കേരള പോലീസ് സോഷ്യല്‍ പോലീസിങ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്‍ററുകളില്‍ സൈക്കോളജിസ്റ്റുമാരുടെ താത്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദവും എം.ഫില്ലും ആര്‍.സി.ഐ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. ഈ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരെയും പരിഗണിക്കും. രണ്ടു സ്ഥലത്തും ഒരു ഒഴിവു വീതമാണ് ഉള്ളത്. പ്രായം 2024 മാര്‍ച്ച് 31ന് 40 വയസ്സ് കഴിയരുത്. ശമ്പളം 36000രൂപ.
ബയോഡേറ്റയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം digitalsafetykerala@gmail.com എന്ന ഇ-മെയില്‍വിലാസത്തില്‍ ജൂലൈ 12നു വൈകിട്ട് 5 മണിക്കുമുന്‍പ് അപേക്ഷിക്കണം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. വിശദവിവരങ്ങള്‍ keralapolice.gov.in/page/notificationല്‍ ലഭിക്കും. ഫോണ്‍ 9497 900 200.
CONTENT HIGHLIGHTS;Apply for the appointment of Psychologist at Digital De-Addiction Center