Celebrities

സത്യൻ എന്ന മഹാനടന്റെ മകന് അമ്മയിൽ വിലക്ക്; ഒഴിവാക്കാൻ താര സംഘടന നൽകിയ മറുപടി അറിയാമോ? | satheesh-sathyan-opens-up-about-amma-membership

താരസംഘടന അമ്മയ്‌ക്കെതിരെ സത്യന്റെ മകന്‍ സതീഷ് സത്യൻ. അമ്മയിൽ അംഗത്വം എടുക്കാൻ ഇടവേള ബാബുവിനെ വിളിച്ചിരുന്നു എന്നും എന്നാൽ മറുപടി നിരാശപ്പെടുത്തുന്നത് ആയിരുന്നു തുറന്നു പറയുകയാണ് സതീഷ്. താൻ ഇപ്പോൾ നടൻ അല്ലല്ലോ എന്നും തനിക്ക് അംഗത്വം നൽകേണ്ടി വന്നാൽ ഒരുപാട് പേർക്ക് കൊടുക്കേണ്ടി വരും എന്നും ഇടവേള ബാബു പറഞ്ഞതായി സതീഷ് പറയുന്നു.

‘മലയാള സിനിമയെ താനൊരു കുടുംബമായിട്ടാണ് എല്ലാകാലത്തും കണ്ടിരുന്നതെന്ന് പറഞ്ഞാണ് സതീഷ് സംസാരിച്ച് തുടങ്ങിയത്. അങ്ങനെയല്ലെന്ന് ആരൊക്കെ പറഞ്ഞാലും അതൊരു കുടുംബമാണ്. അവിടെ ഒരംഗമാണെന്ന് എനിക്കും തോന്നിയിരുന്നു.

സിനിമകളില്‍ അഭിനയിച്ചു, സത്യന്‍ എന്ന മഹാനടന്റെ മകനാണ്, മലയാള ചലച്ചിത്ര കുടുംബത്തിലെ എളിയ അംഗമാണ് എന്ന് തോന്നിയപ്പോള്‍ അമ്മ സംഘടനയുടെ അന്നത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ വിളിച്ചു. സതീഷ് സത്യനാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് പെട്ടന്ന് മനസിലായി.

എനിക്ക് വളരെ സന്തോഷം തോന്നി. അദ്ദേഹത്തിനോട് എനിക്ക് അമ്മയില്‍ അംഗത്വമെടുക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞു. മലയാള സിനിമയിലെ ആ കുടുംബത്തിലെ ഒരംഗമാണെന്ന് അഭിമാനിക്കാന്‍ വേണ്ടി മാത്രമായിരുന്നു അത്. അല്ലാതെ സാമ്പത്തികമായി എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചായിരുന്നില്ല.

ഇടവേള ബാബു നിര്‍ദേശിച്ചത് പ്രകാരം ഞാന്‍ മെയില്‍ അയച്ചു. മാത്രമല്ല സാമ്പത്തികമായ ഒരു നേട്ടത്തിനും വേണ്ടിയല്ല അംഗത്വമെടുക്കുന്നതെന്ന് പ്രത്യേകം അതില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് മെയില്‍ കിട്ടിയെന്ന് ഇടവേള ബാബു മറുപടി തന്നെങ്കിലും അക്കാര്യത്തില്‍ കൂടുതല്‍ നടപടിയൊന്നുമുണ്ടായില്ല.

അംഗത്വം നല്‍കുന്നത് സംബന്ധിച്ച് ഇന്നുവരെയും മറുപടിയൊന്നും വന്നിട്ടില്ല. ഇടവേള ബാബുവിനെ ഇടയ്ക്ക് വിളിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല. ഒടുവില്‍ വന്ന മറുപടി താങ്കള്‍ ഇപ്പോള്‍ നടനല്ലല്ലോ എന്നായിരുന്നു. ചേട്ടന് അംഗത്വം തന്നാല്‍ മറ്റ് ഒരുപാട് പേര്‍ക്ക് അംഗത്വം നല്‍കണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് നടന്മാരല്ലാത്ത, നേരത്തേ നടന്മാരായിരുന്ന പലരും അമ്മയുടെ അംഗങ്ങളല്ലേ എന്നാണ് ഇതിനോട് എനിക്ക് ചോദിക്കാനുള്ളത്. സിനിമയില്‍ പശുവിനെ അഴിച്ചുകെട്ടുന്ന രംഗമല്ല ഞാന്‍ ചെയ്തത്. സത്യനെന്ന മഹാ നടന്റെ മകനായത് കൊണ്ടും സത്യന്‍ മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി കൊണ്ടും ഒരു ഓണററി മെമ്പര്‍ഷിപ്പെങ്കിലും തരേണ്ടതാണ്. അതായിരുന്നു അഭിമാനം.

അമ്മ എന്ന സംഘടനയിലുള്ളവര്‍ നല്ല രീതിയില്‍ ചിന്തിക്കുന്നവരാണെങ്കില്‍ ഞാനെഴുതി കൊടുത്ത അപേക്ഷ പ്രസിഡണ്ടായ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള എല്ലാ സീനിയര്‍ അംഗങ്ങളും അറിഞ്ഞിട്ടുണ്ടാവണം.

അമ്മയുടെ ഭാരവാഹികള്‍ക്ക് ശരിയെന്ന് തോന്നുകയാണെങ്കില്‍ എനിക്ക് ഇനിയും അംഗത്വം നല്‍കുന്നതിന് തടസമൊന്നുമില്ല. പുതിയ ഭാരവാഹികളുടെ ശ്രദ്ധയില്‍ ഇക്കാര്യം താന്‍ വീണ്ടും കൊണ്ടുവരും. അംഗത്വം തരാത്തതിനുള്ള കാരണം അറിയണമെന്നുമാണ്’ താരപുത്രനും നടനുമായ സതീഷ് സത്യന്‍ പറഞ്ഞത്.

content hughlight: satheesh-sathyan-opens-up-about-amma-membership