തമിഴകത്തെ നിരവധി താരങ്ങളെക്കുറിച്ച് വിവാദ പരാമർശം നടത്തിയ സുചിത്ര അടുത്തിടെയാണ് വീണ്ടും വാർത്തകളിൽ നിറഞ്ഞത്. മുൻ ഭർത്താവ് കാർത്തിക് കുമാറിനെതിരെ ഒന്നിലേറെ ആരോപണങ്ങൾ സുചിത്ര ഉന്നയിച്ചു. കാർത്തിക് കുമാർ ഗേയാണ്. ഇക്കാര്യം മറച്ച് വെച്ച് തന്നെ വിവാഹം ചെയ്തു. വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇക്കാര്യം കണ്ടുപിടിച്ചെന്നും സുചിത്ര വാദിച്ചു.
സുചി ലീക്ക്സിന് പിന്നിൽ കാർത്തിക് കുമാറും ധനുഷും അടങ്ങുന്ന സംഘമാണെന്നും സുചിത്ര ആരോപിച്ചു. പരാമർശം വലിയ തോതിൽ ചർച്ചയായി. തൃഷ, ആൻഡ്രിയ ജെർമിയ തുടങ്ങിയ നടിമാർക്കെതിരെയും സുചിത്ര സംസാരിച്ചു. ആരോപണങ്ങളോട് കാർത്തിക് കുമാറൊഴികെ ആരും പ്രതികരിച്ചില്ല. തനിക്കെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെ കാർത്തിക് കുമാർ സുചിത്രയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
ഇപ്പോഴിതാ നടൻ വിജയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സംസാരിക്കുകയാണ് സുചിത്ര. വിജയ്ക്ക് ചില പരിമിതികളുണ്ടെന്ന് സുചിത്ര പറയുന്നു.
വിജയ് പെട്ടെന്ന് തീരുമാനമെടുക്കില്ല. ഒരുപാട് ആലോചിക്കും. അദ്ദേഹത്തിന്റെ മനസിൽ എന്താണെന്ന് കുറേക്കൂടി നന്നായി ആർട്ടിക്കുലേറ്റ് ചെയ്താൽ നന്നാകുമെന്ന് ഫാൻസിന് പോലും തോന്നുന്നുണ്ട്. പഞ്ച് ഡയലോഗും മാനറിസവുമെല്ലാം സിനിമയിൽ നല്ലതാണ്. രാഷ്ട്രീയത്തിൽ വേണ്ട. തുറന്ന് സംസാരിക്കുക. ഇതുവരെയും വിജയുടെ പൊളിറ്റിക്കൽ സ്ട്രാറ്റജി ആർക്കും മനസിലായിട്ടില്ല. മറ്റ് കക്ഷികൾ ഇടയിൽ കയറി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നു.
തീരുമാനങ്ങൾ എടുക്കാൻ പറ്റാത്തത് കാരണം ചുമതലകൾ ഓരോരുത്തരെ ഏൽപ്പിക്കും. രാഷ്ട്രീയത്തിൽ അത് സാധ്യമല്ല. അദ്ദേഹം തന്നെ എല്ലാ തീരുമാനവും എടുക്കണം. തെറ്റുകൾ പറ്റുമെന്ന ഭയം വിജയ്ക്കുണ്ട്. വിജയ്ക്ക് ഇപ്പോഴുള്ള സ്ഥാനം രജിനികാന്തിന് ആലോചിക്കാൻ പോലും പറ്റില്ല. അതെല്ലാം രാഷ്ട്രീയത്തിലേക്ക് കൊണ്ട് വന്നാൽ സംസ്ഥാനത്തിന് വേണ്ടി ഏറെ കാര്യങ്ങൾ ചെയ്യാൻ പറ്റും.
പക്ഷെ തൃഷ എന്ന സർപ്പം പിന്തിരിയണം. വിജയ് തന്നെ അവരെ മാറ്റി നിർത്തണം. വ്യക്തിപരമായ ദേഷ്യം കൊണ്ട് പറയുകയല്ല. ഏതെങ്കിലും ഇവന്റിൽ കണ്ടാൽ ഞാൻ അടുത്തിരിക്കില്ല. തൃഷയും വിജയുടെ മറ്റ് സുഹൃത്തുക്കളും കാബിനറ്റ് ഗെയിം തുടങ്ങി. ഞാൻ ഈ മന്ത്രിയാകും നീ ഈ മന്ത്രിയാക് എന്ന് പറയുന്നു. തൃഷയെ ഈ കക്ഷിയിൽ ഏതോ വലിയ സ്ഥാനത്തേക്ക് കൊണ്ട് വരുന്നുണ്ട്.
വലിയ ലോഞ്ച് നടക്കും. അതിന്റെ ട്രെയ്ലറായാണ് ഇപ്പോൾ വരുന്ന തൃഷയുടെ ട്വീറ്റുകൾ. ആരാധകർക്ക് പോലും ഇതിൽ നീരസമുണ്ടെന്ന് സുചിത്ര പറയുന്നു. വിജയ്ക്ക് നല്ല ഗുണങ്ങൾ ഒരുപാടുണ്ടെന്നും സുചിത്ര പറയുന്നുണ്ട്. പണത്തിന് വേണ്ടിയല്ല വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. കുടുംബ പാരമ്പര്യം കൊണ്ടല്ല രാഷ്ട്രീയത്തിൽ നിൽക്കുന്നത്. തന്റെ കുടുംബത്തെ രാഷ്ട്രീയത്തിൽ ഒപ്പം കൂട്ടുന്നില്ല.
ഇതെല്ലാം നല്ല വശങ്ങളാണെന്നും സുചിത്ര പറയുന്നു.
content highlight: Trisha-Vijay’s Viral Photo