മലയാളി പ്രേക്ഷകർക്ക് എന്നും സ്നേഹവും വാത്സല്യവുമാണ് ഈ താര പുത്രനോട്. അഭിനയത്തിൽ മാത്രമല്ല മറ്റു സിനിമയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭ. ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസനെ കുറിച്ചാണ് പറയുന്നത്. സിനിമയുടെ സമസ്ത മേഖലകളിലും വിനീത് കൈവെച്ചു. തൊട്ടതെല്ലാം ഹിറ്റായി. അഭിനയത്തിലായാലും സംഗീതത്തിൽ ആയാലും എഴുത്തിലായാലും വിനീത് ശ്രീനിവാസൻ തിളങ്ങി നിന്നു. മിനി ശ്രീനിവാസൻ ചിത്രങ്ങൾക്ക് ഇന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഒരു മൂല്യമുണ്ട്.
പിതാവ് ശ്രീനിവാസന്റെ ചിത്രമായ കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലൂടെയാണ് മലയാള പിന്നണി ഗാന രംഗത്തേക്ക് വിനീത് എത്തുന്നത്. അതിനു ശേഷം വലിയൊരു വളർച്ചയായിരുന്നു. സ്വന്തം അധ്വാനത്തിലൂടെ പേരെടുത്ത താരം സിനിമ സംവിധാനത്തിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായി.
ആദ്യ ചിത്രം കിളിച്ചുണ്ടൻ മാമ്പഴത്തിലേക്ക് എത്തിയതും അച്ഛന്റെ ഇടപെടൽ മൂലമായിരുന്നില്ല. സംവിധായകൻ പ്രിയദർശൻ ആയിരുന്നു വിനീതിനെ സിനിമയിൽ പാടാൻ ക്ഷണിച്ചത്. എന്നാൽ അപ്പോഴും ശ്രീനിവാസൻ അതിനെ എതിർത്തു. കാരണം താൻ കാരണം മക്കൾക്ക് അവസരം ലഭിക്കണം എന്ന് ശ്രീനിവാസൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ പ്രിയദർശന്റെ വിനീതിന്റെ ശബ്ദം വേണമെന്ന നിർബന്ധത്തിലായിരുന്നു കസവിന്റെ തട്ടമിട്ട് എന്ന ഗാനം ഉണ്ടാവുന്നത്. മുൻപോരിക്കൽ ശ്രീനിവാസൻ തന്നെ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു.
2008ൽ സൈക്കിൾ എന്ന ചിത്രത്തിലൂടെയാണ് വിനീതിന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. പിന്നീട് മകന്റെ അച്ഛൻ, ട്രാഫിക്, ചാപ്പാ കുരിശ് തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. 2010ലാണ് സംവിധാനത്തിലേക്ക് എത്തുന്നത്. ആദ്യ സംവിധാനം മലർവാടി ആർട്സ് ആന്റ് ക്ലബ് ആയിരുന്നു. പുതുമുഖങ്ങളെ വെച്ച് എടുത്ത സിനിമ വലിയ വിജയമായിരുന്നു. പിന്നീട് വന്ന് ബോക്സ് ഓഫീസ് ഹിറ്റ് ആയ ചിത്രമാണ് തട്ടത്തിൽ മറയത്ത്.
വിനീത് സംവിധാനം ചെയ്ത് അവസാനം പുറത്തിറങ്ങിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം. തിയേറ്ററിൽ വൻ വിജയമാവുകയും ഒടിടി യിലൂടെ വൻ പരാജയമായിരുന്നു. സിനിമ തന്റെ ജീവിതം തന്നെയാണെന്ന് പലപ്പോഴും പറയാറുണ്ട്. കുട്ടിക്കാലത്തെ പല ഓർമകളും വിനീത് പല അഭിമുഖങ്ങളിലൂടെയും പങ്കു വെക്കാറുണ്ട്. അത്തരത്തിൽ തന്റെ കുട്ടിക്കാലത്തെ സിനിമാ ഓർമകൾ ഒരു അഭിമുഖത്തിനിടെ വിനീത് പറഞ്ഞതിങ്ങനെ.
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ വെക്കേഷൻ സമയങ്ങളിൽ അച്ഛനൊപ്പം ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പോകുമായിരുന്നു എന്ന് വിനീത് പറഞ്ഞു. അങ്ങനെ കണ്ട സിനിമകളിൽ ഏറ്റവും ഇഷ്ടം തേൻ മാവിൻ കൊമ്പത്താണെന്ന് വിനീത് പറഞ്ഞിട്ടുണ്ട്. എന്നാൽ അച്ഛന്റെ എഴുത്തുകളിൽ വിനീതിനെ ഏറ്റവും ആകർഷിച്ചത് സന്ദേശം ആണ്. കഥ പറഞ്ഞ രീതിയും അതിലെ ആക്ഷേപ ഹാസ്യവും എല്ലാം ഇന്നും പ്രസക്തമാണ്. രാഷ്ട്രീയ സിനിമകളിൽ ഇന്നും സന്ദേശത്തിനു മുകളിൽ എന്നൊന്നില്ല. എക്കാലത്തേയും മികച്ചത് സന്ദേശം തന്നെ.
സ്കൂൾ കാലം കഴിഞ്ഞതോടെ സിനിമയോടുള്ള സമീപനത്തിലും ഇഷ്ടങ്ങളിലും ഒരുപാട് മാറ്റം വന്നെന്ന് വിനീത് പറഞ്ഞു. അച്ഛനിലെ എഴുത്തു കാരനെയാണ് ഞാൻ പിന്നെ ഒരുപാട് ഇഷ്ടപ്പെട്ട് തുടങ്ങിയത്. ചുറ്റുമുള്ള ജീവിതങ്ങളെ അച്ഛൻ സിനിമയിലേക്ക് കൊണ്ടു വന്നത് തന്നെ അതിശയമായി തോന്നിയിട്ടുണ്ടെന്നും വിനീത് പറഞ്ഞു. പക്ഷേ അന്നും സന്ദേശം എന്ന സിനിമയോടുള്ള വല്ലാത്തൊരു ഇഷ്ടം ഉണ്ടായിരുന്നു.
വിനീത് പാട്ട് പാടുന്നതിൽ തുടക്കത്തിൽ അച്ഛൻ ശ്രീനിവാസന് എതിർപ്പായിരുന്നു. അതിനെ തുടർന്ന് നിരവധി തർക്കങ്ങൾ ഇരുവർക്കും ഇടയിൽ ഉണ്ടായിരുന്നു. അവസാനം അച്ഛന്റെ ആഗ്രഹ പ്രകാരം വിനീത് തന്റെ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി. അതിനു ശേഷമാണ് സിനിമയിലേക്ക് എത്തിയത്. വിനീതിനെ പോലെ ധ്യാൻ ശ്രീനിവാസനും വിവിധ മേഖലകളിൽ സജീവമാണ്.
content highlight: vineeth about sreenivasan