Celebrities

ദീപികയുടെ പുത്തന്‍ സാരിലുക്ക് ഹിറ്റ്; ആശംസകളുമായി ആരാധകര്‍-Deepika Padukone new saree look goes viral

പര്‍പ്പിള്‍ സാരിയില്‍ അതീവ സുന്ദരിയായി ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുക്കോണ്‍. തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന താരത്തിന്റെ എല്ലാ ഫോട്ടോസും നിമിഷം നേരം കൊണ്ട് വൈറലാകാറുണ്ട്. അതേ പ്രതികരണം തന്നെയാണ് ഈ പുത്തന്‍ സാരി ലുക്കിനും ലഭിച്ചിരിക്കുന്നത്. നിറവയറുമായി സാരിയില്‍ തിളങ്ങുന്ന ദീപികയ്ക്ക് പ്രേക്ഷകര്‍ ആശംസകള്‍ അറിയിക്കുകയാണ്.

അമ്മയാകാന്‍ പോകുന്ന ദീപിക പദുക്കോണിന്റെ ഫോട്ടോസ് എല്ലാം തന്നെ ഒന്നിനുപുറകെ ഒന്നായി മികച്ച അഭിപ്രായമാണ് നേടുന്നത്. മുംബൈയിലെ എന്‍എംഎസിസിയിലെ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും സംഗീത് പാര്‍ട്ടിക്ക് വേണ്ടി ഒരുങ്ങിയതാണ് പുതിയ ഫോട്ടോസില്‍ കാണുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇന്‍സ്റ്റഗ്രാമിലെ തന്റെ അക്കൗണ്ട് വഴിയാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പര്‍പ്പിള്‍ കളര്‍ സാരിയില്‍ അതീവസുന്ദരി ആയിരിക്കുകയാണ് നടി. സാരിയില്‍ നിരവധി സ്റ്റോണ്‍ വര്‍ക്കുകളും എംബ്രോയിഡറി വര്‍ക്കും കാണാന്‍ സാധിക്കും. സാരിയെ പോലെ തന്നെ എടുത്ത് നില്‍ക്കുന്നതാണ് നടി ധരിച്ചിരിക്കുന്ന ആഭരണങ്ങളും. വെള്ള നിറത്തിലുള്ള ചോക്കറും നീളമുള്ള കമ്മലും ആണ് താരം സാരിയുടെ കൂടെ പെയര്‍ ചെയ്തിരിക്കുന്നത്. വളരെ ക്ലാസിക് ആയിട്ടുള്ള മേക്കപ്പ് ലുക്കാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഡാര്‍ക്ക് ഷെയ്ഡിലുള്ള ഐ മേക്കപ്പ് ആണ് കൊടുത്തിരിക്കുന്നത്. മുടി ബണ്‍ കെട്ടി വെച്ചിരിക്കുകയാണ്.

ഈ വര്‍ഷം മാര്‍ച്ചിലാണ് ദീപിക ഗര്‍ഭിണിയാണെന്ന വിവരം താരദമ്പതികള്‍ അറിയിച്ചത്. സെപ്റ്റംബറില്‍ തങ്ങളുടെ കുഞ്ഞ് ജനിക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു. 2018ല്‍ ആണ് ഇവര്‍ വിവാഹിതരാകുന്നത്. അടുത്തിടെ മുംബൈയില്‍ നടന്ന നാഗ് അശ്വിന്റെ കല്‍ക്കി 2898 എഡിയുടെ പ്രീ-റിലീസ് ഇവന്റില്‍ ദീപിക പദുക്കോണ്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സഹതാരങ്ങളായ പ്രഭാസിനും അമിതാഭ് ബച്ചനും ഒപ്പം കറുത്ത വസ്ത്രത്തിലാണ് ദീപിക ചടങ്ങിനെത്തിയത്. ചടങ്ങില്‍ കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് പ്രതിഭകള്‍ ഒത്തുകൂടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ദീപിക ഇപ്പോള്‍ ധാരാളം പ്രശംസകള്‍ നേടുകയാണ്. ലോകമെമ്പാടുമായി ഒരാഴ്ച കൊണ്ട് 700 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്.