ക് വന്നു. തലേന്ന് ഒന്നും സംഭവിക്കാത്തതു പോലെ എന്തുപറ്റി? എന്ന് ചോദിച്ചു. ഞാൻ ഓടില്ലെന്ന് പറഞ്ഞു. ചുറ്റുമുള്ള എല്ലാവർക്കും സംഭവം അറിയാം. ഞാൻ അവരോടൊക്കെ ഇതേക്കുറിച്ച് സംസാരിച്ചതാണ്. അതിനാൽ ഇതിനൊരു തീർപ്പാക്കാതെ ഷൂട്ട് തുടങ്ങില്ലെന്ന് അവർക്കൊക്കെ അറിയാമായിരുന്നു. എനിക്ക് വേണ്ടിയിരുന്നത് എന്നെ തല്ലിയവനെ ഏട്ടൻ ചീത്ത വിളിക്കണം! നിങ്ങളോടാണിത് ചെയ്തതെങ്കിൽ ഞാൻ അവനെ കൊന്നേനെ, നിങ്ങൾ എന്തുകൊണ്ട് അവനെ ചീത്ത വിളിച്ചില്ല? ഞാൻ ഏട്ടനോട് ചോദിച്ചു” എന്നാണ് ധ്യാൻ പറയുന്നത്.
എന്തായാലും ആ പ്രശ്‌നം പരിഹരിക്കുകയും ധ്യാൻ അഭിനയം തുടരുകയും ചെയ്തു. തിര ആയിരുന്നു ആ സിനിമ. ധ്യാനിന്റെ അരങ്ങേറ്റ സിനിമയായിരുന്നു തിര. കാലങ്ങൾക്ക് ശേഷം വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലൂടെ ധ്യാനും വിനീതും വീണ്ടും നടനും സംവിധായകനുമായി ഒരുമിക്കുകയും ചെയ്തു. ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടുകയും ചെയ്തു.
content highlight: dhyan-sreenivasan-recalls-how-vineeth-sreenivasan-scolded