Celebrities

‘തിത്തലി’ക്ക് ചുവട് വെച്ച് മീനാക്ഷി ദിലീപ്; വീഡിയോ വൈറല്‍- Meenakshi Dileep new reels goes viral

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി ദിലീപിന്റെ വിശേഷങ്ങള്‍ അറിയാന്‍ എന്നും പ്രേക്ഷകര്‍ക്ക് വലിയ താല്‍പര്യമാണ്. സോഷ്യല്‍ മീഡിയയില്‍ അധികം സജീവമല്ലാത്ത താരപുത്രി ഇടയ്ക്കിടെ തന്റെ റിയല്‍സിന്റെ വീഡിയോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഷെയര്‍ ചെയ്യുന്ന വീഡിയോകള്‍ എല്ലാം തന്നെ നിമിഷം നേരം കൊണ്ട് വൈറലാകാറുമുണ്ട്. ഇപ്പോള്‍ ഇതാ താരപുത്രിയുടെ പുതിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആവുന്നത്.

 

ചെന്നൈ എക്‌സ്പ്രസിനു വേണ്ടി ഗോപി സുന്ദറും ചിന്മയി ശ്രീപദയും ചേര്‍ന്നാലപിച്ച ഗാനമാണ് ‘തിത്‌ലി’. അമിതാഭ് ഭട്ടാചാര്യയുടെ വരികള്‍ക്ക് വിശാല്‍ – ശേഖര്‍ ഈണമൊരുക്കി. ആരാധകര്‍ ഏറെയുള്ള ഗാനമാണിത്. പാട്ടിനൊപ്പമുള്ള മീനാക്ഷിയുടെ നൃത്ത വിഡിയോ പുറത്തുവന്നതോടെ നിരവധി പേര്‍ പ്രശംസയറിയിച്ചു. ചുവപ്പ് നിറത്തിലുള്ള സിംപിള്‍ കലംകാരി കുര്‍ത്തയണിഞ്ഞാണ് മീനാക്ഷി ക്യാമറയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. മീനാക്ഷി എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഹൗസ് സര്‍ജന്‍സി ചെയ്തു വരികയാണ്