പുരാതന ഈജിപ്തിലെ രാജാവിന്റെ ഭരണകേന്ദ്രമായ രാജകൊട്ടാരമാണ് ഫറവോ. യഥാർത്ഥത്തിൽ ഈ പദം രാജാവിന്റെ കൊട്ടാരത്തെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്നതെങ്കിലും കാലക്രമത്തിൽ അത് ഭരണസംവിധാനത്തേയും പിന്നീട് രാജാവിനെ സൂചിപ്പിക്കാനായും ഉപയോഗിച്ചു തുടങ്ങി. അങ്ങനെ ഒരു ഫറവോയുടെ മൂക്കിനുള്ളിൽ നിന്നും കുരുമുളക് കണ്ടെടുത്തു.ഇത് നമ്മുടെ നാടിന്റെ അതിപുരാതനകാല വാണിജ്യ ബന്ധങ്ങളെ കാണിക്കുന്നു.
ഈജിപ്തുകാർ തങ്ങളുടെ ഫറവോൻ ദൈവങ്ങൾക്കും മനുഷ്യരുടെ ലോകത്തിനും ഇടയിലുള്ള മധ്യസ്ഥനാണെന്ന് വിശ്വസിച്ചു. മരണശേഷം ഫറവോൻ ദൈവമായി, തിരിച്ചറിയപ്പെട്ടു ഹോറസിൻ്റെ പിതാവും മരിച്ചവരുടെ ദൈവവുമായ ഒസിരിസ് , തൻ്റെ പുത്രനായ പുതിയ ഫറവോന് തൻ്റെ വിശുദ്ധ ശക്തികളും സ്ഥാനവും കൈമാറി. ഫറവോൻ്റെ ദൈവിക പദവി സാങ്കൽപ്പിക പദങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നു: അവൻ്റെ യൂറിയസ് (അയാളുടെ കിരീടത്തിലെ പാമ്പ്) ശത്രുക്കളുടെ നേരെ തീ തുപ്പി; യുദ്ധക്കളത്തിൽ ആയിരക്കണക്കിന് ശത്രുക്കളെ ചവിട്ടിമെതിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അവൻ എല്ലാം അറിയുന്നവനും പ്രകൃതിയെയും ഫലഭൂയിഷ്ഠതയെയും നിയന്ത്രിക്കുന്നവനും ആയിരുന്നു.
റയ്മേസ്സസ് രണ്ടാമൻ. ഈജിപ്തിലെ പത്തൊമ്പതാം രാജവംശത്തിലെ ഫറവോ. ഭരണകാലം 1279–1213 BC, അതായതു ഇന്നിൽ നിന്നും 3200 വർഷം മുൻപ് ഭരിച്ച ഫറവോ.
മരണശേഷം ശവശരീരം സുഗന്ധ കൂട്ടുകളും ഔഷധ ലേപനങ്ങളും ഉപയോഗിച്ച് മമ്മി രൂപത്തിൽ ആക്കി ആയിരുന്നു പുരാതനകാലത്തെ ഈജിപ്ഷ്യൻ ശവസംസ്കാര രീതി.
റയ്മേസ്സസ് രണ്ടാമൻ ഫറവോയുടെ മമ്മി യുടെ മൂക്കിനുള്ളിൽ നിന്നും പുരാവസ്തു പഠിതാക്കൾ കുരുമുളക് കണ്ടെടുത്തിരുന്നു.
റയ്മേസ്സസ് രണ്ടാമന്റെ ശില്പം, മമ്മി, മമ്മി യുടെ തലയുടെ സ്കാൻ. സ്കാനിൽ മൂക്കിനുള്ളിൽ കുരുമുളക് മണികൾ കാണാം.
അന്ന് കുരുമുളക് ലഭ്യമായിരുന്നത് ദക്ഷിണ ഇന്ത്യയിൽ മാത്രം.
Content highlight : Pharaoh became God after death; He was able to trample his enemies