പാർശ്വഫലങ്ങൾ ഇല്ലാത്ത ഒന്നാണ് ആയുർവേദം. ഇത് വളരെ വിശ്വാസയോഗ്യമായ ശാസ്ത്ര ശാഖയാണ് അറിയപ്പെടുന്നത്. പല ആരോഗ്യപ്രശ്നങ്ങൾക്കും ആയുർവേദം പ്രതിവിധി നൽകുന്നു. ആരോഗ്യത്തിന് മാത്രമല്ല, ചർമ, മുടി പ്രശ്‌നങ്ങൾക്കുമെല്ലാം മരുന്ന് നൽകുന്ന ഒന്നാണ് ഇത്.
പാർശ്വഫലങ്ങൾ ഇല്ലാത്തതിനാൽ ആയുർവേദത്തിന് ജനപ്രീതി കൂടിവരുന്നു. ഒരുപാട് ആളുകളാണ് തങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് ആയുർവേദത്തെ ആശ്രയിക്കുന്നത്. ആയുർവേദത്തിലെ പല മരുന്നുകളും പ്രകൃതിദത്തമാണ്. മരുന്ന് ഗുണമുള്ള സസ്യങ്ങളിൽ നിന്നാണ് പലപ്പോഴും ആയുർവേദ മരുന്നുകൾക്കായുള്ള കൂട്ടുകൾ തയ്യാറാക്കുന്നത്. ഇതിനാൽ തന്നെ യാതൊരു പാർശ്വഫലങ്ങളും ഇവയ്ക്കുണ്ടാകുന്നുമില്ല. മാത്രമല്ല, പല മരുന്നുകൂട്ടുകളും ഒരുമിച്ച് ചേർത്ത് ഉണ്ടാക്കുന്നവയായതിനാൽ ഗുണങ്ങൾ കൂടുകയും ചെയ്യുന്നു.
കൊട്ടം
ഇതിന് മൂന്ന് ചേരുവകൾ വേണം. കൊട്ടം, ഇരട്ടി മധുരം, രക്തചന്ദനം എന്നിവയാണ് ഇത്. കൊട്ടം ആയുർവേദ മരുന്നാണ്. ഇത് ഒരു മരത്തിന്റെ ഭാഗമാണ്. കൊട്ടംചുക്കാദി ഓയിൽ പോലുളളവയിൽ ഉപയോഗിയ്ക്കുന്ന ഒന്നാണിത്. ശരീരത്തിലെ വേദനകൾക്കും വീക്കത്തിനുമെല്ലാം മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നാണിത്. രക്തപ്രവാഹം ശക്തിപ്പെടുത്താനും വേദന കുറയ്ക്കാനുമെല്ലാം ഉപയോഗിയ്ക്കുന്ന ഇത് ചർമത്തിനും ഏറെ നല്ലതാണ്. മുഖക്കുരുവിനും ചർമത്തിലെ പാടുകൾക്കും ഗുണം നൽകുന്ന ഇത് നിറം വർദ്ധിയ്ക്കാനും നല്ലതാണ്.
രക്തചന്ദനം
രക്തചന്ദനം പല ചർമപ്രശ്‌നങ്ങൾക്കും മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ചർമ പ്രശ്‌നങ്ങൾക്കും സൗന്ദര്യത്തിനുമെല്ലാം സഹായിക്കുന്ന പ്രധാനപ്പെട്ടൊരു മരുന്നാണ് രക്തചന്ദനം. പിഗ്മെന്റേഷൻ, കരുവാളിപ്പ്, മുഖക്കുരു തുടങ്ങിയ പല പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു പരിഹാരമാണ് ര്ക്തചന്ദനം. പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ ചുവന്ന നിറത്തിലെ ചന്ദനമരം. ചന്ദനമരത്തിന്റെ സ്വാഭാവിക ഗുണങ്ങൾ അടങ്ങിയ ഒന്നാണിത്.ദിവസവും രക്തചന്ദനം മുഖത്തു പുരട്ടുന്നത് ഏറെ ഗുണങ്ങൾ നൽകും. മുഖത്തെ പിഗ്മെന്റേഷനും കറുത്ത പാടുകൾക്കുമെല്ലാം ഇതേറെ നല്ലൊരു പരിഹാരമാണ്. ചർമത്തിന് ഇറുക്കം നൽകുന്ന ഒന്നു കൂടിയാണ് രക്തചന്ദനം.ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണമാണ് ചർമം അയഞ്ഞു തൂങ്ങാതെ സൂക്ഷിയ്ക്കുന്നത്. ഇതു വഴി ചർമത്തിന് ചെറുപ്പവും നൽകാം.എണ്ണമയം കൂടുതലുള്ള ചർമത്തിനുള്ള നല്ലൊന്നാന്തരം മരുന്നാണ് രക്തചന്ദനം. ചർമം ഉൽപാദിപ്പിയ്ക്കുന്ന അമിതമായ എണ്ണ നിയന്ത്രിച്ചു നിർത്തി മുഖക്കുരു പോലുളള പ്രശ്‌നങ്ങളിൽ നിന്നും ചർമത്തിന് സംരക്ഷണം നൽകുന്ന ഒന്നാണിത്.
മുഖത്തെ ചർമ സുഷിരങ്ങൾ അടയ്ക്കുന്നതു വഴി ഇവയിൽ അഴുക്കും പൊടിയും കയറി വൃത്തികേടാകുന്നതു തടയാനും രക്തചന്ദനം നല്ലതാണ്. ചർമത്തിലെ അലർജി പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ചർമത്തെ തണുപ്പിയ്ക്കുവാനും രക്തചന്ദനം ഏറെ നല്ലതാണ്.മുഖത്തിന് തിളക്കവും മൃദുത്വവും നൽകാനും ഇതേറെ നല്ലതാണ്.
ഇരട്ടി മധുരം
ഇരട്ടി മധുരവും പല ചർമപ്രശ്‌നങ്ങൾക്കും മരുന്നാക്കാവുന്ന ഒന്നാണ്. ലിക്കോറൈസ് എന്നാണ് ഇതിന്റെ ഇംഗ്ലീഷ് നാമം. ഒരു വൃക്ഷത്തിന്റെ ഭാഗം തന്നെയാണിത്. മുഖത്തിന് നിറം നൽകാനും പാടുകൾ മാറാനുമെല്ലാം ഇതേറെ നല്ലതാണ്. മുഖത്തിന്റെ ഈർപ്പം നഷ്ടപ്പെടുന്നതു തടയാനുളള നല്ലൊരു വഴി കൂടിയാണിത്. ഇതു വഴി മുഖത്തിന് പ്രായാധിക്യം തോന്നുന്നതു തടയാനുള്ള വഴി കൂടിയാണിത്. ചുളിവുകളും പാടുകളുമെല്ലാം നീക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ്. പിഗ്മെന്റുകളുടെ നിറം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണിത്.
ഇത് തയ്യാറാക്കാൻ
ഇരട്ടി മധുരവും പല ചർമപ്രശ്‌നങ്ങൾക്കും മരുന്നാക്കാവുന്ന ഒന്നാണ്. ലിക്കോറൈസ് എന്നാണ് ഇതിന്റെ ഇംഗ്ലീഷ് നാമം. ഒരു വൃക്ഷത്തിന്റെ ഭാഗം തന്നെയാണിത്. മുഖത്തിന് നിറം നൽകാനും പാടുകൾ മാറാനുമെല്ലാം ഇതേറെ നല്ലതാണ്. മുഖത്തിന്റെ ഈർപ്പം നഷ്ടപ്പെടുന്നതു തടയാനുളള നല്ലൊരു വഴി കൂടിയാണിത്. ഇതു വഴി മുഖത്തിന് പ്രായാധിക്യം തോന്നുന്നതു തടയാനുള്ള വഴി കൂടിയാണിത്. ചുളിവുകളും പാടുകളുമെല്ലാം നീക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ്. പിഗ്മെന്റുകളുടെ നിറം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണിത്.
content highlight: Ayurveda-herbal-face-pack-for-fair-skin