Celebrities

‘എന്റെ ചേച്ചിയുടെ കല്ല്യാണത്തിന് അല്‍പ്പനേരം മുമ്പാണ് ഞാന്‍ പന്തലില്‍ എത്തുന്നത്’; അന്ന് അതായിരുന്നു അവസ്ഥയെന്ന് ഉര്‍വശി-Actress Urvashi about her career

അന്നും ഇന്നും മലയാളികളുടെ പ്രിയതാരമാണ് ഉര്‍വശി. അഭിനയ ജീവിതത്തിലേക്ക് വന്ന നാള്‍ തൊട്ട് തന്നെ എല്ലാ തിരക്കുകളും ഉളള നടിയാണ് ഉര്‍വശി. ഉര്‍വശിയാണ് തങ്ങളുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് സിനിമ മേഖലയില്‍ നിന്നുളളവര്‍ പോലും പറഞ്ഞിട്ടുണ്ട്. തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് ഉര്‍വശി പറഞ്ഞ ചില വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ജീവിതത്തില്‍ എപ്പോഴെങ്കിലും തന്റെ സ്വകാര്യജീവിതം മിസ്സ് ചെയ്തിട്ടുണ്ടോ എന്നുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഉര്‍വശി. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ഉര്‍വശിയുടെ പരാമര്‍ശം.

തന്റെ സ്വകാര്യ ജീവിതം വല്ലാതെ മിസ്സ് ചെയ്തിരുന്നതായും ഒരു ദിവസം തന്നെ മൂന്നും നാലും ചിത്രങ്ങളില്‍ അഭിനയിച്ച കാലമായിരുന്നു പണ്ടുണ്ടായിരുന്നതെന്നും ഉര്‍വശി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ താന്‍ ബോധപൂര്‍വ്വം അവധികള്‍ എടുക്കാറുണ്ടെന്നും കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാന്‍ അതുകൊണ്ട് പറ്റുന്നുണ്ടെന്നും നടി വ്യക്തമാക്കി. മറ്റേതെങ്കിലും മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു എങ്കില്‍ ഒരുപക്ഷേ ഇങ്ങനെ ഒരു സൗകര്യം കിട്ടില്ലായിരിക്കും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘സ്വകാര്യ ജീവിതം എനിക്ക് വല്ലാതെ മിസ്സ് ചെയ്യുന്നതായി എന്റെ തുടക്കകാലം തൊട്ട് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ ചേച്ചിയുടെ കല്ല്യാണത്തിന് ഒക്കെ മുഹൂര്‍ത്തത്തിന് കുറച്ചു നേരം മുമ്പാണ് ഞാന്‍ പന്തലില്‍ എത്തുന്നത്. അന്ന് അങ്ങനെ മാത്രമേ പറ്റുമായിരുന്നുള്ളൂ. ഒരു ദിവസം തന്നെ മൂന്നും നാലും ചിത്രങ്ങളില്‍ അഭിനയിച്ച കാലഘട്ടമായിരുന്നു. എന്നാല്‍ അതിലെനിക്ക് പരിഭവമോ പരാതിയോ ഒന്നുമില്ല. അന്നത്തെ കാലത്തൊക്കെ അതായിരുന്നു അവസ്ഥ. പക്ഷേ ഇന്ന് അങ്ങനെയല്ല, ഇന്ന് ഞാന്‍ ബോധപൂര്‍വ്വം അവധികള്‍ എടുക്കാറുണ്ട്. എന്റെ കുഞ്ഞ് വീട്ടിലുള്ള ദിവസങ്ങളില്‍ ഞാന്‍ ജോലിക്ക് പോകാറില്ല. സിനിമയില്‍ ജോലി ചെയ്യുമ്പോള്‍ അങ്ങനെയൊരു അങ്ങനെയൊരു ഗുണം കൂടിയുണ്ട്. ഈ സമയത്ത് ചെയ്യുന്നില്ല എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സിനിമയില്‍ ജോലി ചെയ്യുമ്പോള്‍ ഉണ്ട്. മറ്റേതെങ്കിലും മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു എങ്കില്‍ ഒരുപക്ഷേ ഇങ്ങനെ ഒരു സൗകര്യം കിട്ടില്ലായിരിക്കും’, ഉര്‍വശി പറഞ്ഞു.