Television

ജീവിതത്തില്‍ ഞാന്‍ ഇത്രയും വെറുത്ത മറ്റൊരു മനുഷ്യനില്ല; ഞാന്‍ എന്റെ ആങ്ങളയെ പോലെ കണ്ടവനാണ് |Jasime-jaffer-slams-youtuber

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ചു. പരിപാടിയിലെ മത്സരാർത്ഥികളിൽ ഒരാളാണ് യുട്യൂബറായ ജാസ്മിൻ ജാഫർ. ഹൗസിലേക്ക് എത്തിയശേഷം ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരുന്നു ജാസ്മിൻ. പക്ഷെ രണ്ട് ദിവസം പിന്നിട്ടശേഷം ​ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിക്കാൻ തുടങ്ങിയതോടെ ആരാധകർ ​ഹേറ്റേഴ്സായി മാറി. വളരെ പെട്ടന്നാണ് ​ഗബ്രിയുമായി സൗഹൃദം ജാസ്മിൻ ഉണ്ടാക്കിയെടുത്തത്. ഇരുവരും മനപൂർവം ലവ് ട്രാക്ക് കളിക്കുന്നതാണെന്ന കാര്യത്തിൽ സഹമത്സാരാർത്ഥികൾക്കും പ്രേക്ഷകർക്കും ഉറപ്പുണ്ടായിരുന്നു.

സൗഹൃ​ദമാണോ പ്രണയമാണോയെന്ന് വ്യക്തമാക്കാതെയാണ് ഇരുവരും ഹൗസിൽ അടുത്ത് ഇടപഴകിയത്. ​ഗബ്രിയുമായി അടുത്തശേഷം വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങാണ് ജാസ്മിന് നേരെയുണ്ടാകുന്നത്. അതിന് കാരണം പുറത്ത് മറ്റൊരു യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞ ജാസ്മിൻ ഹൗസിന് അകത്ത് ​ഗബ്രിയുമായി ഇന്റിമേറ്റായി പെരുമാറുന്നുവെന്നതാണ്. ​

ഗബ്രി-ജാസ്മിൻ അടുപ്പം കൂടിയപ്പോൾ പിതാവിൽ നിന്നും മുന്നിറിയിപ്പ് ജാസ്മിന് ലഭിച്ചിരുന്നു. വാപ്പയുടെ ഫോൺ കോൾ വന്നശേഷം ​ഗബ്രിയുമായി ഒരുമിച്ച് ഇരിക്കാൻ പോലും കുറച്ച് സമയം ജാസ്മിന് ഭയമായിരുന്നു. മാത്രമല്ല താൻ കമ്മിറ്റഡാണെന്ന് ഉച്ചത്തിൽ വിളിച്ച് പറ‍ഞ്ഞ് ഹൗസിൽ വച്ച് അലറി കരയുകയും ചെയ്തിരുന്നു. ജാസ്മിൻ ബി​ഗ് ബോസിലേക്ക് പോയപ്പോൾ താരത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഹാന്റിൽ ചെയ്തിരുന്നത് ഭാവി വരൻ അഫ്സൽ‌ അമീറായിരുന്നു.

എന്നാൽ ​ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം അതിരുവിട്ടതോടെ അഫ്സൽ വിവാഹത്തിൽ നിന്നും പിന്മാറി. നാല് പേജായി ഇട്ട വിശദീകരണത്തിൽ താൻ മാനസികമായ തകർച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും തന്നെ ജാസ്മിൻ ചതിക്കുകയാണെന്നും ഈ ബന്ധം വിടുകയാണെന്നുമാണ് അഫ്സൽ കുറിച്ചത്.

ഈ സീസണിൽ വിജയസാധ്യത ഏറെ ഉണ്ടായിരുന്നെങ്കിലും ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അർഹിച്ച അംഗീകാരം ജാസ്മിന് ലഭിച്ചില്ലെന്നാണ് പൊതുവേയുള്ള ആരോപണം. ഇപ്പോഴിതാ താന്‍ ബിഗ് ബോസിലായിരുന്ന കാലത്ത് തനിക്കെതിരെ നിരന്തരം വീഡിയോകള്‍ ചെയ്തിരുന്ന യൂട്യൂബര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിന്‍. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജാസ്മിന്‍ മനസ് തുറന്നത്. താന്‍ സഹോദരനെ പോലെ കണ്ടയാളാണ് തന്നെക്കുറിച്ച് ഇല്ലാത്തത് പറഞ്ഞതെന്നാണ് ജാസ്മിന്‍ പറയുന്നത്. ജാസ്മിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഈ പറയുന്ന പയ്യന്‍ രണ്ടു മൂന്ന് പേരോട് പറഞ്ഞ കാര്യമാണ്. ഞാന്‍ ഇവനോട് ഫ്രണ്ട്‌സ് ബിത്ത് ബെനഫിറ്റ്‌സിന് താല്‍പര്യമുണ്ടോ എന്ന് ചോദിച്ചുവെന്ന്. അവന് ജാസ്മിനോട് ഇഷ്ടമുണ്ടായിരുന്നുവെന്നും ജാസ്മിനെ വളക്കണമെന്നും ആരോടൊക്കെയോ പറഞ്ഞിരുന്നു. നിനക്ക് ഫോളോവേഴ്‌സ് കുറവാണല്ലോ എന്ന് ഞാന്‍ കളിയാക്കിയെന്നും പറഞ്ഞിരുന്നു. എന്റെ അമ്മച്ചിയാണേ ഞാന്‍ അങ്ങനെ പറഞ്ഞതായി ഓര്‍ക്കുന്നില്ല. ഞാന്‍ ഒരിക്കലും അങ്ങനെ പറയത്തുമില്ല. അതിനാല്‍ എന്നോടുള്ള പ്രതികാരം ചെയ്യണം എന്ന് ഈ പയ്യന്‍ രണ്ട് ചിലരോട് പറഞ്ഞത് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്.

ഈ പുള്ളിയ്ക്ക് എന്തിന്റെ പ്രശ്‌നമാണെന്ന് എനിക്കറിയില്ല. ഈ വ്യക്തിയ്ക്ക് ഞാന്‍ ഈ നിമിഷം വരെ ഒരു ഹായ് പോലും ഇട്ടിട്ടില്ല. ജീവിതത്തില്‍ ഞാന്‍ ഇത്രയും വെറുത്ത മറ്റൊരു മനുഷ്യനില്ല. ഞാന്‍ എന്റെ ആങ്ങളയെ പോലെ കണ്ടവനാണ്. ഞാന്‍ പലരോടും പറഞ്ഞിട്ടുണ്ട് ഈ പയ്യന്‍ എനിക്കൊരു ആങ്ങളെ പോലെയാണെന്ന്. അവനോടും ഞാനത് പറഞ്ഞിട്ടുണ്ട്. അങ്ങനെ ഞാന്‍ ഏല്‍പ്പിച്ചു പോയത്. ആ അവനാണ് ഇങ്ങനൊക്കെ പറയുന്നത്. അതാണ് പ്രശ്‌നം.

ആദ്യം പിന്തുണച്ചത് ഞാന്‍ ഇത്രയും ഏല്‍പ്പിച്ച് പോയതല്ലേ, അതില്‍ നിന്നും പെട്ടെന്ന് മാറി നെഗറ്റീവ് ആയാല്‍ എല്ലാവര്‍ക്കും സംശയം തോന്നുമല്ലോ. അതുകൊണ്ടാകാം. പതിയെ ചെയ്യുന്നതിനാല്‍ എന്റെ വീട്ടില്‍ കയറാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്റെ വീട്ടില്‍ കയറി എന്റെ ലാപ് ടോപ്പില്‍ കുത്തി സാധനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് ഞാന്‍ വീട്ടുകാര്‍ക്ക് കൊടുത്ത വാക്കിന്റെ പുറത്താണ്. അതിനാല്‍ ആദ്യമേ നെഗറ്റീവ് അടിച്ചാല്‍ അത് കിട്ടില്ലല്ലോ. അതുകൊണ്ടാകാം പതുക്കെ ചെയ്യാം എന്ന് കരുതിയത്.

വ്യൂവര്‍ഷിപ്പിന് വേണ്ടിയാണോ ചെയ്തത് എന്നും അറിയില്ല. ഈ വ്യക്തിയെ ഒരു തരത്തിലും ബന്ധപ്പെടാന്‍ പിന്നീട് ഞാന്‍ ശ്രമിച്ചിട്ടില്ല. എന്നെക്കൊണ്ട് ഒരുപക്ഷെ അത് കൈകാര്യം ചെയ്യാനാകില്ല. ഞാന്‍ എത്ര വിചാരിച്ചാലും കൂളായി കൈകാര്യം ചെയ്യാന്‍ പറ്റില്ല.

ബിഗ് ബോസില്‍ പോകാന്‍ നേരം ഞാന്‍ പലരോടും പറഞ്ഞിട്ടുണ്ട്, ഇതൊക്കെ എനിക്ക് സിമ്പിളാണ് കാരണം ജീവിതം എന്നെ കുറേ പഠിപ്പിച്ചിട്ടുണ്ട് എന്ന്. പക്ഷെ ബിഗ് ബോസ് എന്നെ പഠിപ്പിച്ചത് പോലെ ജീവിതം എന്നെ പഠിപ്പിച്ചിട്ടില്ല. ബിഗ് ബോസ് എന്നെ ജീവിതം പഠിപ്പിച്ചു. അകത്തും പുറത്തുമായി കുറേ കാര്യങ്ങള്‍ പഠിപ്പിച്ചു.

content highlight: jasime-jaffer-slams-youtuber