History

ഒന്നരലക്ഷത്തോളം ജീവനുകൾ നഷ്ടമായി; ലോകചരിത്രത്തിലെ ഏറ്റവും വലിയ ഡാം ദുരന്തം! | Bangiao Dam Disaster, the biggest dam disaster in world history!

ഒരു മഴ കനത്ത് പെയ്താൽ കേരളത്തിന്റെ പേടി സ്വപ്നമാണ് മുല്ലപെരിയാർ. അക്ഷരാർത്ഥത്തിൽ കേരളത്തിന് ഭീഷണിയായി നിൽക്കുന്ന ജലബോംബ്. ഒരു ദുരന്തമുണ്ടായാൽ നിരവധി കേരളത്തിന് പുതിയ ഒരു ഡാം , മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് പുറത്ത് വന്നതിനു പിനാലെ ഉയർന്ന ആവശ്യമാണീത് . അണക്കെട്ട് ഭൂചലന സാധ്യതാ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 1979ലും 2011ലുമുണ്ടായ ചെറിയ ഭൂചലനങ്ങൾ മൂലം അണക്കെട്ടിൽ വിള്ളലുകളുണ്ടായിട്ടുണ്ട്. അണക്കെട്ടിലെ ചോർച്ചയും ആശങ്കയുണ്ടാക്കുന്നു. 125 വർഷം മുൻപ് നിർമാണത്തിന് ഉപയോഗിച്ച സാങ്കേതികവിദ്യ നിലവിലുള്ള നിർമാണച്ചട്ടങ്ങളുമായി തട്ടിച്ചുനോക്കിയാൽ കാലഹരണപ്പെട്ടതാണ്. അണക്കെട്ടു തകർന്നാൽ കേരളത്തിലെ 35 ലക്ഷം പേരെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോകചരിത്രത്തിലെ ഏറ്റവും വലിയ ഡാം ദുരന്തമായിരുന്നു ചൈനയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ഹെനാനിൽ 1975ൽ സംഭവിച്ചത്. ചൈനയുടെ ഭൂതകാലത്തിലെ ഏറ്റവും വലിയ ചുഴലിക്കാറ്റുകളിലൊന്നായ ടൈഫൂൺ നീനയാണ് ഈ വൻദുരന്തത്തിനു വഴി വച്ചത്. ഒന്നരലക്ഷത്തോളം പേർ ഇതിന്റെ ഫലമായി മരണമടഞ്ഞു. ചൈനയിലെ പ്രശസ്തമായ ബാൻക്യാവോ എന്ന വമ്പൻ അണക്കെട്ടു തകർന്നതാണ് ഇതിൽ ഏറ്റവും മാരകമായത്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ മൂന്നാമത്തെ പ്രളയത്തിനും സംഭവം വഴിയൊരുക്കി. അതുമായി ചേർത്ത് വായിക്കേണ്ട ഒന്നാണ് സെന്റ് ഫ്രാൻസിസ് ഡാം ദുരന്തം . 1928 മാർച്ച് 12 ന് കാലിഫോർണിയയിലാണ് നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ഏക്കർ ഫലഭൂയിഷ്ഠമായ ഭൂമി നശിക്കുകയും ചെയ്ത ഡാം ദുരന്തമുണ്ടായത് .

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശമായ സിവിൽ എഞ്ചിനീയറിംഗ് പരാജയങ്ങളിലൊന്നായിരുന്നു ഇത്.ലോസ് ഏഞ്ചൽസിന് ഒരു ജലസംഭരണി എന്ന ലക്ഷ്യത്തോടെ 1926 ൽ ലോസ് ഏഞ്ചൽസ് ബ്യൂറോ ഓഫ് വാട്ടർ വർക്ക്സ് ആൻഡ് സപ്ലൈയുടെ മാനേജരും ചീഫ് എഞ്ചിനീയറുമായ വില്യം മുൽഹോഹോളണ്ടിന്റെ മേൽനോട്ടത്തിൽ ആണ് സെന്റ് ഫ്രാൻസിസ് ഡാം പൂർത്തീകരിച്ചത്. ലോസ് ഏഞ്ചൽസ്-ഓവൻസ് നദിയിലെ ജലസംഭരണിക്ക് ഒരു റിസർവോയർ നൽകുക എന്നതായിരുന്നു അണക്കെട്ടിന്റെ ലക്ഷ്യം. അണക്കെട്ടിലും അതിന്റെ ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിലും നിരവധി വിള്ളലുകളും ചോർച്ചയും നിരീക്ഷിക്കപ്പെട്ടു, എന്നാൽ മൾഹോളണ്ട് ഇത് സാധാരണമാണെന്ന് തള്ളിക്കളഞ്ഞു. കൂടാതെ 1928 മാർച്ച് 7 ന് ആദ്യമായി ജലസംഭരണി അതിന്റെ പൂർണ ശേഷിയിൽ എത്തിയപ്പോഴും അദ്ദേഹം ഡാം പരിശോധിച്ച് സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചു.

. എന്നാൽ, മാർച്ച് 12-ന് അർദ്ധരാത്രിക്ക് തൊട്ടുമുമ്പ്, അണക്കെട്ടിന്റെ കൂറ്റൻ കോൺക്രീറ്റ് മതിൽ തകർന്നു, കോടിക്കണക്കിന് ഗാലൻ വെള്ളം മലയിടുക്കിലൂടെ പസഫിക് സമുദ്രത്തിലേക്ക് ഒഴുകി. കാസ്റ്റൈക് ജംഗ്ഷൻ, ഫിൽമോർ, ബാർഡ്‌സ്‌ഡെയ്ൽ, പിരു എന്നീ പട്ടണങ്ങൾ വെള്ളത്തിനടിയിലാവുകയും 1000-ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കുകയോ ചെയ്തു. ഔദ്യോഗിക മരണസംഖ്യ 450 ആയി സർക്കാർ പറഞ്ഞെങ്കിലും എണ്ണം കൂടുതലായിരിക്കാം എന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി മൃതദേഹങ്ങൾ ഒരിക്കലും വീണ്ടെടുക്കപ്പെടാനാകാതെ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് പോയി . വെള്ളപ്പൊക്കത്തിൽ മരിച്ച നിരവധി താൽക്കാലിക കർഷക തൊഴിലാളികളുടെയും അനധികൃത കുടിയേറ്റക്കാരുടെയും കണക്കുകൾ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളിൽ ഒരിക്കലും വന്നിരുന്നില്ല . പ്രധാനമായും സാൻ ഫ്രാൻസിസ്ക്വിറ്റോ പാറക്കൂട്ടത്തിന് അണക്കെട്ടിനെയും ജലസംഭരണിയെയും താങ്ങാൻ കഴിയാത്തത് ആണ് ദുരന്തത്തിന് കാരണം എന്നാണ് അന്വേഷണ നിഗമനം.

ഇടത് ഭാഗത്തുള്ള ഫൌണ്ടേഷൻ റോക്ക്, നനവ് കാരണം ദുർബലമായതിനാൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും തൽഫലം പ്രധാന ഡാമിന്റെ അപ്പ്ലിഫ്റ്റ് ഫോഴ്സ് അസ്ഥിരതയിലായി അപകടത്തിലേക്ക് നയിച്ചു എന്ന് സമഗ്ര അന്വേഷണത്തിൽ കണ്ടെത്തി. അണക്കെട്ടിന്റെ ഇടതുവശത്തു താഴെയായി കണ്ടെത്തിയ പാലിയോലിത്തിക് മണ്ണിടിച്ചിലും അത് മൂലം അസ്ഥിരമായ കുന്നിൻ പുറവുമാണ് അപകടത്തിന്റെ ഒരു പ്രധാന ഘടകം എന്ന് വാദിക്കാം.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മോശം അമേരിക്കൻ സിവിൽ എഞ്ചിനീയറിംഗ് ദുരന്തങ്ങളിലൊന്നായി സെന്റ് ഫ്രാൻസിസ് ഡാമിന്റെ തകർച്ച കണക്കാക്കപ്പെടുന്നു. ചെറിയ സമ്മർദ്ദങ്ങൾ മാത്രം തടയുന്ന രീതിയിലായിരുന്നു ഡാം ഫൌണ്ടേഷൻ രൂപകല്പന ചെയ്തിരുന്നത്. കൂടാതെ ഡാമിന് പൂർണ അപ്പ്ലിഫ്റ്റ് പ്രഷർ താങ്ങാനും കഴിവില്ലായിരുന്നു. അണക്കെട്ട് തകരാർ സംബന്ധിച്ച എല്ലാ ആരോപണങ്ങളിൽ നിന്നും മൾഹോളണ്ടിനെ ഒഴിവാക്കി; എന്നിരുന്നാലും, ദുരന്തം അദ്ദേഹത്തിന്റെ പ്രശസ്തി നശിപ്പിക്കുകയും കരിയർ അവസാനിപ്പിക്കുകയും ചെയ്തു.