തന്റെ മൂന്നാം വയസ്സില്‍ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട ചൈനീസ് സ്വദേശിയായ ഗൗമിംഗ് മാർട്ടിസെന്റെ കഥയാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.ഉത്സവ പറമ്പിലും കളിച്ചുകൊണ്ടിരുക്കുമ്പോഴും കുട്ടിയ കാണാതായ കഥകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. ഇങ്ങനെ കാണാതാകുന്ന കുട്ടികള്‍ തന്റെ കുടുംബത്തെ തേടി വർഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ കഥകളുമുണ്ട്.അത്തരത്തിൽ ഒരു യുവാവിന്റെ ജീവിതത്തിൽ സംഭവിച്ച ഞെട്ടിക്കുന്ന കഥയാണിത്. 12 വർഷത്തെ തിരച്ചലിനൊടുവിലാണ് 28 വർഷം നഷ്ടപ്പെട്ടുപോയ കുടുംബത്തെ ഈ യുവാവ് കണ്ടെത്തിയത്. 1994-ല്‍ കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയില്‍ നിന്ന് മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് ഗൗമിംഗിന് വഴി തെറ്റിയത്. അച്ഛനമ്മാരോടൊപ്പം ഒരു യാത്രയ്ക്കായി റെയില്‍വേ സ്റ്റേഷനിലെത്തിയതായിരുന്നു ഗൗമിംഗ്.
അന്ന് ഗൗമിംഗിന്റെ അമ്മ വെനിനെയാണ് ആദ്യം കാണാതായത്. തുടർന്ന് അവന്റെ അച്ഛൻ ഗാഒ ഷാൻച്ചുങ് വെനിനെ തിരഞ്ഞ് റെയില്‍വേ സ്റ്റേഷൻ മുഴുവൻ അലഞ്ഞു. ഒരു കൂട്ടം ഗുണ്ടകളുമായി വാക്കുതർക്കവുമുണ്ടായി. ഇതിനിടയില്‍ അച്ഛന് ഗൗമിംഗിനെ ശ്രദ്ധിക്കാനായില്ല. അവന് ആള്‍ക്കൂട്ടത്തിനിടയില്‍ വഴിതെറ്റിപ്പോയി. പിന്നീട് കരഞ്ഞുകൊണ്ടിരുന്ന ഗൗമിംഗിനെ നാട്ടുകാർ ചേർന്നാണ് അനാഥാലയത്തില്‍ എത്തിച്ചത്. ചൈനയിലെ ആ അനാഥാലയത്തില്‍ നിന്ന് ഡച്ച് ദമ്ബതികളായ ജോസെഫും മരിയ മാർട്ടൻസും അവനെ ദത്തെടുത്തു. അന്ന് നാല് വയസായിരുന്നു അവന് പ്രായം. അനാഥാലയത്തില്‍ നിന്ന് നല്‍കിയ പേരിന്റെ അടിസ്ഥാനത്തില്‍ ഡച്ച് ദമ്ബതികള്‍ കുട്ടിക്ക് ഗൗമിംഗ് എന്ന് പേരുമിട്ടു.
എന്നാല്‍ തന്റെ കൂടെയുള്ളത് സ്വന്തം അച്ഛനും അമ്മയുമല്ലെന്ന് ഗൗമിംഗിന് അറിയാമായിരുന്നു. അവൻ പ്രായപൂർത്തിയായപ്പോള്‍ ജന്മം നല്‍കിയ മാതാപിതാക്കളെ തേടിയുള്ള അന്വേഷണം ആരംഭിച്ചു. ഗൗമിംഗിന്റെ തിരച്ചലിന് പൂർണ പിന്തുണ നല്‍കിയ ഡച്ച് മാതാപിതാക്കള്‍ 2007-ല്‍ കുടുംസമേതം ചൈനയിലേക്ക് താമസം മാറി. എന്നാല്‍ ഗൗമിംഗ് വളർന്ന അനാഥാലയം പൂട്ടിപോയിരുന്നു. പക്ഷേ അവൻ പിന്തിരിഞ്ഞില്ല. അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. കാണാതായ കുടുംബാംഗങ്ങളെ കണ്ടെത്താൻ ആളുകളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന സന്നദ്ധ സഘടനയായ Baobeihuijia (ബേബി കം ഹോം) യില്‍ ഗൗമിംഗ് തന്റെ പേരും രജിസ്റ്റർ ചെയ്തു. ഇതിനിടയില്‍ ഗൗമിംഗിന്റെ അച്ഛനും മകനുവേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയിരുന്നു. എന്നാല്‍ അപ്പോഴും ഗൗമിംഗിന്റെ അമ്മ കാണാമറയത്തായിരുന്നു. അതികഠിനമായ സാഹചരങ്ങളിലൂടെയാണ് അച്ഛൻ കടന്നുപോയത്.
ഭാര്യയെയും കുട്ടിയേയും നഷ്ടമായ ഗാഒ ഷാൻച്ചുങ് കിലോമീറ്ററുകളോളം ഭക്ഷണത്തിനും വെള്ളത്തിനുമായി അലഞ്ഞു. ഒടുവില്‍ കാത്തിരിപ്പ് അവസാനിപ്പിച്ച അച്ഛൻ ഗാഒ 2009-ല്‍ ലോകത്തോട് വിട പറഞ്ഞതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഇതൊന്നും അമ്മ വെൻ അറിഞ്ഞിരുന്നില്ല. റെയില്‍വേസ്റ്റേഷനില്‍ നിന്ന് വെനിനെ നാടോടിയായ ഒരാള്‍ വീട്ടിലേക്ക് കൂട്ടിക്കോണ്ടു പോയി. അയാളുമൊത്ത് വെൻ ജീവിതം തുടങ്ങി. എന്നാല്‍ പ്രസവശേഷം അയാള്‍ വെന്നിനെ ഉപേക്ഷിച്ചുപോയി. വെൻ സ്വന്തം നാട്ടിലേക്ക് മടങ്ങിയെങ്കിലും മാനസിക വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു തുടർന്നുള്ള ജീവിതം. പിന്നീട് വെൻ വീണ്ടും വിവാഹം കഴിക്കുകയും മൂന്നാമതൊരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. അപ്പോഴേക്കും മുൻ ഭർത്താവ് ഗാഒ മരിച്ച വിവരം അവർ അറിഞ്ഞു. അപ്പോഴും കാണാതായ മകനിലായിരുന്നു അവരുടെ പ്രതീക്ഷ. ഗാഓയുടെ സഹോദരൻ വെന്നുമായി ബന്ധപ്പെടുകയും അവരുടെ Baobeihuijia-ല്‍ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.
അങ്ങനെ 2023-ന്റെ അവസാനം ഗൗമിംഗിനെ തേടി ആ സന്തോഷ വാർത്തെയെത്തി. ഗൗമിംഗിന്റെ ഡി.എൻ.എയുമായി അമ്മ വെന്നിന്റെ ഡി.എൻ.എ ചേരുന്നുവെന്നായിരുന്നു ആ വാർത്ത. അമ്മയുടെ മാത്രം ഡി.എൻ.എ ലഭ്യമായ സാഹര്യത്തില്‍ പരിശോധന കഠിനമായിരുന്നെങ്കിലും വിവരങ്ങള്‍ ഒത്തുനോക്കിയുള്ള സന്നദ്ധ സഘടനയുടെ കാര്യക്ഷമമായ ഇടപെലാണ് ഇരുവരുടെയും കൂടിച്ചേരലിന് വഴിവെച്ചത്. എന്നാല്‍ ഗൗമിംഗിന്റെ വളർത്തുമാതാവ് സന്തോഷവാർത്ത അറിയാൻ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. അവർ അപ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരുന്നു. അമ്മ വെന്നിനോടൊപ്പം ഗൗമിംഗ് സ്വന്തം വീട്ടിലേക്കുപോയി. രണ്ടാനച്ഛനും അർദ്ധ സഹോദരിയും അവനെ സന്തോഷത്തോടെ സ്വീകരിച്ചു. നിലവില്‍ പിഎച്ച്‌ഡി പൂർത്തിയാക്കിയ ഗൗമിംഗിന്റെ ഈ അമ്ബരയ്പ്പിക്കുന്ന ജീവിതകഥ സോഷ്യല്‍ മീഡിയയിലും വൈറലാണ്.