Celebrities

അനുമോൾക്ക് കല്യാണം; വരൻ ആരാണെന്ന് അറിയാമോ? | Anumol-opens-up-about-her-marriage

സ്റ്റാർ മാജിക് താരം അനുമോൾ വിവാഹിതയാകാൻ പോകുന്നു. കഴിഞ്ഞ ദിവസമാണ് സീരിയല്‍ നടി കൂടിയായ ഐശ്വര്യ രാജീവിന്റെ വിവാഹം നടന്നത്. അവിടെവച്ച് മാധ്യമപ്രവർത്തകർ ചോദിച്ചാൽ ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു അനുമോൾ. അനുവിന്റെ വിവാഹം എന്നാണെന്ന ചോദ്യത്തിന് നവംബര്‍ 24, 25 ആണ് തന്റെ വിവാഹമെന്നാണ് നടി പറഞ്ഞത്.

അന്ന് നമുക്കെല്ലാവര്‍ക്കും കാണാമെന്നും നടി പറയുന്നു. അങ്ങനെയെങ്കില്‍ അനുവിന്റെ വരനാരാണ് എന്ന ചോദ്യത്തിന് അതൊക്കെ വഴിയെ പറയാം. ഐശ്വര്യ വരന്റെ പേര് പറഞ്ഞില്ലല്ലോ. അതുപോലെ എന്റേതും വഴിയേ പറയാം എന്നും നടി പറഞ്ഞു’.

ഇതോടെ അനുവിന്റേത് പ്രണയവിവാഹമാണോ എന്ന സംശയം പലര്‍ക്കും തോന്നിയെങ്കിലും ഇത് അറേഞ്ചഡ് വിവാഹമാണെന്നും മാട്രിമോണി വഴിയാണ് വരനെ കണ്ടെത്തിയത് എന്നുമൊക്കെ നടി പറയുന്നുണ്ട്. ശരിക്കും നടി വിവാഹിതയാവാന്‍ പോവുകയാണോ അതോ എല്ലാവരെയും പറ്റിക്കുന്നതിന് വേണ്ടി പറഞ്ഞതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അനുവിന്റെ മറുപടിയിലൂടെ നടിയത് തമാശയായി പറഞ്ഞത് ആണോ എന്നൊരു സംശയം കൂടി ആരാധകര്‍ക്കുണ്ട്. എന്തായാലും പറഞ്ഞത് പ്രകാരം അനുമോള്‍ വിവാഹിതയാവുകയാണെങ്കില്‍ അത് വളരെ സന്തോഷമുള്ള കാര്യമാണെന്നും ആരാധകര്‍ പറയുന്നു. പല നടിമാരും കുടുംബ ജീവിതത്തിലേക്ക് പോകുമ്പോഴും അനുവിന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന് വരാറുണ്ട്.

അതൊക്കെ തങ്ങളുടെ വീട്ടിലെ കുട്ടിയെ പോലെ അവളെ കാണുന്നത് കൊണ്ടാണ്. അതുകൊണ്ട് തന്നെ അനുവിന്റെ വിവാഹം ഞങ്ങളും ആഘോഷമാക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം. മുന്‍പും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തന്റെ സങ്കല്‍പ്പത്തിലെ ഭര്‍ത്താവിനെ പറ്റി നടി പറഞ്ഞിരുന്നു.

ഭര്‍ത്താവിന്റെ സൗന്ദര്യത്തെ പറ്റി എനിക്കൊരു അഭിപ്രായവുമില്ല. ഭംഗി എനിക്ക് പ്രശ്‌നമേയല്ല. എല്ലാവരും കാണുമ്പോള്‍ അയ്യേ എന്ന് പറയാതിരുന്നാല്‍ മതിയെന്ന് അനു പറയുന്നു.

സ്റ്റാര്‍ മാജിക്കിലൂടെ കരിയറില്‍ വലിയ നേട്ടമുണ്ടായ നടിയാണ് അനുമോള്‍. നടനും മിമിക്രി താരവുമായ തങ്കച്ചന്‍ വിതുരയ്‌ക്കൊപ്പം അനു അവതരിപ്പിച്ച സ്‌കിറ്റുകളാണ് ഹിറ്റായി മാറിയത്. ഇതിന് പിന്നാലെ താരങ്ങള്‍ ശരിക്കും വിവാഹിതരാവാന്‍ പോവുകയാണെന്ന് കഥകള്‍ പ്രചരിച്ചു. എന്നാല്‍ അദ്ദേഹം സഹോദരനെ പോലെയാണെന്നും പരിപാടിയ്ക്ക് വേണ്ടി കാണിക്കുന്നത് സത്യമാണെന്ന് ചിന്തിക്കരുതെന്നും അനു പറഞ്ഞിരുന്നു.

content highlight: Anumol-opens-up-about-her-marriage