Celebrities

ദിലീപിനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ല; സത്യത്തിൽ അന്ന് തൊട്ടാണ് എന്റെ അവസരങ്ങൾ കുറയുന്നത് | Lakshmipriya-reveals-chances-were-lost-when-she-spoke-for-dileep

നടൻ ദിലീപിൻറെ കേസിന്റെ പേരിൽ അമ്മ സംഘടനയ്ക്കെതിരെ വന്ന വിമർശനങ്ങളോട് പ്രതികരിച്ചത് മുതലാണ് തന്റെ അവസരങ്ങൾ കുറഞ്ഞതെന്ന് അഭിനേത്രിയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ ലക്ഷ്മി പ്രിയ. സത്യത്തിൽ ഒതുക്കി നിർത്തലും മാറ്റി നിർത്തലും എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചത് ദിലീപേട്ടന്റെ പ്രശ്നവുമായി ബന്ധപ്പെട്ട് സംസാരിച്ച ശേഷമാണ്.

അപ്പോഴും ഞാൻ പറഞ്ഞത് ദിലീപെന്ന വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കട്ടെ, നമ്മൾ ആരാണ് വിചാരണ ചെയ്യാൻ?. സംഘടനയ്ക്കെതിരെ ഇങ്ങനെ സംസാരിക്കല്ലേ എന്നാണ് ഞാൻ പറഞ്ഞത്. ഒരിക്കലും ദിലീപിനെ ന്യായീകരിച്ചിട്ടില്ല. അതേസമയം അദ്ദേഹം നിരപരാധിയാണെന്ന് താൻ വിശ്വസിക്കുന്നെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി.

പാർവതി തിരുവോത്തിനെ പോലുള്ളവർക്കേ, ഇന്റലക്ച്വലായ. വാക്കുകൾ പറയാൻ പറ്റൂയെന്നും പ്രസംഗിക്കാൻ പറ്റൂയെന്നും ധാരണയുണ്ട്. നമുക്ക് ഏതൊക്കെ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ അറിയും, കാര്യ ഗൗരവത്തിന്റെ ആഴം എത്രയാണ് എന്ന് ആളുകൾക്ക് അറിയില്ല. അതിനപ്പുറത്തേക്ക് നമ്മൾ എഴുതുമ്പോൾ ഇവർ എഴുതിയാണോ എന്ന് ചോദിക്കുന്നു. മലയാളത്തിൽ ഒരുപാട് പുസ്തകങ്ങൾ വായിച്ച നടി കെപിഎസി ലളിതാമ്മയാണെന്നും ലക്ഷ്മി പ്രിയ പറയുന്നു.

ഭാഗ്യദേവത, കഥ തുടരുന്നു എന്നീ സിനിമകളിലെ പെർഫോമൻസാണ് കരിയർ ബെസ്റ്റ് എന്ന് ലക്ഷ്മി പ്രിയ പറയുന്നു. അതിനമപ്പുറത്തേക്ക് എന്ത് കൊണ്ടോ മലയാള സിനിമയിൽ വളർന്നിട്ടില്ല. ഒരുപാട് സിനിമകൾ ചെയ്തു. പക്ഷെ പ്രേക്ഷകർക്ക് മുന്നിൽ പറയുമ്പോൾ കഥ തുടരുന്നു എന്ന സിനിമയിലെ കഥാപാത്രത്തിനപ്പുറത്തേക്ക് തനിക്ക് അവസരങ്ങൾ ലഭിച്ചില്ലെന്നും ലക്ഷ്മി പ്രിയ പറയുന്നു.

നമ്മളെ കാണുമ്പോൾ ഈ കഥാപാത്രം തരാമെന്ന് അവർക്കാണ് തോന്നേണ്ടത്. വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ല. മുൻപ് ഒരു ആർട്ടിസ്റ്റ് കോമഡി ചെയ്താൽ അവർക്ക് കോമഡി മാത്രമേ പറ്റൂയെന്ന് കരുതി അതേ പാറ്റേണിലുള്ള കുറേ ക്യാരക്ടർ വരും. ഭാഗ്യദേവത കഴിഞ്ഞ് കുറേ അധികം സിനിമകൾ പിന്നെ വന്നു. എന്നാൽ കഥ തുടരുന്നു എന്ന് സിനിമയ്ക്ക് ശേഷം വാർത്താ പ്രാധാന്യം ലഭിച്ചെങ്കിലും തനിക്ക് അവസരങ്ങൾ ലഭിച്ചില്ലെന്ന് ലക്ഷ്മി പ്രിയ പറയുന്നു.

എട്ട് മാസത്തോളം ഫ്ലാറ്റിൽ ഒരു സിനിമയുമില്ലാതെ ഇരുന്നു. ലക്ഷ്മിയെ എങ്ങനെ ഉപയോഗിക്കണമെന്ന് ആൾ‌ക്കാർക്ക് കൺഫ്യൂഷൻ വന്നു. കോമഡിക്ക് ഇനി വിളിച്ചാൽ വരുമോ എന്ന് കരുതിക്കാണും. അഭിനയിച്ച് മതിയായിട്ടില്ല. എന്തിനോടെങ്കിലും പാഷൻ ഉണ്ടെങ്കിൽ അഭിനയത്തോടും പുസ്തകങ്ങളോടും മാത്രമാണ്. കോമഡി ആർട്ടിസ്റ്റായ ഞാൻ നാലാളുടെ മുന്നിൽ അഭിപ്രായം പറഞ്ഞാൽ പോലും അത് കാര്യമാക്കുന്നില്ലെന്ന് ലക്ഷ്മി പ്രിയ പറയുന്നു.

Content highlight: Lakshmi Priya about Dileep case