പ്രേക്ഷകർക്ക് പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്കിലൂടെയാണ് കൂടുതൽ പ്രേക്ഷകപ്രീതി നേടാൻ ലക്ഷ്മിക്ക് സാധിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്ഷ്മി. സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. അതിലൂടെ പങ്കിടുന്ന വിശേഷങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ആർ ജെ ആയും ഒരുപാട് നാൾ ലക്ഷ്മി പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റാർ മാജിക്കിലെ താരങ്ങളെക്കാൾ കൂടുതൽ സ്വന്തമായി ഒരു ഫാൻ ബേസ് ഒരു അവതാരക എന്ന നിലയ്ക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലക്ഷ്മിക്ക് സ്വന്തമാക്കാൻ സാധിച്ചു.
തന്റെ ഗ്യാരേജിലേക്ക് പുതിയൊരു അംഗം കൂടി എത്തിയ സന്തോഷമാണ് പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ലക്ഷ്മി നക്ഷത്ര അറിയിച്ചിരിക്കുന്നത്. താരം ഏറ്റവും പുതിയതായി വാങ്ങിയ വാഹനം മഹേന്ദ്രയുടെ താറാണ്. കറുപ്പ് നിറത്തിലുള്ള താറിന്റെ മുന്നിൽ സ്റ്റൈലൻ ലുക്കിൽ നിൽക്കുന്ന ചിത്രം പങ്കിട്ടുകൊണ്ടാണ് പുതിയ വാഹനം വാങ്ങിയ സന്തോഷം ലക്ഷ്മി നക്ഷത്ര പങ്കിട്ടത്. കുറച്ച് നാളുകൾക്ക് മുമ്പ് ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കിയിരുന്നു ലക്ഷ്മി നക്ഷത്ര.
കുട്ടിക്കാലത്ത് സിനിമയില് കറുത്ത ബിഎംഡബ്ല്യു കണ്ടപ്പോൾ മനസിൽ കയറികൂടിയ ആഗ്രഹം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് ഒന്നര വർഷം മുമ്പ് ലക്ഷ്മി ബിഎംഡബ്ല്യു 3 സീരിസ് വാങ്ങിയത്. ലക്ഷ്മിയുടെ പുത്തൻ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ സ്റ്റാർ മാജിക്കിലെ സഹതാരങ്ങളും ആരാധകരുമെല്ലാം ലക്ഷ്മിക്ക് ആശംസ അറിയിച്ചെത്തി. എന്നാൽ ഒരു വിഭാഗം ആളുകൾ കൊല്ലം സുധിയുടെ പേരിൽ ലക്ഷ്മിയെ പരിഹസിച്ചും കമന്റുകൾ കുറിച്ചിട്ടുണ്ട്.
കൊല്ലം സുധിയുടെ പേരിൽ ചെയ്ത വീഡിയോകളിൽ നിന്നും ലഭിച്ച പ്രതിഫലം ഉപയോഗിച്ചാണ് ലക്ഷ്മി പുതിയ വാഹനം സ്വന്തമാക്കിയത് എന്ന തരത്തിൽ പരിഹസിച്ചുള്ളതായിരുന്നു കമന്റുകൾ. കഴിഞ്ഞ വർഷം വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വിവരങ്ങൾ ലക്ഷ്മിയുടെ യുട്യൂബ് ചാനൽ വഴിയാണ് ആരാധകർ അറിയാറുള്ളത്.
കഴിഞ്ഞ ദിവസം സുധിയുടെ ഭാര്യ രേണു ആവശ്യപ്പെട്ടത് പ്രകാരം സുധിയുടെ വസ്ത്രത്തിലെ ഗന്ധം ദുബായിൽ വെച്ച് പെർഫ്യൂമാക്കി മാറ്റിയതിന്റെ വീഡിയോ ലക്ഷ്മി പങ്കിട്ടിരുന്നു. കൊല്ലം സുധിയേയും കുടുംബത്തേയും വെച്ച് വീഡിയോ ചെയ്ത് ലക്ഷ്മി കാശ് സമ്പാദിക്കുന്നുവെന്നാണ് വിമർശനം.
സുധിയെ വെച്ച് കുറേ നേടുന്നുണ്ടല്ലോ… സിസി അടവാകുമ്പോൾ വീണ്ടും സുധിയെ ഓർക്കും, അടുത്ത വണ്ടി എടുക്കാനാകുമ്പോൾ വീണ്ടും വരും എന്റെ സുധിയേട്ടൻ എന്നും പറഞ്ഞ്, സുധി ചേട്ടനെ വെച്ച് മാർക്കറ്റ് ഉണ്ടാക്കി മേടിച്ച വണ്ടി, എല്ലാം സുധി ചേട്ടന്റെ അനുഗ്രഹം എന്നിങ്ങനെ നീളുന്നു കമന്റുകൾ.
കാശ് മോഹിച്ചല്ല വീഡിയോ ചെയ്യുന്നതെങ്കിൽ എന്തിന് മോണിറ്റൈസേഷൻ ഓണാക്കിവെക്കുന്നുവെന്നാണ് ലക്ഷ്മിയുടെ യുട്യൂബ് വീഡിയോയെ വിമർശിക്കുന്നവർ പ്രധാനമായും ചോദിക്കുന്നത്. എന്നാൽ ഒരു വിമർശനത്തോടും ലക്ഷ്മി ഇതുവരെ പ്രതികരിച്ചിട്ടില്ല.
content highlight: Lakshmi-nakshathra-bought-mahindras-new-thar