പ്രണയമഴ

പ്രണയ മഴ/രേഖ അല്പം കുറുകി തുടങ്ങിയ ചാറോടു കൂടി ഉള്ള ചിക്കൻ കറി എടുത്തു അവൾക്ക് കൈയിലേക്ക് കൊടുത്തു.അവൾ നാവിലേക്ക് അത് എടുത്തു ആസ്വദിച്ചു…

പ്രണയ മഴ

 

ഭാഗം 5

 

അവന്റെ ശ്വാസം കവിളിൽ തട്ടിയതും ഗൗരി ഇമകൾ ചിമ്മി തുറന്നു..

ഗൗരി ക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു.

അപ്പോളും അവന്റെ കൈകുമ്പിളിൽ ആയിരുന്നു അവളുടെ മുഖം..

അവൻ നോക്കി കാണുക ആയിരുന്നു

വിറയലോടെ നിൽക്കുന്ന ഗൗരിയെ..

“എടി ഗൗരി….”

നന്ദു വിളിച്ചതും ഗൗരി അവനെ തള്ളി മാറ്റി ഓടി മറഞ്ഞു..

ഗൗരി… നീ ഇത് എവിടെ ആയിരുന്നു…

ഞാൻ അവിടെ ചാമ്പക്ക പറിക്കുവായിരുന്നു..

ആഹ്ഹഹാ…. എന്നിട്ട് നിന്റെ മുഖം എന്തെ ചുവന്നിരിക്കുന്നത്… ചാമ്പക്ക പോലെ….

നന്ദു അവളെ അടിമുടി നോക്കി..

അഭിയും കേട്ടു നന്ദു ന്റെ സംസാരം..

എന്താ നന്ദു… എന്താ ഇവിടെ പ്രശ്നം… അവൻ ഒന്നും അറിയാത്ത പോലെ അവരെ മൂവരെയും നോക്കി..

അല്ല… ഏട്ടാ….. ഇവൾ ചാമ്പക്ക പറിയ്ക്കാൻ പോയത് ആയിരുന്നു….

പക്ഷെ ഏട്ടൻ ഒന്ന് നോക്കിക്കേ ഇവളുടെ കവിൾ ചുവന്നു തുടുത്തു ഇരിക്കുന്നു…

അവൻ ഗൗരിയെ ഒന്ന് പാളി നോക്കി..

അവളുടെ ശ്വാസഗതിക്ക് വീണ്ടും വേഗത ഏറി വന്നതായി അവനു തോന്നി..

അവൾ അവനു മിഴികൾ കൊടുത്തതെ ഇല്ല..

“പാവം ഗൗരി ഏടത്തി… നന്ദുട്ടാ ഏടത്തി യെ വിഷമിപ്പിക്കാതെ…”ദേവു നന്ദു ന്റെ കൈയിൽ പിടിച്ചു വലിച്ചു..

എന്തോ… എങ്ങനെ…. ഏത് വഴിക്ക് ആടി ഇവൾ നിന്റെ ഏടത്തി ആയത്…

“ദേ ഈ നന്ദുട്ടന് നു ഇത് എന്തിന്റെ കേട് ആണ്… വെറുതെ ഓരോന്ന് പറഞോളും…(ദേവു അവളെ നന്ദുട്ടാ എന്ന് ആണ് വിളിക്കുന്നത് )

“നന്ദു ഞാൻ പോകുവാ കെട്ടോ…”ഗൗരി പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയതും നന്ദു അവളെ പിന്നിൽ നിന്ന് കെട്ടി പിടിച്ചു..

“ന്റെ ഗൗരി കുട്ട്യേ ഞാൻ ഒരു തമാശ പറഞ്ഞത് അല്ലെ. അപ്പോളേക്കും പിണങ്ങിയോ….”

അമ്മ വിളിച്ചപ്പോൾ എല്ലാവരും കൂടെ അടുക്കളയിലേക്ക് പോയി..

ഗൗരി അഭിയുടെ മുന്നിലൂടെ നടന്നു പോയി..

മിഴികൾ ഇപ്പോളും നിലത്തു തന്നെ ആണ്.

അവൻ ഊറി ചിരിച്ചു.

ഗൗരി ഈ ചിക്കൻ കറി എങ്ങനെ ഉണ്ട് എന്ന് ഒന്നു നോക്കിക്കേ മോളെ… രേഖ ആന്റി ആണ്..

അവൾ കൈ നീട്ടി… രേഖ അല്പം കുറുകി തുടങ്ങിയ ചാറോടു കൂടി ഉള്ള ചിക്കൻ കറി എടുത്തു അവൾക്ക് കൈയിലേക്ക് കൊടുത്തു.അവൾ നാവിലേക്ക് അത് എടുത്തു ആസ്വദിച്ചു…

ഹോ… സൂപ്പർബ് ആന്റി… No words to say…. അവൾ കഴിക്കുന്നത് കണ്ടു രേഖ ചിരിച്ചു..

ടി… എന്റെ അമ്മയെ സുഖിപ്പിക്കുന്നത് കൊണ്ട് ഒരു കാര്യവും ഇല്ല….. എനിക്ക് ആണെങ്കിൽ ഒരു ബ്രോ യും ഇല്ല.. പിന്നെ ആകെ ഉള്ളത് ദേ ഈ അഭിയേട്ടൻ ആണ്…

നന്ദു അഭിയുടെ കൈയിൽ തൂങ്ങി അടുക്കളയിലേക്ക് വന്നു.

അര ഭിത്തിയിൽ കയറി ഇരിക്കുക ആയിരുന്ന ഗൗരി അവനെ കണ്ടു മെല്ലെ ഊർന്ന് ഇറങ്ങി.

ഒന്ന് പൊടി നന്ദു… എനിക്ക് ഇവളെ ഒന്നും വേണ്ട.. എനിക്ക് ഒക്കെ നല്ല സുന്ദരി കുട്ടിയെ കിട്ടും…

അവളുട നാവിൽ നിന്ന് എന്തെങ്കിലും കേൾക്കാൻ ആണ് അവൻ അത് പറഞ്ഞത്.

അവൾ പക്ഷെ ഒന്നും മിണ്ടിയില്ല.

വെറുതെ ഒന്ന് ചിരിച്ചതെ ഒള്ളു.. എങ്കിലും അവളുടെ മിഴികൾ ഒന്ന് പിടഞ്ഞത് അവൻ കണ്ടു..

ചെ പറയേണ്ടിയിരുന്നില്ല… അവൻ ഓർത്തു..

മുറ്റത്തു ഒരു കാർ വന്നു നിന്നതും നന്ദു ഓടി… ആരാണ് മോളെ വന്നത്… രേഖയും സുധയും കൂടെ അവളുടെ പിറകെ പോയി.. ഗൗരി വാതിൽക്കൽ എത്തിയതും അഭി അവന്റെ വലതു കരം അവൾക്ക് തടസം ആയി വെച്ചു..

മാറു… എനിക്ക് പോണം…..

എങ്ങോട്ട്…..

അവൾ ദേഷ്യത്തോടെ അവനെ നോക്കി..

ഒരുമാത്ര ഇരു ഹൃദയങ്ങളിലും ഒരു വേലിയേറ്റം ഉണ്ടായി…

അഭി…. അമ്മ വിളിച്ചതും അവൻ തിരിഞ്ഞു..

പെട്ടന്ന് ആ തക്കം നോക്കി ഗൗരി ഓടി…

തിരിഞ്ഞു നിന്ന് അവനെ കൊഞ്ഞനം കുത്തുന്ന അവളെ കണ്ടു കൊണ്ട് അവൻ പിറകെ ചെന്നു..

വെച്ചിട്ടുണ്ടെടി കുറുമ്പി….. നിന്നെ എന്റെ കൈയിൽ കിട്ടും….

അച്ഛനെ കണ്ടതും നന്ദു കെട്ടിപിടിച്ചു..രേഖ ആണെങ്കിൽ നിറമിഴികളോടെ ആണ് നിൽക്കുന്നത്..

നീണ്ട കാത്തിരിപ്പ് ആയിരുന്നു..

എല്ലാവരും അയാളോട് വിശേഷങ്ങൾ ഒക്കെ പങ്ക് വെച്ചു.

ഗൗരിയെ കണ്ടതും അയാൾ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ തട്ടി..

മോളെ…. എന്തുണ്ട് വിശേഷം..

“സുഖം അങ്കിൾ….

അച്ഛനും അമ്മയും ഒക്കെ എന്ത് പറയുന്നു..

അവർ എല്ലാവരും സുഖം ആയിട്ട് ഇരിക്കുന്നു..

അവളോടും അയാൾ കുശലം ഒക്കെ പറഞ്ഞു.

ഊണ് മേശയിൽ വിഭവ സമൃദ്ധമായ ഭക്ഷണം എല്ലാം നിരന്നു.

ഒരുപാട് നാളുകൾക്കു ശേഷം അച്ഛനെ കണ്ടത് കൊണ്ട് നന്ദു ഒരു കൊച്ചു കുട്ടി ആയി മാറുക ആയിരുന്നു..

അവളുടെ സംസാരം ഒക്കെ കേട്ട് ഗൗരിയും മറ്റുള്ളവരും ചിരിച്ചു.

ഇനി എന്താണ് മോളെ അടുത്ത പ്ലാൻ…. നിന്നെ കെട്ടിച്ചു വിട്ടേക്കട്ടെ…. അച്ഛന്റെ ചോദ്യം കേട്ടതും നന്ദു ന്റെ മുഖം ഇരുണ്ടു.

ദേ അച്ഛാ… ഒരു കാര്യം… എന്നെ ഇപ്പൊ കെട്ടിച്ചു വിട്ടിട്ട് സുഖിക്കാം എന്നു രണ്ടാളും കരുതുന്നുണ്ടെകിൽ ആ വെള്ളം അങ്ങട് വാങ്ങി വെയ്ക്കാൻ നോക്കിക്കേ…

ഈ പെണ്ണിനെ കൊണ്ട് തോറ്റു.. എന്റെ ജയേട്ടാ സൂക്ഷിച്ചു സംസാരിക്കണം കെട്ടോ.. ഇല്ലെങ്കിൽ മനുഷ്യൻ നാണം കെടും.. രേഖയെ നോക്കി ഗൗരി ചിരിച്ചു..

അച്ഛാ… ഞാനും ഗൗരിയും കൂടെ ബാങ്ക് കൊച്ചിങ്ങിനു കൊല്ലത്തു പോകുവാ… ഞങ്ങൾക്ക് സുധ വല്യമ്മയുടെ വീട്ടിലും നിൽക്കാം… എന്തെ… എങ്ങനെ ഉണ്ട് ഐഡിയ…

അവൾ പറഞ്ഞത് കേട്ട് ഗൗരി വാ പൊളിച്ചു..

കാരണം അവൾ പോലും ഇപ്പോൾ ആണ് അങ്ങനെ ഒരു കാര്യം അറിയുന്നത്..

സത്യം ആണോ ഗൗരി… മോൾടെ വീട്ടിൽ സമ്മതിച്ചോ..

യ്യോ…. ഇല്ല ആന്റി… ഞാൻ ഇത് ഒന്നും അറിഞ്ഞത് കൂടെ ഇല്ല…

അത് സാരമില്ല… ഞാൻ ഇവളുടെ വീട്ടിൽ സമ്മതിപ്പിച്ചോളാം…. പിന്നെ വല്യമ്മക്ക്ക് എന്തേലും ഇഷ്ടക്കുറവ് ഉണ്ടോ….

എനിക്കോ… എന്തിനാടി പെണ്ണെ ഇഷ്ടക്കുറവ്… ഇഷ്ടക്കൂടുതൽ ഒള്ളു… നിന്നോട്…

മ്മ്… ആയിക്കോട്ടെ… എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്.. എന്ന് പറഞ്ഞു ദേവു ചെന്നു രേഖയെ കെട്ടിപിടിച്ചു..

അഭി ആണെങ്കിൽ വേറെ ഏതോ ലോകത്തു ആയിരുന്നു… താൻ കേട്ടത് ഒക്കെ വിശ്വസിക്കാൻ പറ്റുമോ എന്ന് ആണ് അവൻ ഓർത്തത്..

ഗൗരി തന്റെ വീട്ടിൽ…. ഓർത്തപ്പോൾ അവനു സന്തോഷം ആയി…
..
അവൻ ഇടയ്ക്ക് എല്ലാം ഗൗരി യെ നോക്കും… പക്ഷെ അവൾ മൈൻഡ് ചെയ്യുന്നേ ഇല്ലായിരുന്നു..

സംസാരിച്ചിരുന്നു സമയം പോയതു അറിഞ്ഞില്ല ഗൗരി..

“ഗൗരി… നീ വരുന്നില്ലേ.. മഴക്ക് നല്ല കാറും കോളും ഉണ്ട് കെട്ടോ….”

അവളുട അമ്മ ഫോൺ വിളിച്ചു പറഞ്ഞപ്പോൾ ആണ് അവൾ മുറ്റത്തേക്ക് ഇറങ്ങിയത്…

ഉച്ച തിരിഞ്ഞ് ഒരു നാല് മണി ആയി കാണും… ഗൗരി പോകാനായി ഇറങ്ങി…

“ടി ഗൗരി…. മഴ വരുന്നുണ്ട്… നീ കുറച്ചു  കഴിഞ്ഞു പോകൂ…”

“ഇല്ലടി… ഞാൻ പോകട്ടെ… അച്ഛൻ എന്നെ വഴക്ക് പറയും..”

“എന്നാൽ നിൽക്കെടി… ഞങ്ങൾ നിന്നെ കൊണ്ട് പോയി വിടാം…”

അഭിയുടെ കണ്ണുകൾ തുടങ്ങിയത് അവൾ കണ്ടു..

വേണ്ടടി…. ഞാൻ പോയ്കോളാം… അവൾ ചിരിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി…

 

പാവം ഗൗരി അവൾ അറിഞ്ഞിരുന്നില്ല അവളെ കാത്ത് ഇരുന്ന ആ വലിയ വിപത്തു

തുടരും…

(ഇഷ്ടം ആയെങ്കിൽ രണ്ടു വരി കുറിയ്ക്കണം കെട്ടോ..ചെറിയ part ആണ്. നാളെ length കൂട്ടാം )..