Novel

പ്രണയമഴ/part 6

പ്രണയമഴ”

ഭാഗം 6

ടി ഗൗരി…. മഴ വരുന്നുണ്ട്… നീ കുറച്ചു  കഴിഞ്ഞു പോകൂ…”

“ഇല്ലടി… ഞാൻ പോകട്ടെ… അച്ഛൻ എന്നെ വഴക്ക് പറയും. ഇപ്പൊ തന്നെ ഒരുപാട് താമസിച്ചു ..”

“എന്നാൽ നിൽക്കെടി… ഞങ്ങൾ നിന്നെ കൊണ്ട് പോയി വിടാം…”

അഭിയുടെ കണ്ണുകൾ തിളങ്ങിയത് അവൾ കണ്ടു..

വേണ്ടടി…. ഞാൻ പോയ്കോളാം… അവൾ ചിരിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി…

 

പാവം ഗൗരി അവൾ അറിഞ്ഞിരുന്നില്ല അവളെ കാത്ത് ഇരുന്ന ആ വലിയ വിപത്തു

ടി മഴ പെയ്താൽ നീ പെട്ടു പോകും…

ഞാൻ വേഗം പോയ്കോളാം… ഇല്ലെങ്കിൽ ഏതെങ്കിലും ഓട്ടോ വിളിച്ചു പോയ്കോളാം…

അവൾ വേഗത്തിൽ നടന്നു..

പാതി വഴി ചെന്നില്ല.. അതിന് മുന്നേ മാനം ഇരുണ്ടു…. കാർമേഘങ്ങൾ എവിടേയ്‌ക്കോ ദൃതി കൂട്ടി ഓടണത് അവൾ കണ്ടു.. കാറ്റും വീശി തുടങ്ങി..

അവൾ മുന്നോട്ട് നടക്കണോ എന്ന് സംശയിച്ചു…

വഴി വിജനമായി തുടങ്ങി..

എന്തോ ഒരു ഭയം വന്നു മൂടുന്നതു പോലെ…

മഴ മെല്ലെ പെയ്തു വരുന്നുണ്ട്…

അവൾ വേഗം കുട എടുത്തു നിവർത്തി…

വീട്ടിലേക്ക് പോകാം… ഇല്ലെങ്കിൽ അച്ഛനും അമ്മയും വിഷമിക്കും..

അവൾ നടപ്പിന്റെ വേഗത കൂട്ടി..

മഴ ശക്തിയായി പെയ്യാൻ തുടങ്ങി..

കാറ്റും നന്നായിട്ട് ഉണ്ട്..

അവളുടെ കുട പല പ്രാവശ്യം കാറ്റിനോട് ചേർന്ന് അവളെ നനയിച്ചു…

ദേഹം എല്ലാം മഴയിൽ കുതിർന്നു..

ഈശ്വരാ…. ആകെ നനഞ്ഞു… അവൾക്ക് മഴയോട് ദേഷ്യം തോന്നി..

നിന്നെ ഇത്രയും നാൾ പ്രണയിച്ചതിനു ആണോ നീ ഇങ്ങനെ എന്നെ പുണരുന്നത്… അവൾ മഴയെ നോക്കി ചോദിച്ചു..

പെട്ടന്ന് ഒരു മിന്നൽ വന്നു… ഒപ്പം ശക്തിയായി ഇടിയും…

. അവൾക്ക് വിറച്ചിട്ട് വയ്യ…

തിരിഞ്ഞു നോക്കി…

ആരും വരുന്നില്ല…

ഭയം അവളിൽ വലയം പ്രാപിച്ചു..

വഴിയിൽ എങ്ങും ഒരു വീട് പോലും ഇല്ല..

അവൾ ഓടി…

കുട ആണെങ്കിൽ കാറ്റിൽ മടങ്ങി പോയി…

പെട്ടന്ന് ഒരു കാർ വന്നു..അപരിചിതർ ആയിരിക്കരുതേ…..അവൾ കൈ കാണിച്ചു…അവൾക്കരികിൽ അത് നിറുത്തി..

ഗൗരി നോക്കി…

മേലെടത്തു വീട്ടിലെ ഹരിശങ്കർ ആയിരുന്നു അത്..

ലക്ഷ്മി ചേച്ചിയുടെ സീനിയർ ആയിട്ട് പഠിച്ച ആൾ ആണ്… ഇടയ്ക്ക് അമ്പലത്തിൽ വെച്ച് കണ്ടിട്ടുണ്ട്…

മ്മ്… എന്താണ്….

“എന്നെ ആ മത്തായി ചേട്ടന്റെ പീടികയിൽ ഒന്നു വിടുമോ… ”

ഗൗരി വിറച്ചു കൊണ്ട് ചോദിച്ചു..

“മ്മ് കേറിക്കോ….”അവൻ താല്പര്യമില്ലത്ത മട്ടിൽ പറഞ്ഞു.

അവൾ വേഗം കാറിലേക്ക് കയറി..കാരണം വേറെ നിവർത്തി ഒന്നും ഇല്ലായിരുന്നു.

കുട മടക്കി കേറാൻ തുടങ്ങിയപ്പോൾ വീണ്ടും അവളുട ദേഹം നനഞ്ഞു..

ഗൗരി കാറിൽ കയറിയപ്പോൾ അവൻ മെല്ലെ തല തിരിച്ചു നോക്കി.

നനഞ്ഞോട്ടിയ അവളുടെ ദേഹത്തേക്ക് അവന്റെ അനുസരണ ഇല്ലാത്ത കണ്ണുകൾ ഓടി പാഞ്ഞു… ഇരു കൈകളും കൊണ്ട് അവൾ മാറു മറച്ചിരിക്കുക ആണ്.. അവളുടെ അധരം വല്ലതെ വിറകൊള്ളുന്നു..അവനിൽ നിന്ന് ഏതോ വിദേശ മദ്യത്തിന്റെ മണം വന്നതും ഗൗരി ക്ക് പേടി ആയി…

ഉറങ്ങിയാലോ…. പക്ഷെ മഴ ശക്തി ആയി പെയ്യക ആണ്.. പിന്നെ 15മിനിറ്റ് പോലും വേണ്ട അവിടെ എത്താൻ. കാർ അല്ലെ സ്പീഡിൽ പോകും..അവൾ ഓർത്തു.

സർ… വണ്ടി എടുക്കുന്നില്ലേ…

അവളെ നോക്കി ഇരിക്കുന്ന ഹരി യോട് വല്ലായ്മയോടെ ഗൗരി ചോദിച്ചു..

“മ്മ്….”അവൻ ഒന്ന് അമർത്തി മൂളി..

എന്നിട്ട് കീഴ്ച്ചുണ്ട് കടിച്ചു കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു..

ഈ സമയത്തു നന്ദു അഭിയും ആയിട്ട് കാറിൽ വന്നിരുന്നു..

പക്ഷെ ഗൗരിയെ കാണാഞ്ഞപ്പോൾ അവർ ഓർത്തു അവൾ ഏതെങ്കിലും ഓട്ടോ ക്ക് കേറി പോയിട്ട് ഉണ്ടാവും എന്ന്.

ഹരി പതുക്കെ ആണ് കാർ ഓടിക്കുന്നത്.

മുന്നോട്ട് ഒന്നും കാണാൻ പറ്റുന്നില്ല എന്ന് പറഞ്ഞു അവൻ കാർ ഒതുക്കി..

അടുത്ത് ഇരിക്കുന്ന മദ്യത്തിന്റെ കുപ്പി എടുത്തു വീണ്ടും അവൻ കുടിച്ചു..

അപ്പോൾ ആണ് ഗൗരി മദ്യ കുപ്പി കണ്ടത്..

ഗൗരിക്ക് ഭയം തോന്നി.. ഇറങ്ങി ഓടിയാലോ..അവളുടെ അങ്കലാപ്പ് അവൻ കണ്ടു.

ഇരിക്കടി അവിടെ…

അവൾ ലോക്ക് തുറക്കാൻ തുടങ്ങിയതും അവൻ ഒറ്റ അലർച്ച ആയിരുന്നു.

ഗൗരി പേടിച്ചു കരയാൻ തുടങ്ങി..

അവൻ ഡ്രൈവിംഗ് സീറ്റിൽ നിന്ന് പിറകിലെ സീറ്റിലേക്ക് കയറി ഇരുന്നു..

ഗൗരിയെ വിറച്ചു..

സർ…. എന്നെ ഒന്നും ചെയ്യല്ലേ സർ… ഞാൻ ഒരു പാവം ആണ്… അവൾ അവന്റെ മുന്നിൽ കൈകൾ കൂപ്പി..

അവൻ അവളെ നോക്കി…

എത്ര എത്ര പെണ്ണുങ്ങളെ കണ്ടിരിക്കുന്നു… പക്ഷെ… ഇവളെ.. ഇവളെ ആർക്കും താൻ വിട്ടു കൊടുക്കില്ല.. ആരോടും തോന്നാത്ത ഒരു വികാരം തനിക് തോന്നിയത് ഇവളെ കണ്ടപ്പോൾ ആണ്….ഈ ഹരിയുടെ പെണ്ണ് ആണ് ഇവൾ….ചുവന്നു തുടുത്ത അധരത്തിലേക്ക് നോക്കിയപ്പോൾ അവനു അത് നുണയാൻ ഒരു കൊതി തോന്നി..

അവൻ  അവളെ തന്നിലേക്ക് ചേർക്കാൻ തുടങ്ങിയതും ഗൗരി അവനെ സർവ ശക്തിയും ഉപയോഗിച്ച് ചെറുക്കാൻ നോക്കി.

അവളുടെ കുപ്പിവള പൊട്ടിയപ്പോൾ കൈത്തണ്ടയിൽ നിന്നു രക്തം പൊടിഞ്ഞു…

അവന്റെ പിടി വലിയിൽ അവളുടെ ബ്ലോസിന്റെ ഒരു വശം കീറി പോയിരുന്നു.

അവന്റെ അധരം തന്നിലേക്ക് അടുത്ത് വന്നതും അവൾ അവിടെ ഇരുന്ന മദ്യ കുപ്പി എടുത്തു അവന്റെ തലയിലേക്ക് അടിച്ചു..

ആഹ് അമ്മേ…. ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു.

ഹരിക്ക് നന്നായി വേദനിച്ചു..

എടി പുല്ലേ…. നീ….. അവൻ പല്ല് ഞെരിച്ചു..

അവന്റെ കണ്ണുകൾ നിറഞ്ഞു വേദന കൊണ്ട്.

ഗൗരി വേഗം ലോക്ക് മാറ്റി പുറത്തു ഇറങ്ങി.. മഴ അപ്പോളും പെയ്യുന്നുണ്ട്..

കീറിയ ബ്ലൗസ് മറക്കാനായി അവൾ തന്റെ മുടി എടുത്തു വിടർത്തി ഇട്ടു.

 

അവൾ നോക്കിയപ്പോൾ ഒരു ഔട്ടോ വരുന്നുണ്ട്..

അടുത്ത വീട്ടിലെ ജോസ് ചേട്ടൻ ആണ്.

ഈശ്വരാ ഒരു പതിനഞ്ച് മിനിറ്റ് മുൻപ് ആയിരുന്നു ജോസ് ചേട്ടൻ വരുന്നത് എങ്കിൽ….. അവളുടെ ഉള്ളം നീറി..

പേടിച്ചു വിറച്ചു നിൽക്കുന്ന ഗൗരിയുടെ അടുത്തേക്ക് അയാൾ ഓട്ടോ കൊണ്ട് വന്നു നിറുത്തി.

എന്താ… മോളെ… എന്ത് പറ്റി…. അയാൾ അവളെ നോക്കി ചോദിച്ചു.

അവളുടെ മിഴികൾ ഒരു കടലായി ഒഴുകുക ആണ്..

എന്നെ… എന്നെ.. എന്റെ വീട്ടിൽ ഒന്ന് കൊണ്ട് വിടാമോ…

അപ്പോളേക്കും കാറിൽ നിന്ന് ഹരി ഇറങ്ങി വന്നു..

അവന്റെ നെറ്റിയിൽ നിന്ന് രക്തം വരുന്നുണ്ട്.

അവൻ ഗൗരിയുടെ അടുത്തേക്ക് വരും തോറും അവൾക്ക് പേടി ആയി

ജോസ്ചേട്ടാ… ഇയാൾ… ഇയാൾ എന്നോട് മോശം ആയി പെരുമാറി…

അവൾ അയാളുടെ അടുത്തേക്ക് നീങ്ങി.

മോളെ.. പേടിക്കാതെ.. ഞാൻ മോളുടെ വീട്ടിലേക്ക് വിളിക്കാം..

അയാൾ ഫോൺ എടുത്തു..

“ടി…. നീ…. നീ എന്നോട് ചെയ്തതിനു നീ വേദനിക്കും.. നീ നോക്കിക്കോ… നിന്നെ കൊണ്ട് കണക്ക് പറയിപ്പിക്കും… എണ്ണി എണ്ണി….ഈ ഹരിശങ്കർ ആരാണ് എന്ന് നീ അറിയും…”
അവൻ ഗൗരിയെ നോക്കി പുലമ്പി.

പെട്ടന്ന് ഒന്ന് രണ്ട് ആളുകൾ അവിടേക്ക് വന്നു.

മേലെടത്തെ കുട്ടി ആണോ… ആ ഇവൾ കണ്ണും കാലും കാണിച്ചു വളച്ചു എടുത്തത് ആണ്…അല്ലാതെ ഇവളുടെ പിറകെ ഒന്നും ആ പയ്യൻ പോകില്ല.ആരോ പറയുന്നത് കേട്ടതും ഗൗരിയുടെ ചങ്ക് പൊട്ടുന്നത് പോലെ തോന്നി.

ആളുകൾ കൂടാൻ തുടങ്ങിയതും ഗൗരിക്കു വല്ലാത്ത ഭയം തോന്നി.

എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുക ആണ് അവൾ.

“മോളെ… എന്ത് പറ്റി…. യ്യോ ന്റെ കുട്ടിക്ക് എന്താണ് പറ്റിയത്… ന്റെ കാവിലമ്മേ…”..

സീത കരഞ്ഞു കൊണ്ട് ഓടി വന്നു.

അമ്മേ…… അവൾ ഒരു ഏങ്ങലോടെ അവരുടെ നെഞ്ചിലേക്ക് വീണു..

“എടാ…. നീ… നീ എന്റെ കുട്ടിയെ എന്ത് ചെയ്തു.. പറയെടാ…. എടാ പറയാൻ….”ഗൗരിയുടെ അച്ഛൻ ഹരിയുടെ ഇരു തോളിലും പിടിച്ചു ശക്തമായ കുലുക്കി.

“ഞാൻ നിങ്ങളുട മകളെ ഒന്നും ചെയ്തില്ല…. പോയി ചോദിച്ചു നോക്ക്… അല്ലാതെ എന്റെ നെഞ്ചത്തോട്ട് കേറാൻ വരണ്ട…”

അതും പറഞ്ഞു കൊണ്ട് ഗൗരിയെ ഒന്നുടെ നോക്കിയിട്ട് അവൻ കാർ എടുത്തു കൊണ്ട് പാഞ്ഞു പോയി.

………..

വാർത്ത നാട്ടിൽ പരക്കാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല..

അറിഞ്ഞവർ അറിഞ്ഞവർ അവരുടെ സൗകര്യം നോക്കി കഥ മെനഞ്ഞു.

ഗൗരി, ആണെങ്കിൽ ഹരിയും ആയിട്ട് സ്നേഹം ആണ് എന്ന് കുറച്ചു പേര് പറഞ്ഞപ്പോൾ അവളെ അവൻ നശിപ്പിച്ചു എന്ന് ആക്കി ബാക്കി ചിലർ. രണ്ടു പേരും എങ്ങോട്ടോ ട്രിപ്പ്‌ പോയിട്ട് തിരിച്ചു വന്നത് ആണ് എന്ന് ആയി ഒരു പറ്റം ആളുകൾ..

ഗൗരി മുറിക്കുള്ളിൽ നിന്നും വെളിയിലേക്ക് ഇറങ്ങുന്നില്ല….

ഏതോ ശപിക്കപ്പെട്ട നേരത്ത് ആണ് ആ കാറിൽ കേറാൻ തോന്നിയത്.. അവൾക്ക് അലറി കരയാൻ തോന്നി.

അമ്മയും അച്ഛനും ചേച്ചിയും ഒക്കെ അവളെ ആശ്വാസവാക്കുകൾ കൊണ്ട് മൂടി എങ്കിലും മനസും ശരീരവും മരവിച്ച അവസ്ഥയിൽ ആയിരുന്നു അവൾ.

അടുത്ത ദിവസം കാലത്തെ തന്നെ നന്ദു അഭിയും ആയിട്ട് അവളുടെ വീട്ടിൽ എത്തി.

നന്ദുനെ കണ്ടതും സീത കരയാൻ തുടങ്ങി.

“എന്റെ നന്ദു… നിന്നെ കാണാൻ ഓടി വന്ന എന്റെ മോൾ…..”അവർ വിതുമ്പി..

ശിവരാമൻ വന്നു വഴക്ക് പറഞ്ഞപ്പോൾ അവർ നന്ദുനെ വിളിച്ചു കൊണ്ട് ഗൗരിയുടെ അടുത്തേക്ക് പോയി.

കട്ടിലിന്റെ ഒരു കോണിൽ മുട്ടിന്മേൽ മിഴികൾ ഊന്നി ഇരിക്കുക ആണ് ഗൗരി.

 

ഗൗരി……നന്ദു അവളുടെ തോളിൽ കൈ വെച്ചു.

ഗൗരി നോക്കിയപ്പോൾ അഭിയും ഉണ്ട് കൂടെ.

കളിചിരികളും ആയി ഒരു നെയ്തിരി നാളം പോലെ തന്റെ മുന്നിൽ വന്ന പെൺകുട്ടി…. ഒറ്റ ദിവസം കൊണ്ട് അവൾ…. അവളെ നോക്കിയപ്പോൾ അവനും സങ്കടം ആയി..

“ഗൗരി…. നീ ഇങ്ങനെ ഇരുന്നാലോ.. ഇറങ്ങി വാടി….”നന്ദു അവളെ കെട്ടിപിടിച്ചു കരഞ്ഞു

. ഗൗരി ഒന്ന് പുഞ്ചിരിച്ചു..

“നീ പൊയ്ക്കോ നന്ദു…. ഞാൻ പിന്നെ വരാം..”

“ഇല്ല അങ്ങനെ പറഞ്ഞാൽ പറ്റില്ല… നീ ഇറങ്ങി വാ എന്റെ കൂടെ…”

“വരാം എന്ന് പറഞ്ഞില്ലേ… നീ ഇപ്പോൾ പൊയ്ക്കോ…”

അഭിയേട്ടാ നന്ദുനെ കൂട്ടി പൊയ്ക്കോ….

“ഗൗരി…. ഞാൻ പോയ്കോളാം.. പക്ഷെ ഒരു കാര്യം എനിക്ക് പറയാൻ ഉണ്ട്… വൈകിട്ട് അഭിയേട്ടന്റെ ഏട്ടൻ വരും… ഞങ്ങൾ എല്ലാവരും കൂടെ ഒന്നുടെ നിന്നെ കാണാൻ വരും… നിന്നെ പെണ്ണ് കാണാൻ…. എന്റെ അഭിയേട്ടന്റെ പെണ്ണ് ആയി നിന്നെ കൊണ്ട് പോകും. അത് പറയാൻ ആണ് ഞാൻ വന്നത്..”

നന്ദു പറഞ്ഞത് കേട്ട് ഗൗരി ആദ്യം ഒന്ന് പകച്ചു.

ഇന്നലെ വരെ കേൾക്കാൻ കൊതിച്ച വാക്കുകൾ ആയിരുന്നു പക്ഷെ.. പക്ഷെ…. വേണ്ട….

“ഗൗരി… ഇയാൾ എന്ത് ആണ് ഒന്നും പറയാത്തത്…ഇയാളുടെ മനസ് അറിയാൻ ആണ് ഞാൻ വന്നത്..”

അഭിയുടെ ശബ്ദം കേട്ടതും അവൾ ഞെട്ടി..

“പറയെടി… നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ”

നന്ദു പ്രതീക്ഷയോടെ അവളെ നോക്കി.

“അഭിയേട്ടൻ ഒന്ന് പുറത്ത് നിൽക്കാമോ.. പ്ലീസ്…”ഗൗരി ചോദിച്ചതും മിടിക്കുന്ന ഹൃദയത്തോടെ അവൻ വെളിയിലേക്ക് ഇറങ്ങി.

ഗൗരി……

“മ്മ്….”

“പറയെടി…. നിനക്ക്… നിനക്ക് എന്റെ ഏട്ടനെ ഇഷ്ടം അല്ലെ…”

“ഇഷ്ടം ആണ്…. ഒരുപാട് ഇഷ്ടം.

നന്ദുവിന്റെ കണ്ണുകൾ തിളങ്ങി.

പക്ഷെ നന്ദു…ഞാൻ…. ഞാൻ ഒരിക്കലും ഈ വിവാഹത്തിന് സമ്മതിക്കില്ല….

തുടരും..

ഹായ് dears…. കഥ ഇഷ്ടം ആയെങ്കിൽ നിങ്ങൾ എന്നെ ഫോളോ ചെയ്തു support cheyane

ഹരി