Celebrities

‘ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ആ വെടിയുണ്ടയില്‍ നിന്ന് ഒഴിഞ്ഞുമാറിയേനെ’; എമ്പുരാനില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് ഷാജോണ്‍-Actor Shajon about his role in Lucifer

ലൂസിഫര്‍ എന്ന വലിയൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ ഷാജോണ്‍. എന്നാല്‍ അതോടൊപ്പം തന്നെ ലൂസിഫറില്‍ തന്റെ ക്യാരക്ടര്‍ മരിച്ചുപോയി എന്നും താന്‍ മരിച്ചില്ലായിരുന്നുവെങ്കില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ തനിക്ക് അഭിനയിക്കാന്‍ കഴിയുമായിരുന്നു എന്നും പറയുകയാണ് നടന്‍ ഷാജോണ്‍. ലൂസിഫറില്‍ അലോഷി ജോസഫ് എന്ന റോള്‍ ആണ് നടന്‍ ഷാജോണ്‍ അവതരിപ്പിച്ചത്.

നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫറി’ല്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ അലോഷി ജോസഫ് എന്ന റോള്‍ ആണ് നടന്‍ ഷാജോണ്‍ അവതരിപ്പിച്ചത്. ലൂസിഫറില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തന്നെ അഭിനയ ജീവിതത്തില്‍ കിട്ടിയ ഒരു ഭാഗ്യമായി തന്നെയാണ് ഷാജോണ്‍ കരുതുന്നത്. ഇത്രയും വലിയ കോമ്പിനേഷന്‍, അതായത് പൃഥ്വിരാജ് മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂര്‍ കൂടാതെ വലിയ വലിയ ആര്‍ട്ടിസ്റ്റുകള്‍ ഒക്കെ ഉള്‍പ്പെടുന്ന ഈ സിനിമയില്‍ തനിക്കും ഒരു റോള്‍ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും നടന്‍ പറഞ്ഞു. ലാലേട്ടന്റെ വലംകൈയായിട്ടാണ് ഈ സിനിമയില്‍ എനിക്ക് അവസരം ലഭിച്ചത്. അത് തന്നെയായിരുന്നു ഏറ്റവും വലിയ സന്തോഷം എന്നും നടന്‍ ഷാജോണ്‍ പറഞ്ഞു. ഒരിക്കല്‍ മറ്റൊരു സിനിമയുടെ ആവശ്യത്തിനായി കണ്ടപ്പോള്‍ പൃഥ്വിരാജിനോട് പറഞ്ഞിരുന്നു, എന്തെങ്കിലും അവസരം ഉണ്ടെങ്കില്‍ വിളിക്കണമെന്ന്. പക്ഷേ വളരെ പെട്ടെന്ന് ആയിരുന്നു അലോഷിയുടെ കാരക്ടര്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ട് രാജു എന്നെ വിളിച്ചത്. വലിയ സന്തോഷമുണ്ടെന്നും നടന്‍ പറഞ്ഞു.

‘ലൂസിഫറില്‍ ഞാന്‍ മരിച്ചില്ലായിരുന്നെങ്കില്‍ എമ്പുരാനില്‍ എനിക്ക് അഭിനയിക്കാന്‍ പറ്റുമായിരുന്നല്ലോ.. എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ഞാന്‍ രാജുവിനോട് പറഞ്ഞിരുന്നു, ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ വെടിയുണ്ടയില്‍ നിന്ന് നൈസായിട്ട് ഒഴിഞ്ഞുമാറിയേനെ എന്ന്’, ഇന്റര്‍വ്യൂവിനിടെ അവതാരികയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഷാജോണ്‍. അവര്‍ക്ക് ഒന്നുകൂടെ സിനിമ നന്നാക്കണമെന്നുണ്ടായിരിക്കും അടുത്ത ഭാഗം, അതുകൊണ്ടായിരിക്കും നിന്നെ ആദ്യ ഭാഗത്തില്‍ കൊലപ്പെടുത്തിയത് എന്നാണ് കൂടെയുളളവര്‍ ഷാജോണിനോട് തമാശ രൂപേണ പറയുന്നത്.