തന്നെ ട്രോളാന്‍ ഇപ്പോള്‍ പുറത്ത് നിന്ന് ആളുകളുടെ ആവശ്യമില്ലെന്ന് നടിയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ ലക്ഷ്മി പ്രിയ. അതിന് ഭര്‍ത്താവും മകളും മാത്രം മതിയെന്നാണ് ലക്ഷ്മി പറയുന്നത്. പരിപ്പ് കഴിച്ച് കഴിച്ച് മടുത്തു എന്ന ഡയലോഗും പാട്ടുമൊക്കെ എന്റെ മകള്‍ പറയാറുണ്ട്. കാരണം അതുപോലെ മണ്ടത്തരങ്ങളൊക്കെ പറ്റുന്ന ഒരു സാധാരണ വീട്ടമ്മയാണ് ഞാന്‍. അഭിനേത്രി, എഴുത്തുക്കാരി എന്നൊക്കെ ഉണ്ടെങ്കിലും മറുവശത്ത് ബുദ്ധിയും ബോധവുമൊന്നുമില്ലാത്ത സാധാരണ വീട്ടമ്മയാണ്. അങ്ങനൊരാള്‍ക്ക് കിട്ടുന്ന ട്രോളുകളൊക്കെ എനിക്കും കിട്ടാറുണ്ട്.
ബിഗ് ബോസിന് ശേഷം സിനിമകളില്‍ അഭിനയിച്ചിരുന്നു. നയന്‍താര, നിവിന്‍ പോളി എന്നിവരൊക്കെ കേന്ദ്ര കഥാപാത്രങ്ങളായിട്ടെത്തുന്ന ഡിയര്‍ സ്റ്റുഡന്‍സ് എന്ന സിനിമയില്‍ ഞാനുമുണ്ട്. അതില്‍ അഭിനയിക്കുമ്പോള്‍ അതിന്റെ കോസ്റ്റിയൂമറായ പെണ്‍കുട്ടി കോസറ്റിയൂം അളവ് എടുക്കാനായി വന്നു.
വന്ന ഉടനെ ആ കുട്ടി എന്നോട് പറഞ്ഞത് ‘ചേച്ചി.. ചേച്ചി ഈ സിനിമയിലെ ഒരു കുലസ്ത്രീ ആണെന്നാണ്’. ഞാനത് കേട്ട് ഭയങ്കരമായി ചിരിച്ചു. എന്നെ കുലസ്ത്രീ എന്നൊക്കെ വിൡക്കുമ്പോള്‍ ഞാനത് വലിയ കാര്യമായിട്ടേ എടുത്തിട്ടുള്ളു. ആ സമയത്ത് അതൊരു ട്രെന്‍ഡ് വാക്കായിരുന്നു. ഇനിയിപ്പോ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാനൊരു പ്രൈവ്ഡ് കുലസ്ത്രീയാണെന്ന് ലക്ഷ്മിപ്രിയ കൂട്ടിച്ചേര്‍ക്കുന്നു.
മലയാളം ബിഗ് ബോസിന്റെ നാലാം സീസണിലാണ് നടി മത്സരിച്ചത്. ആ സീസണിലെ ലക്ഷ്മിയുടെ സംസാരവും പ്രവൃത്തികളുമൊക്കെ കുലസ്ത്രീ എന്ന ഇമേജ് ചാര്‍ത്തി കൊടുത്തു.
ഇപ്പോള്‍ കുലസ്ത്രീ എന്ന പേര് താന്‍ അഭിമാനത്തോട് കൂടി പറയാറുണ്ടെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. അതുപോലെ ബിഗ് ബോസില്‍ നന്നും താന്‍ പുറത്തായ സീന്‍ പലപ്പോഴും കളിയാക്കപ്പെടാറുണ്ട്. ശരിക്കും അന്ന് നടന്നതെന്താണെന്ന് മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലൂടെ ലക്ഷ്മിപ്രിയ പറയുന്നു.
ബിഗ് ബോസിലെ എന്റെ എവിക്ഷനെ പറ്റി പലരും ട്രോളാറുണ്ട്. സത്യത്തില്‍ കൂടെ ഉണ്ടായിരുന്നവരോടൊന്നും യാത്ര പറയാന്‍ എനിക്ക് പറ്റിയിരുന്നില്ല. ഫിനാലെ അപ്പുറത്ത് നടക്കുന്നുണ്ടെങ്കിലും അതിന് സാധിക്കാതെ പോവുകയാണല്ലോ എന്നൊരു ചിന്ത വന്നു. പിന്നെ അതിനെക്കാളും വലിയൊരു കാര്യം ആ വീട്ടില്‍ എനിക്കേറ്റവും പ്രിയപ്പെട്ടൊരു സാധനമുണ്ടായിരുന്നു.
മാതംഗി എന്ന എന്റെ മകളുടെ പേരിട്ട് ഞാന്‍ വളര്‍ത്തിയ ചെടി അതിനകത്ത് വളര്‍ന്ന് നില്‍പ്പുണ്ടായിരുന്നു. ഞാന്‍ അവിടുന്ന് പോകുമ്പോള്‍ ഈ ചെടി കൊണ്ട് പോകുമെന്ന് എല്ലാവരോടും പറഞ്ഞിരുന്നു. അത് കിട്ടിയില്ല. അത് ആരെയും ഏല്‍പ്പിക്കാന്‍ പോലും എനിക്ക് പറ്റിയില്ല. ബുള്ളറ്റില്‍ കയറി പോയപ്പോള്‍ ഞാന്‍ തിരിഞ്ഞ് നോക്കിയത് അതായിരുന്നുവെന്നാണ് ലക്ഷ്മിപ്രിയ പറഞ്ഞത്.
ഇതൊന്നും അറിയാതെയാണ് ആളുകള്‍ പല ട്രോളുകളും ഉണ്ടാക്കി വിടുന്നത്. ട്രോളുകള്‍ വിഷമം ഉണ്ടാക്കി. പക്ഷേ അതൊന്നും എന്നെ ബാധിച്ചിട്ടില്ല. തലയ്ക്ക് മീതെ വെള്ളം വന്നാല്‍ അതിനും മേലെ തോണി എന്ന് വിചാരിക്കുന്നആളാണ് ഞാന്‍.
content highlight: lakshmi-priya-about-trolls-against-her