വളരെ ജനപ്രീതിയുള്ള നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. എന്തും നര്‍മ്മത്തില്‍ കലര്‍ന്ന രീതിയില്‍ തുറന്നുപറയുന്ന പ്രകൃതമാണ് ധ്യാനിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കിയത്. ധ്യാനിന്റെ അഭിമുഖങ്ങള്‍ക്ക് ഒരുപാട് പ്രേക്ഷകരാണ് ഉള്ളത്. ധ്യാന്‍ അഭിനയിച്ച ചിത്രങ്ങളേക്കാള്‍ ധ്യാനിന്റെ ഇന്റര്‍വ്യൂകള്‍ വന്‍ ഹിറ്റായി മാറാറുണ്ട്. ഇപ്പോള്‍ ഇതാ മറ്റൊരു രസകരമായ കഥ പങ്കുവയ്ക്കുകയാണ്
തന്റെ അച്ഛന്‍ ശ്രീനിവാസന്റെ സ്ഥലം വിറ്റ് തന്റെ സിനിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി വിത്ത് കോമഡി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ധ്യാന്‍. താന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സാമ്പത്തിക പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ധ്യാന്‍. ‘അച്ഛന് ചെന്നൈയില്‍ ഭൂമിയുണ്ടായിരുന്നു. പിന്നീട് താമസം ഇങ്ങോട്ട് മാറ്റി. അങ്ങനെ ആ സ്ഥലം വില്‍ക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ ആ സ്ഥലം കച്ചവടമായി നില്‍ക്കുന്ന സമയമാണ്. അപ്പോള്‍ ലവ് ആക്ഷന്‍ ഡ്രാമയുടെ തിരക്കിലായിരുന്നു. സാമ്പത്തികമായി ടൈറ്റിലായിരുന്നു. ഞങ്ങള്‍ തന്നെയാണ് നിര്‍മ്മിക്കുന്നതും. ഞാനും വിശാഖും ഇങ്ങനെ എവിടുന്ന് പൈസ ഉണ്ടാക്കും എന്ന് ആലോചിച്ചിരിക്കുകയാണ്. അപ്പോള്‍ വിശാഖ് പറഞ്ഞു, ഒരു വഴിയുണ്ട്. എന്താണെന്ന് പിന്നെ പറയാം’, നീ എവിടുന്നാണെങ്കിലും വാങ്ങിച്ചോ എന്ന് ഞാന്‍ പറഞ്ഞുവെന്നാണ് ധ്യാന്‍ പറയുന്നത്.
‘പിറ്റേദിവസം തന്നെ അവന്‍ കാശ് ഒപ്പിച്ചു. ആ ഷെഡ്യൂള്‍ തീര്‍ത്തു. വീട്ടിലെത്തിയ ശേഷമാണ് അവന്‍ എന്നോട് പറയുന്നത് ആ കാശ് എന്റെ അച്ഛന്റേതായിരുന്നുവെന്ന്. ആ പുരയിടം വിറ്റ കാശിനാണ് ഞങ്ങളുടെ കടം വീട്ടിയത്. ചെറിയ കാര്യമല്ല അത്. അഭിനയിക്കാന്‍ വന്നതാണ്. അദ്ദേഹത്തിന്റെ കാശ് വാങ്ങിയിട്ടാണ് സെറ്റില്‍ ഞങ്ങളോരോന്ന് ചെയ്യുന്നത്. ചിലപ്പോള്‍ ഞാനായിരുന്നു കാശ് ചോദിച്ചിരുന്നതെങ്കില്‍ അന്നത് കിട്ടില്ലായിരുന്നു’, ധ്യാന്‍ പറഞ്ഞു. തിര ആയിരുന്നു ധ്യാനിന്റെ ആദ്യത്തെ സിനിമ. ധ്യാനിന്റെ അരങ്ങേറ്റ സിനിമയായിരുന്നു അത്. വീനീത് ശ്രീനിവാസനായിരുന്നു തിരയുടെ സംവിധായകന്‍. കാലങ്ങള്‍ക്ക് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലൂടെ ധ്യാനും വിനീതും വീണ്ടും നടനും സംവിധായകനുമായി ഒരുമിക്കുകയും ചെയ്തു. ചിത്രം ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടുകയും ചെയ്തു.