കാളിന്ദി
ഭാഗം 5
ഒരു കഷണം എടുത്ത് കഴിക്കു മോളെ..ബാക്കി പിന്നെ കഴിക്കാം….. അവർ നിർബന്ധിച്ചപ്പോൾ ഒരു ചെറിയ കഷണം എടുത്ത് അവൾ മുളക് ചമ്മന്തി കൂട്ടി കഴിച്ചു..
“നാലുമണിക്ക് പുഴുങ്ങിയാൽ മതിയായിരുന്നു,ഒന്നുമല്ലാത്ത നേരത്താണ് നമ്മൾ ഇത് പുഴുങ്ങിയത്,” ആരോടെന്നല്ലാതെ അവൾ പറഞ്ഞു.
” ആ സാരമില്ല മോളെ….അടുത്ത തവണ പറിക്കുമ്പോൾ നമുക്ക് നാലുമണിക്ക് പുഴുങ്ങാം ” അച്ഛമ്മ ആസ്വദിച്ചിരുന്നു കഴിക്കുകയാണ്
എന്തായാലും എനിക്ക് വയർ ഫുൾ ആയി….. അവൾ ഒരു ഏമ്പക്കം വിട്ടു കൊണ്ട് പറഞ്ഞു.
കല്ലു ചേച്ചി……. മുറ്റത്തു നിന്നും ഒരു വിളിയൊച്ച….
ആഹ്ഹ…. മുത്തുമണി ആണല്ലോ… ഇവൾ ഇന്ന് സ്കൂളിൽ പോയില്ലേ…..
കാളിന്ദി എഴുന്നേറ്റു മുൻ വശത്തേക്ക് വന്നു..
മുത്തുമണി…. നി ഇന്ന് സ്കൂളിൽ പോയില്ലേ…..?
ഇന്ന് ഞങ്ങൾക്ക് സ്കൂൾ ഇല്ല ചേച്ചി…
അതെന്നാടാ…
ഇന്ന് ടീച്ചർമാർക്ക് സെമിനാർ ആണ്….
അതുകൊണ്ട് അവധിയാ..
ആഹാ…. എന്നിട്ട് ഇപ്പോ ആണോ വരുന്നത്….
അത് ചേച്ചി… എന്റെ മാമൻ ഒക്കെ വന്നിട്ടുണ്ട്……
ആര്…. ദേവൻ ചേട്ടനോ…
ഹ്മ്മ്..
എപ്പോൾ വന്നു…?
ഇന്നലെ വൈകിട്ട്…
ആണോ….. മാമൻ മാത്രമേ ഒള്ളോ… അതോ മാമിയും ഉണ്ടോ…..?
മാമിയും ഉണ്ട്… കല്ലു ചേച്ചിയെ കൂട്ടി കൊണ്ട് വരാൻ പറഞ്ഞു…
ഹ്മ്മ്…. അച്ഛമ്മേ…. ഞാൻ ഇപ്പോൾ വരാമേ….
കല്ലു മുത്തുമണിയും ആയി അവളുടെ വീട്ടിലേക്ക് നടന്നു.
ഒരു വേലിക്കപ്പുറം ആണ് അവളുടെ വീട്..
മുത്തുമണി മൂന്നാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്.. അവളുടെ അമ്മ സുസ്മിതയും അച്ഛൻ ഗോപനും..
ഗോപൻ മേസ്തിരി പണി ആണ്. സുസ്മിത അടുത്ത് ഉള്ള ഒരു പലഹാരം കമ്പനി യിൽ പോകുന്നുണ്ട്..
ആഹ്ഹ… ഇതാരാ വരുന്നത്….കല്ലുസേ വായോ വായോ…
ദേവന്റെ ഭാര്യ വീണ ആണ്..
വീണ ചേച്ചി… എന്തുണ്ട് വിശേഷം… എത്ര നാളായി കണ്ടിട്ട്……
കല്ലു ചെന്ന് അവളുടെ കൈയിൽ പിടിച്ചു..
സുഖം കല്ലു….. ഡിഗ്രി പ രീക്ഷ ഒക്കെ കഴിഞ്ഞു അല്ലേ..
കഴിഞ്ഞു ചേച്ചി…
ഇനി എന്താ അടുത്ത പരിപാടി..
റിസൾട്ട് വരട്ടെ… എന്നിട്ട് ഒള്ളു ബാക്കി..
അച്ഛമ്മ ഇവൾക്ക് കല്യാണം ആലോചന ആണ് വീണേ
.. മിക്കവാറും അടുത്ത ചിങ്ങത്തിൽ കാണും…
ങേ… സത്യം ആണോ സുസ്മിതചേച്ചി…
വീണക്ക് ആകാംക്ഷ ആയി.
ചുമ്മാ പറയുന്നത് ആണ് ചേച്ചി… വിശ്വസിക്കല്ലേ….കല്ലു ചെരിപ്പ് ഊരി ഇട്ടിട്ട് ഉമ്മറത്തേക്ക് കയറി..
ആഹ് കാണാം കാണാം
.. എത്ര പേരോട് ആണെന്നോ അച്ഛമ്മ ഇവളുടെ കാര്യം പറഞ്ഞേക്കുന്നത്.. ഒത്തു വന്നാൽ നടത്തും…
അപ്പോളേക്കും ദേവൻ ഇറങ്ങി വന്നു.
കല്ലു… എന്തൊക്കെ ഉണ്ട് വിശേഷം..
സുഖം ദേവൻ ചേട്ടാ….. അവിടെയോ..
അമ്മച്ചിയമ്മ (സുസ്മിത യുടെ അമ്മയെ മുത്തുമണി വിളിക്കുന്നത് ആണ് )വന്നില്ലേ ചേട്ടാ….
ഇല്ല അമ്മക്ക് ക്ഷീണം ആണ്… വാതം ഉണ്ടല്ലോ…..
ഹ്മ്മ്… പിന്നെ…. എന്താണ് പെട്ടന്ന് ഇറങ്ങിയത്… ചേച്ചി ഒന്നും പറഞ്ഞില്ലല്ലോ…
അത് പിന്നെ ഞങൾ ഒരു കാര്യം പറയാൻ വന്നത് ആണ്….
ദേവൻ ചിരിയോടെ പറഞ്ഞു..
എന്നതാ ദേവൻ ചേട്ടാ…
അത് എനിക്ക് ഒരു ജോലി ശരി ആയി… ദുബായ് യിൽ ആണ്…. ഒരു സൂപ്പർ മാർക്കറ്റിൽ…. അടുത്ത ആഴ്ച പോകുമ… അത് പറയാൻ ഇറങ്ങിയത് ആണ് ഞങ്ങൾ..
അതെയോ…. Happy news ആണല്ലോ ചേട്ടാ…..
ആഹ്…. എല്ലാം ശരിയായാൽ മതി ആയിരുന്നു കല്ലു…
ശരിയാകും ചേട്ടാ…. അടിപൊളി ആയിട്ട് പോയിട്ട് വാ…….
അവൾ സന്തോഷത്തോടെ പറഞ്ഞു.
വീണ ചേച്ചി പി എസ് സി പഠിത്തം എവിടെ വരെ ആയി.
ഞാൻ കോച്ചിങ് നു പോകാൻ തുടങ്ങി കല്ലു..
നല്ല കാര്യം ചേച്ചി… അങ്ങനെ ആണെങ്കിൽ ചേച്ചിക്ക് ഉറപ്പ് ആയിട്ടും ജോലി കിട്ടും.വീട്ടിലിരുന് പഠിക്കുന്നതിലും നല്ലത് കോച്ചിങ് നു പോകുന്നത് ആണ് കേട്ടോ..
ഒരു മാസം ആയതേ ഒള്ളു… അല്ലെ വീണേ…
സുസ്മിത ചായ എടുത്തു കൊണ്ട് വന്നു കല്ലുന്റെ കയ്യിൽ കൊടുത്തു.
ചേച്ചി…. ഞാൻ ഇപ്പോൾ കാപ്പി കുടിച്ചത് ഒള്ളു…. വയർ ഫുൾ ആണ്..
ഓ
.. ജാട ഇടാതെ കുടിക്ക് പെണ്ണെ…. ഒരു ഗ്ലാസ് ചായ കുടിക്കാൻ ഉള്ള സ്പേസ് ഒക്കെ കാണും…..
യ്യോ… സത്യം ആണ് സുസ്മിതചേച്ചി…
ദേ കല്ലു….. മര്യാദക്ക് കുടിച്ചോണം കെട്ടോ..ഇല്ലെങ്കിൽ ഇടി മേടിക്കും… അവൾ കണ്ണുരുട്ടി…
അങ്ങനെ കുറച്ചു സമയം അവരോട് ഒക്കെ വിശേഷം പറഞ്ഞു കൊണ്ട് കല്ലു
ഇരുന്നു…
കല്ലു മോളെ…. നിന്റെ ഫോൺ കിടന്ന് അടിക്കുന്നുണ്ട്….
അച്ഛമ്മ വിളിച്ചു.
ആഹ്…. വരുന്നു അച്ഛമ്മേ…
കല്ലു പോകാനായി എഴുന്നേറ്റു.
വീണേച്ചി… ഞാൻ എന്നാൽ പോകുവാ… പിന്നെ കണമേ…. ഫോൺ ബെൽ അടിക്കുന്നുണ്ട്….
ശരി മോളെ… പോയിട്ട് വാ… ഉച്ച ഊണ് ഇവിടെ നിന്ന് ആണ് കേട്ടോ….
സുസ്മിത അവളോട് വിളിച്ചു പറഞ്ഞു.
അവൾ പോയതും മുത്തുമണി ചെറുതായ് ചിണുങ്ങി…
അപ്പോളേക്കും ഗോപൻ ഒരു ചെറിയ കോഴിയും അര കിലോ വറ്റയും അര കിലോ കിളി മീനും ഒക്കെ മേടിച്ചു കൊണ്ട് വന്നു.
ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോ ചേട്ടാ… ഞങ്ങൾ അതിന് വിരുന്ന്കാർ ഒന്നും അല്ലാലോ… അവൻ കൊടുത്ത പൊതി മേടിച്ചു കൊണ്ട് വീണ പറഞ്ഞു.
ഇതൊക്ക ഒരു സന്തോഷം അല്ലെ വീണേ…..വല്ലപ്പോഴും ഇങ്ങനെ ഒക്കെ ഒന്ന് ഒത്തു കൂടുന്നത് നല്ലത് ആണ്…. ഗോപൻ അത് പറഞ്ഞു കൊണ്ട് ഷർട്ട് ഊരി അഴയിൽ ഇട്ടു.
വീണ അടുക്കളയിലേക്ക് പോയി..
ശോ… ആ കല്ലു പോയല്ലോ. അവൾ ഉണ്ടെങ്കി ഞൊടി ഇടയിൽ മീൻ വെട്ടി തരും.
സുസ്മിത പറഞ്ഞു.
കല്ലു മിടുക്കി ആണ് അല്ലെ ചേച്ചി..
പിന്നെ….. ….അവൾക്ക് എല്ലാം പെരുമാറ്റൻ അറിയാം…. മീനൊക്കെ ഇതാ എന്ന് പറഞ്ഞു വെട്ടും…..
അതെയോ…
ഹ്മ്മ്…
പാവം ആണ് കല്ലു… ഒരുപാട് ഒരുപാട് പാവം…. അമ്മയും അച്ഛനും ഇല്ലാത്ത കുട്ടി അല്ലേ…. അച്ഛമ്മയെ ജീവൻ ആണ് അവൾക്ക്….
കല്യാണം നോക്കുന്നുണ്ടോ ചേച്ചി ആ കൊച്ചിനു ഇപ്പോളെ…
അച്ഛമ്മയ്ക്ക് പ്രായം ആയി വരിക അല്ലേ.. അതുകൊണ്ട് ഭയങ്കര പേടി ആണ്…. അച്ഛമ്മയുടെ കാലം കഴിഞ്ഞാൽ അവൾക്ക് ആരാ ഉള്ളത്….. അതുകൊണ്ട് അവൾക്ക് ആലോചന ഒക്കെ നടത്തുന്നുണ്ട്.
ഹ്മ്മ്… ഏതെങ്കിലും നല്ല കുടുംബത്തിൽ കയറിയാൽ മതി ആയിരുന്നു അല്ലേ…
അതെ വീണേ….
സുസ്മിത ചിക്കൻ എല്ലാം കഴുകി വാരി എടുത്തു വെച്ചു.
വീണ അപ്പോളേക്കും സബോള എല്ലാം തൊലി കളഞ്ഞു.
വറ്റ കറി വെയ്ക്കാം…കുറച്ചു കിളി മീൻ എടുത്തു പൊരിക്കാം അല്ലേ… വീണേ….
മതി ചേച്ചി…. ഇതൊക്ക ധാരാളം.
സുസ്മിതേ……
എന്താ ഗോപേട്ടാ…
കുറച്ചു വൻപയർ എടുത്തു മെഴുക്കുപുരട്ടി വെയ്ക്കെടി….
ഓഹ്… ആയിക്കോട്ടെ..
അവൾ ചിരിച്ചു..
ചേട്ടന് ഭയങ്കര ഇഷ്ടം ആണ് അല്ലേ പയർ…
അതെ വീണേ…. പയർ വെയ്ക്കുന്ന ദിവസം മോരും വേണം
അത് നിർബന്ധം ആണ്
മോര് ഇരിപ്പുണ്ടോ ചേച്ചി..
കുറച്ചു ഉണ്ട്.. ഫ്രിഡ്ജിൽ കാണും..
അങ്ങനെ ഉച്ചത്തേക്ക് ഉള്ള വിഭവങ്ങൾ എല്ലാം നാത്തൂനും നാത്തൂനും കൂടെ തകൃതി ആയി ഉണ്ടാക്കുക ആണ്…
വെളുത്തുള്ളിയും ചുവന്നുള്ളിയും അല്പം കുരുമുളകും വറ്റൽ മുളകും കൂടെ ചതച്ചെടുത്തു കറിവേപ്പിലയും കടുകും പൊട്ടിച്ചു ഉപ്പ് ചേർത്ത് വേവിച്ചു വെച്ച പയർ ഇട്ട് അടിപൊളി മെഴുക്കുപുരട്ടി തയ്യാറാക്കുക ആണ് സുസ്മിത..
വീണ ആസ്വദിച്ചു ഇരുന്നു അതിൽ നിന്ന് അല്പം എടുത്തു കഴിച്ചു നോക്കി..
കിടു ആണ് കേട്ടോ ചേച്ചി….
അവൾ നാത്തൂനേ അഭിനന്ദിച്ചു..
*—-**
ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വന്നപ്പോൾ ആണ് സുമേഷ് കര്യങ്ങൾ ഒക്കെ രാജിയോട് പറഞ്ഞത്.
. ആദ്യം അവൾ കുറച്ചു സമയം കെറുവിച്ചിരുന്നു.
എത്ര നേരം ഞാൻ വിളിച്ചു. എന്താ ഫോൺ എടുക്കാഞ്ഞത്..
എന്റെ രാജി ഓട്ടം ഉണ്ടായിരുന്നു. അതല്ലേ..
ഓഹ് പിന്നെ… എന്ന് കരുതി ഒരു ഞ്ച് മിനിറ്റ് എന്നോട് ഒന്ന് മിണ്ടാൻ മേലെ…
അഞ്ചല്ല അര മണിക്കൂർ മിണ്ടിയിട്ടെ പോകു…. മതിയോ..
എന്റെ സുമേഷേട്ടാ… എനിക്ക് ആണെങ്കിൽ അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് അല്ലേ. രാജീവൻ ചേട്ടനെ കണ്ടോ… എന്ത് പറഞ്ഞു.. ആ കുട്ടിയെ അറിയുമോ..
ഹ്മ്മ്… അറിയും പെണ്ണെ….
എന്നിട്ടോ..
നി വാ ഇരിക്ക്.. ഞാൻ എല്ലാം പറയാം…
അവൾ അവന്റെ അടുത്ത് വന്നു ഇരുന്നു..
നല്ല കൂട്ടർ ആണോ ഏട്ടാ..
പെൺകുട്ടി കുഴപ്പം ഒന്നും ഇല്ല… പാവം ആണ്
.. നല്ല സ്വഭാവവും…..
ആണോ….. സമാധാനം ആയി..
ഹ്മ്മ്… പിന്നെ ഒരു പ്രശ്നം ഉണ്ട് രാജി…
അയ്യോ… അതെന്ന ഏട്ടാ…..
അവൾക്ക് ആകാംഷ ഏറി…
അത് പിന്നെ രാജി.. അതിന്റ അച്ചനും അമ്മയും ഒന്നും കൂടെ ഇല്ല. ആകെ ഉള്ളത് ഒരു അച്ഛമ്മ മാത്രം ആണ്.
അച്ഛനും അമ്മയും ഒക്കെ എവിടെ….. ജീവിച്ചിരുപ്പില്ലെ ഏട്ടാ..
അമ്മ മരിച്ചു പോയി രാജി. അച്ഛൻ ഉണ്ട്. പക്ഷെ എവിടെ ആണെന്ന് ആർക്കുമറി യില്ല…
അതെന്ന ഏട്ടാ…
അത് പിന്നെ.. ആ കുട്ടി ജനിച്ചു കഴിഞ്ഞു ഉടനെ അതിന്റെ അമ്മ മരിച്ചു പോയത്..ആരൊക്കെയോ ചേർന്ന് പറഞ്ഞു ഈ കുഞ്ഞിന്റെ ജാതക ദോഷം കാരണം ആണ് പെറ്റമ്മ മരിച്ചത് എന്ന്. അന്ന് മുതൽ അതിന്റെ അച്ഛന് ഇതിനെ കണ്ടുകൂടാ.. അയാൾക്ക് പിന്നെ ഇങ്ങനെ ഒരു മകൾ വേണ്ട എന്ന് പറഞ്ഞു അയാൾ നാട് വിട്ടു പോയെന്നു..
ദൈവമേ…..
ഇവരുടെ നാട് ഇവിടെ തന്നെ ആണോ..
അല്ല… മുണ്ടക്കയം കഴിഞ്ഞു പാലൂർ കാവ് എന്ന് പറഞ്ഞു ഒരു സ്ഥലം ഉണ്ട്. ലേശം ഉള്ളിലോട്ടു ആണ്. അവിടെ ആയിരുന്നു ഇവരുടെ നാട്
.
ഹ്മ്മ്…
ഈ അച്ഛമ്മ കുട്ടിയ്ക്ക് ഒന്നര വയസ് ഉള്ളപ്പോൾ ഇങ്ങോട് വന്നത് ആണ്..അതുവരെ ഇവർ അവിടെ ആയിരുന്നു..
അതെയോ… ഒറ്റയ്ക്ക് ഒള്ളോ ഈ അമ്മ.
ആഹ് അങ്ങനെ ആണ് രാജീവൻ പറഞ്ഞത്. ഇനി ആരെങ്കിലും ഒക്കെ ഉണ്ടോ എന്ന് തിരക്കണം…
ഹ്മ്മ്.. ഏട്ടാ അപ്പോൾ ആ അച്ചൻ ഇതുവരെ ഈ കുട്ടിയെ കാണാൻ വന്നിട്ടല്ല അല്ലെ…
എന്നാണ് ഞാൻ അറിഞ്ഞത്…
ശോ പാവം അല്ലെ…
ആഹ്…
എന്നിട്ടോ ഏട്ടാ..
അങ്ങനെ അയാൾ പോയി കഴിഞ്ഞു ഈ കുഞ്ഞിനെ നോക്കാൻ ആരും ഇല്ലായിരുന്നു. അപ്പോൾ ആണ് അയാളുടെ അമ്മ വരുന്നതും ഈ കുട്ടിയെ ഏറ്റെടുക്കുന്നതും. എന്നിട്ട് അവർ ഈ കുഞ്ഞും ആയിട്ട് കോട്ടയത്തേക്ക് വന്നു..
അതെന്ന അങ്ങനെ വന്നത്…
ഈ അമ്മ ഒറ്റ മകൾ ആയിരുന്നു എന്ന്. ഇവർക്കു ഇവിടെ ഒരു വീടും കുറച്ചു സ്ഥലവും ഉണ്ടായിരുന്നു. അങ്ങനെ ആണ് ഇവർ ഇവിടെ വന്നു താമസം ആക്കിയത്..
അപ്പോൾ ഈ അച്ഛമ്മയുടെ സ്വന്തം സ്ഥലം ആണ് അല്ലെ ഇവിടെ.
അതെ…. അവര് ജനിച്ചു വളർന്ന വീട് ആണെന്ന്..
ഇവർക്ക് വേറെ മക്കൾ ഇല്ലേ ആവോ…
അഹ് അതൊന്നും എനിക്ക് അറിയില്ല…
എന്തെങ്കിലും പ്രശ്നം ആകുവോ ഏട്ടാ കല്യാണം ആലോചിച്ചാൽ..
അതിനെ കുറിച്ച് ഒക്കെ ഇപ്പൊ എങ്ങനെ പറയുന്നത്…ആദ്യം ആ പെൺകുട്ടിയുടെ നിലപാട് അറിയണ്ടേ…
അതൊക്കെ ശരി ആണ്.. പക്ഷെ ഞാൻ ഇത് വിട്ടിൽ പറഞ്ഞാൽ കണ്ണൻ എന്ത് പറയുവോ ആവോ..
ആദ്യം നീ ഈ കാര്യം അമ്മയെ വിളിച്ചു പറയു. എന്നിട്ട് അമ്മയുടെ ഒക്കെ തീരുമാനം അറിഞ്ഞിട്ട് മതി ബാക്കി..
ആ കുട്ടി കാണാൻ ഒക്കെ എങ്ങനെ ആണ്…. രാജീവൻ ചേട്ടൻ എന്ത് പറഞ്ഞു.
കാണാൻ മിടുക്കി ആണെന്ന് പറഞ്ഞു.പിന്നെ അത് ആളൊരു പാവം ആണ്. ഒരു ചീത്തപേരും കേൾപ്പിച്ചിട്ടില്ല എന്നൊക്കെ ആണ് രാജീവൻ പറഞ്ഞത്…
അതല്ലേ ഏട്ടാ ഏറ്റവും ആവശ്യം…
അതെ… പക്ഷെ നമ്മൾ ഇങ്ങനെ പറഞ്ഞിരുന്നിട്ട് കാര്യം ഇല്ല… നീ വീട്ടിലേക്ക് ഫോൺ എടുത്തു വിളിക്ക്… എന്നിട്ട് ആവാം ബാക്കി..
അല്പം കഴിഞ്ഞു സുമേഷ് ഓട്ടോ എടുത്തു പോയി…
കുഞ്ഞിനെ ഉറക്കി കഴിഞ്ഞു രാജി ഫോൺ എടുത്തു കൊണ്ട് കട്ടിലിൽ പോയ് ഇരുന്നു.
അമ്മയെ വിളിക്കാനായി..
എന്റെ ഭഗവാനെ അവനു വിധിച്ചത് ആണെങ്കിൽ തടസം കൂടാതെ ആ കുട്ടിയെ ഞങ്ങൾക്ക് തരണേ…
അവൾ മൂകമായി പ്രാർത്ഥിച്ചു കൊണ്ട് അമ്മയുടെ നമ്പർ ഡയൽ ചെയ്തു..
ഫോൺ കാതിലേക്ക് ചേർത്ത്…
തുടരും.