Celebrities

‘ഇടി’ എന്ന് എഴുതി കാണിച്ചാല്‍ തന്നെ ഞാന്‍ ഓടും’; പക്ഷേ കല്‍പ്പനയുടെ കൈയ്യില്‍ നിന്ന് മുഖത്ത് അടി കിട്ടിയിട്ടുണ്ടെന്ന് സലീം കുമാര്‍-Salim Kumar about the action scenes in films

മിമിക്രി വേദികളിലൂടെ സിനിമയിലെത്തി മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രിയപ്പെട്ട നടനാണ് സലിംകുമാര്‍. മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ചിരി മുഹൂര്‍ത്തങ്ങളാണ് അദ്ദേഹം സമ്മാനിച്ചിട്ടുളളത്. മികച്ച നടനുള്ള ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹത്തിന്റെ അഭിനയം മികവിന് ലഭിച്ചിട്ടുണ്ട്. തന്റെ പഴയകാല സിനിമ ജീവിതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വീഡിയോകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ സ്ഥിരം വൈറല്‍ ആകാറുണ്ട് ഇപ്പോള്‍ ഇതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ചര്‍ച്ചയായിരിക്കുന്നത്. സിനിമയിലെ ആക്ഷന്‍ സീക്വന്‍സുകളെ കുറിച്ചുള്ള ചോദ്യത്തിന് ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പണ്ട് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് കല്‍പ്പനയുടെ കയ്യില്‍ നിന്നും മുഖത്ത് അടി കിട്ടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏതോ ഒരു തമാശ സീന്‍ ചിത്രീകരിക്കുന്ന സമയത്ത് ആയിരുന്നു ഇത്തരത്തില്‍ തനിക്ക് അടി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ ആക്ഷന്‍ സീനുകള്‍ ചെയ്യാന്‍ തനിക്ക് ഇഷ്ടമല്ലെന്നും നടന്‍ സലിംകുമാര്‍ അഭിപ്രായപ്പെട്ടു. ‘ആക്ഷന്‍ സീനുകള്‍ ചെയ്യുന്നതിനോട് എനിക്ക് താല്പര്യം ഇല്ല. ‘ഇടി’ എന്ന് എഴുതി കാണിച്ചാല്‍ തന്നെ ഞാന്‍ ആ സ്ഥലത്തു നിന്ന് ഓടുന്ന ആളാണ്’, സലീം കുമാര്‍ പറഞ്ഞു.

നടന്‍ സുരേഷ് ഗോപിയുമായിട്ട് സലീം കുമാറിന് വളരെ കുറച്ച് സിനിമകള്‍ മാത്രമേ അഭിനയിക്കാന്‍ പറ്റിയിട്ടുള്ളല്ലോ എന്നുള്ള അവതാരയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപി ആക്ഷന്‍ സിനുകളുടെ ആളാണെന്നും അതുകൊണ്ടായിരിക്കാം തനിക്ക് സുരേഷ് ഗോപിയോടൊപ്പം ഒരുപാട് സിനിമകളില്‍ അഭിനയിക്കാന്‍ കഴിയാഞ്ഞതെന്നും തമാശ രൂപേണ സലിംകുമാര്‍ മറുപടി നല്‍കി. കൂടാതെ സിനിമയുടെ ചിത്രീകരണത്തിന് ആണെങ്കില്‍ പോലും ആരെയും ഇടിക്കുന്നത് ഇഷ്ടമല്ലെന്നും സ്വയം ഇടി കൊള്ളുന്നതിനോടും താല്‍പ്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഹാസ്യ നടന്മാരില്‍ ഒരാളാണ് ശ്രീ സലീം കുമാര്‍. എന്നാല്‍ ഹാസ്യ കഥാപാത്രങ്ങള്‍ക്ക് പുറമെ സ്വഭാവ വേഷങ്ങള്‍ ചെയ്യുന്നതിലും വിജയിച്ച നടനാണ് അദ്ദേഹം. 2010-ല്‍ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടുകയും ചെയ്തു (അത് ആ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയിരുന്നു ). അച്ഛനുറങ്ങാത്ത വീടിന് ( 2005) മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മികച്ച നടനുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും (2013) അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.