Celebrities

ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി തയ്യാറാക്കാം ഇനി മൃണാള്‍ ഠാക്കൂര്‍ സ്റ്റൈലില്‍-Mrunal Thakur Breakfast smoothy recipe

ഹിന്ദി , തെലുങ്ക് , മറാത്തി സിനിമകളിലെ പ്രശസ്ത നടിയാണ് മൃണാള്‍ ഠാക്കൂര്‍. ടെലിവിഷന്‍ ഷോകളിലൂടെയാണ് മൃണാള്‍ അഭിനയ ജീവിതം ആരംഭിച്ചത്. 2014ല്‍ പുറത്തിറങ്ങിയ മറാത്തി ചിത്രമായ വിട്ടി ദണ്ഡുവിലൂടെയായിരുന്നു മൃണാള്‍ ഠാക്കൂറിന്റെ അരങ്ങേറ്റം. കല്‍ക്കി 2898 ആയിരുന്നു താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കല്‍ക്കിയില്‍ അതിഥി വേഷത്തിലാണ് മൃണാള്‍ പ്രത്യക്ഷപ്പെട്ടത്.

സൗന്ദര്യത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മൃണാളിന് നിരവധി ആരാധകരാണുളളത്. ബ്രേക്ക് ഫാസ്റ്റ് റെസിപ്പി പങ്കുവെച്ച താരത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. താന്‍ മിക്ക ദിവസവും ബ്രേക്ഫാസ്റ്റിനായി കഴിക്കുന്ന വിഭവമാണ് നടി ഇവിടെ പറഞ്ഞിരിക്കുന്നത്. ഒരു ഓട്‌സ് സ്മൂത്തിയുടെ റെസിപ്പിയാണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ ഹെല്‍ത്തി ആയിട്ടും ഈസി ആയിട്ടും ഉണ്ടാക്കാന്‍ കഴിയുന്ന ഒരു വിഭവമാണിത്.

സ്മൂത്തി തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍;

  • ഓട്‌സ്
  • പാല്‍/ യോഗര്‍ട്ട്
  • ബ്ലൂബെറി
  • സ്‌ട്രോബറി
  • ബദാം
  • ഈന്തപ്പഴം
  • ചിയ സീഡ്‌സ്

ഇനി മൃണാളിന്റെ ഓട്‌സ് സ്മൂത്തി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം;

ഇതിനായി ആദ്യം ഒരു ബൗളിലേക്ക് അല്‍്പ്പം ഓട്‌സ് എടുക്കുക. അതിലേക്ക് ഒരു കപ്പ് പാല് അല്ലെങ്കില്‍ യോഗര്‍ട്ട് ചേര്‍ത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ബ്ലൂബെറി, സ്‌ട്രോബറി, ബദാം എന്നിവ ചേര്‍ക്കുക. ശേഷം നാലഞ്ച് ഈന്തപ്പഴവും കൂടെ ചേര്‍ത്തു കൊടുക്കാം. പിന്നീട് ഈ മിശ്രിതം മിക്‌സിയില്‍ ഇട്ട് നന്നായി അടിച്ചെടുക്കുക. തുടര്‍ന്ന് പാത്രത്തിലേക്ക് മാറ്റുക. ശേഷം അതിന്റെ പുറത്ത് അല്‍പ്പം ചിയ സീഡ്‌സും കൂടെ ഇട്ടുകൊടുക്കുക ഹെല്‍ത്തി ആയിട്ടുള്ള സ്മൂത്തി റെഡിയായി കഴിഞ്ഞു.