പരശുരാമനാൽ പ്രതിഷ്ഠിതമായ നാലു പ്രധാനപ്പെട്ട അംബികമാരിൽ ഒന്നാണ് മൂകാംബികാദേവി എന്നാണ് സങ്കൽപ്പം. പരാശക്തിയുടെ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളുടെയും സമന്വയമാണ് ദേവി. മനുഷ്യരെ സത് പ്രവൃത്തിയിലേക്ക് നയിക്കുന്ന ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി എന്നിവയുടെ പ്രതീകമാണ് ദേവിയുടെ മൂന്ന് പ്രധാന ഭാവങ്ങൾ.ആയിരത്തി ഇരുനൂറിലധികം പഴക്കമുണ്ടെന്ന് കണക്കാക്കുന്ന ക്ഷേത്രസങ്കേതം ഒരിക്കലും വിശ്വാസത്തിന്റെയും ആരാധനയുടെയും ഇടം മാത്രമല്ല. അതു കാണേണ്ട ആസ്വദിക്കേണ്ട ചരിത്രം കൂടിയാണ്. പൊതുവേ അക്ഷരപ്രേമികളുടെയും കലാകാരന്മാരുടെയും ഇഷ്ടസ്ഥലമായാണ് മൂകാംബിക ക്ഷേത്രം അറിയപ്പെടുന്നത്. ഇവിടുത്തെ സരസ്വതി മണ്ഡപത്തിൽ ഇരുന്ന് അക്ഷരം കുറിക്കാനും കലാപരിപാടികൾക്ക് അരങ്ങു കുറിക്കാനും എത്തുന്നവർ ചില്ലറയല്ല. എന്നാൽ മനസിൽ തോന്നുമ്പോൾ എത്താൻ കഴിയുന്ന ഒരു സ്ഥലമല്ല മൂകാംബിക ക്ഷേത്രമെന്ന ഒരു ഐതിഹ്യം കൂടി ക്ഷേത്രത്തെ സംബന്ധിച്ചിട്ടുണ്ട്.
ജീവിതപാതയിലെ തടസ്സങ്ങളെയും ശത്രുക്കളെയും നീക്കുവാനായുള്ള ചണ്‍ഡികാഹോമം ഇവിടുത്തെ പ്രധാനവഴിപാടാണ് . ഇവിടെ ഹൈന്ദവ വിശ്വാസികളായ ഒട്ടേറെ പേർ ചണ്ഡികാഹോമം വഴിപാടായി നടത്താറുണ്ട് . എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ ഒരു കഥയാണ് ബെല്ലാരിയിൽ നിന്നുള്ള മൻസൂർ പറയുന്നത് . ഒരു തികഞ്ഞ മുസൽമാൻ എന്തിനാണ് ഇങ്ങ് മൂകാംബികയിൽ ചണ്ഡികാഹോമം നടത്തുന്നത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ അദ്ദേഹത്തിന് നൽകാനുള്ളൂ . എനിക്ക് അത്ര വിശ്വാസമാണ് ഈ ദേവിയെ .
ബല്ലാരിക്ക് സമീപമുള്ള ഗ്രാമത്തിൽ കോൺട്രാക്ടറായിരുന്ന പിതാവ് ഇബ്രാഹിമാണ് കൊല്ലൂരിൽ ചണ്ഡികാഹോമം വഴിപാടായി നടത്താൻ ആരംഭിച്ചത് . ഹോമം നടത്തുന്നതിനൊപ്പം വർഷം തോറും കുടുംബാംഗങ്ങളുമായി കൊല്ലൂരിലെത്തുകയും ചെയ്യുമായിരുന്നു ഇബ്രാഹിം . പിതാവിന് ശേഷം കുടുംബത്തിലെ ഇളയ മകൻ മൻസൂറും ഭാര്യയും മക്കളുമാണ് വർഷത്തിലൊരിക്കൽ ചണ്ഡികാ ഹോമം നടത്താൻ എത്തുന്നത്. തങ്ങളുടെ ജീവിതത്തിൽ അഭിവൃദ്ധി കൈവരുത്തിയത് ഈ ചണ്ഡികാ ഹോമമാണെന്ന് അവർ വിശ്വസിക്കുന്നു.
ഒരു ഇസ്ലാം വിശ്വാസിയായ മൻസൂറിനോട് പലരും മൂകാംബിക ഭക്തിയുടെ കാരണം തേടിയിരുന്നു . അതിനു എല്ലാ ദൈവങ്ങളും ഒരുപോലെയാണ്. എന്നാൽ ഈ ക്ഷേത്രത്തിന് ഒരു പ്രത്യേക ശക്തി തന്നെയാണുള്ളത് ‘ എന്നാണ് മൻസൂറിന്റെ മറുപടി . വിശ്വസങ്ങൾ വ്യത്യസ്ഥമാണെങ്കിലും ഭാര്യയും മൻസൂറിനൊപ്പം ഹോമം നടത്താൻ എത്താറുണ്ട് .ഭക്തൻ ഏതു ഭാവത്തിലാണോ ദേവിയെ വണങ്ങുന്നത് ആ ഭാവത്തിൽ ദേവി അനുഗ്രഹിക്കും എന്നാണു വിശ്വാസം. നിത്യവും ഭജിക്കുന്ന ഭക്തനെ ഒരു മാതാവിന്റെ കരുതൽ പോലെ ദേവി സംരക്ഷിക്കും എന്നാണു വിശ്വാസം . ആ വിശ്വാസമാണ് മൻസൂറിനെ പോലെ അനേകർക്ക് കരുതലാകുന്നത് . ഈ ദേവീസന്നിധിയിലെത്തണമെങ്കിൽ അമ്മ വിളിക്കണം എന്ന വിശ്വാസം കേരളത്തിലുണ്ട്. എത്ര സമയമെടുത്ത് മുന്നൊരുക്കങ്ങൾ നടത്തിയാലും മനസ്സിൽ ദേവിയുടെ വിളിയെത്തിയില്ലെങ്കിൽ കൊല്ലൂരിലേക്കുള്ള യാത്ര മുടങ്ങുമത്രേ. പാതിയിൽ മുടങ്ങിയ, ഇനിയും നടക്കാത്ത കൊല്ലൂർ യാത്രകളുടെ അനുഭവസാക്ഷ്യങ്ങൾ ഏറെയുണ്ട്. അതുകൊണ്ട് തന്നെ മനസ് കൊണ്ട് ദേവിയെ വണങ്ങുന്ന മൻസൂറിനെ പോലെ ആയിരങ്ങളെ ദേവി തന്നെ വിളിക്കുന്നതാകാം ഇഷ്ടത്തോടെ ഒന്ന് കാണാൻ