2022 ഏപ്രില്‍ 14-നായിരുന്നു ആലിയ -റണ്‍ബീര്‍ വിവാഹം. 2022 നവംബറില്‍ ദമ്പതികള്‍ അവരുടെ മകള്‍ റാഹയെ സ്വാഗതം ചെയ്തു. ഏകദേശം ഒരു വര്‍ഷത്തോളം ദമ്പതികള്‍ റാഹയുടെ ചിത്രങ്ങള്‍ എവിടെയും പോസ്റ്റ് ചെയ്തിരുന്നില്ല. 2023 ലെ ക്രിസ്മസ് ദിനത്തിലാണ് ഇരുവരും റാഹയ്ക്കൊപ്പമുളള ഫോട്ടോ ആദ്യമായി പങ്കുവെച്ചത്. പിന്നീടിങ്ങോട്ട് റാഹയുമൊത്തുളള വിശേഷങ്ങള്‍ താരദമ്പതിമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു. റാഹയെ കുറിച്ച് ഒരുപാട് വാചാലരാവുകയും ചെയ്തിരുന്നു ഇരുവരും.
ഇപ്പോള്‍ ഇതാ റാഹയുടെ ഭാവി ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി ആലിയ ഭട്ട്. റാഹയുടെ സ്വന്തമായ വ്യക്തിത്വം വികസിപ്പിച്ചെടുക്കാന്‍ താന്‍ അവളുടെ കൂടെ നില്ക്കും എന്ന് പറയുകയാണ് ആലിയ. ‘കുട്ടികള്‍ അവരുടെ സ്വന്തം വ്യക്തിത്വത്തോടെയാണ് ജനിക്കുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനാല്‍ വളര്‍ന്നു വരുമ്പോള്‍ അത്തരത്തിലുള്ള വികസനത്തിന് അവരുടെ ഒപ്പം നില്‍ക്കുകയാണ് വേണ്ടത്. റാഹ അവള്‍ക്ക് ഇഷ്ടമുള്ള ജീവിതം നയിക്കട്ടെ അവള്‍ക്ക് ഒട്ടും തൃപ്തികരമല്ലാത്ത ഒരു ജീവിതം നയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അവള് അവള്ക്കിഷ്ടമുളളിടത്ത് ചുവടുറപ്പിക്കട്ടെ. എന്റെ മകളുമായി ബന്ധപ്പെട്ട് ഞാന്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും വളരെ മികച്ചതായിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. വളരെ സൂക്ഷ്മമായി നിരീക്ഷിച്ചതിനുശേഷം ആയിരിക്കും ഞാന്‍ അവരുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുക’, ആലിയ വ്യക്തമാക്കി.
യാഷ് രാജ് ഫിലിംസിന്റെ അടുത്ത സ്പൈ യൂണിവേഴ്സ് ചിത്രമായ ആല്‍ഫയില്‍ ആലിയ ഭട്ട് ഒരു സൂപ്പര്‍ ഏജന്റായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. വാസന് ബാലയുടെ ജിഗ്ര, സഞ്ജയ് ലീല ബന്‍സാലിയുടെ ലവ് ആന്‍ഡ് വാര് എന്നിവയും ആലിയയുടെ വരാനിരിക്കുന്ന ചിത്രങ്ങളാണ്. 1999 ല്‍ ബാലതാരമായി സംഘര്‍ഷ് എന്ന സിനിമയിലാണ് ആലിയഭട്ട് ആദ്യം അഭിനയിക്കുന്നത്. കരണ്‍ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ (2012) എന്ന സിനിമയിലാണ് ആലിയ നായികയായി ആദ്യം അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ആലിയക്ക് ഫിലിംഫെയറിന്റെ മികച്ച പുതുമുഖ അഭിനേത്രിക്കുള്ള പുരസ്കാരം ലഭിച്ചു.