Celebrities

‘മകന്റെ വിവാഹ ആലോചന കേട്ടപ്പോള്‍ അത് വേണ്ടെന്ന് മമ്മൂക്ക എന്നോട് പറഞ്ഞു’; സിദ്ദിഖ്-Actor Siddique about Mammootty

മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയോടുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് സംസാരിച്ച് നടന്‍ സിദ്ദിഖ്. മമ്മൂക്കയോട് തനിക്കുള്ളത് ഒരു സൗഹൃദബന്ധമല്ലെന്നും അതിലുപരി ഒരു സഹോദര ബന്ധമാണെന്നും സിദ്ദിഖ് പറഞ്ഞു. തന്നെ ജീവിതത്തില്‍ നിയന്ത്രിക്കുകയും ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തരുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് അദ്ദേഹമെന്നും തന്റെ ജീവിതത്തില്‍ വളരെ വലിയ സ്വാധീനം ചെലുത്തിയ ഒരു മനുഷ്യന്‍ കൂടിയാണ് മമ്മൂക്ക എന്നും സിദ്ദിഖ് കൂട്ടിച്ചര്‍ത്തു.

‘മമ്മൂക്കയോട് എനിക്കുള്ളത് ഒരു സൗഹൃദബന്ധമല്ല, അതിലുപരി ഒരു സഹോദര ബന്ധമാണ്. ഞാനെന്ത് കാര്യവും അദ്ദേഹത്തോട് ഷെയര്‍ ചെയ്യാറുണ്ട്. ഏറ്റവും അടുത്തു ഞാന്‍ എന്റെ മകന്റെ കല്യാണവുമായി ബന്ധപ്പെട്ട് അഞ്ചാറ് വിവാഹ ആലോചനകളുടെ കാര്യങ്ങള്‍ മമ്മൂക്കയോട് പറഞ്ഞിരുന്നു. ചിലത് കേള്‍ക്കുമ്പോള്‍ മമ്മൂക്ക പറയും, വേണ്ടടാ അത് നമുക്ക് ചേര്‍ന്ന ബന്ധമല്ല അത് വിട്ടേക്കാന്‍. മമ്മൂക്ക വേണ്ട എന്ന് പറഞ്ഞാല്‍ ഞാന്‍ പിന്നെ അത് ചെയ്യില്ല. മമ്മൂക്കയ്ക്ക് എന്നോട് ഒറ്റ കാര്യത്തില്‍ മാത്രമേ ഇപ്പോള്‍ പരാതിയുള്ളൂ. അടുത്തിടെ മമ്മൂക്ക പറഞ്ഞ ഒരു കാര്യം ഞാന്‍ അനുസരിക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ പരാതി. ഞാന്‍ മാധ്യമങ്ങളുടെ മുമ്പില്‍ വന്നിരുന്നു വളരെ ദേഷ്യത്തോട് കൂടിയാണ് കാര്യങ്ങള്‍ പറയുന്നത് എന്നാണ് മമ്മൂക്ക പറയുന്നത്. നീ അങ്ങനെയൊന്നും അവിടെ ചെന്ന് പറയേണ്ട ആവശ്യമില്ലെന്ന് മമ്മൂക്ക പറഞ്ഞു. നീ എന്റെ അടുത്ത് വന്ന് സംസാരിക്കുന്ന പോലെ മീഡിയയുടെ മുമ്പില്‍ പോയിരുന്നു സംസാരിക്കരുതെന്ന് എന്നോട് പറഞ്ഞു. ശരിക്കും പറഞ്ഞാല്‍ അദ്ദേഹത്തിന് എന്നെ നന്നാക്കേണ്ട ആവശ്യമില്ല, പക്ഷേ അത്രയും മൈന്യൂട്ടായിട്ടുള്ള കാര്യങ്ങള്‍ വരെ മമ്മൂക്ക ശ്രദ്ധിച്ചു എനിക്ക് പറഞ്ഞു തരാറുണ്ട്. നീ എന്തിനാണ് അങ്ങനെയൊക്കെ പറയാന്‍ പോകുന്നത്.. മറ്റുള്ളവരെപ്പറ്റി എന്തിനാണ് അങ്ങനെ സംസാരിക്കുന്നത്.. നീ എന്തിനാണ് ബാക്കിയുള്ളവരുടെ വെറുപ്പ് സമ്പാദിക്കുന്നത്.. അങ്ങനെയൊന്നും പറയരുതെന്നൊക്കെ മമ്മൂക്ക എനിക്ക് പറഞ്ഞു തരാറുണ്ട്. എന്നെ ജീവിതത്തില്‍ നിയന്ത്രിക്കുകയും എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തരുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. എന്റെ ജീവിതത്തില്‍ വളരെ വലിയ സ്വാധീനം ചെലുത്തിയ ഒരു മനുഷ്യന്‍ കൂടിയാണ് മമ്മൂക്ക’, സിദ്ദിഖ് പറഞ്ഞു.

സിദ്ദിഖിന്റെ മൂത്തമകന്‍ റാഷിന്‍ കഴിഞ്ഞ ദിവസമായിരുന്നു് മരിച്ചത്. സാപ്പി എന്നാണ് റാഷിനെ അടുപ്പമുള്ളവര്‍ വിളിക്കുന്നത്. സാപ്പിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സിദ്ദിഖും മകനും നടനുമായ ഷഹീന്‍ സിദ്ദിഖുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. സ്പെഷ്യല്‍ ചൈല്‍ഡ് എന്നാല്‍ സിദ്ദിഖ് റാഷിനെ വിശേഷിപ്പിച്ചിരുന്നത്. കുറേക്കാലം റാഷിനെ കുറിച്ചുള്ള വിവരങ്ങള്‍ സിദ്ദിഖിന്റെ ആരാധകര്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ സജീവമായതോടെ സാപ്പിയെ ആരാധകരും സ്‌നേഹിച്ച് തുടങ്ങുകയായിരുന്നു.