Celebrities

‘സഹതാപം തോനുന്നു’; മലയാള മനോരമയെ ട്രോളി നടി രചന നാരായണന്‍കുട്ടി-Rachana Narayanankutty reacts Malayala Manorama’s post

തന്റെ പേരില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തയില്‍ പ്രതികരണവുമായി മലയാളത്തിന്റെ പ്രിയതാരം രചന നാരായണന്‍കുട്ടി. മലയാള മനോരമ ചാനലിനെ ട്രോളിക്കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. മലയാള മനോരമയുടെ ഓണ്‍ലൈന്‍ പോസ്റ്റിന് താഴെ നടി കമന്‌റിടുകയും ചെയ്തു. നിമിഷ നേരം കൊണ്ട് ഈ കമന്റ് വൈറലാകുകയായിരുന്നു.

ഡിയര്‍ മലയാള മനോരമ ന്യൂസ് ടിവി.. എന്ന് തുടങ്ങിയായിരുന്നു നടിയുടെ കമന്റ്. നിങ്ങളും ഡ്യൂള്‍ ന്യൂസ് ആണല്ലേ ഫോളോ ചെയ്യുന്നതെന്നും നല്ലൊരു വളച്ചൊടിക്കല്‍ ന്യൂസ് ആയിരുന്നു ഇതെന്നും നടി കമന്റില്‍ പറയുന്നു. നിങ്ങളുടെ സ്ഥാപനത്തില്‍ നിന്നും ശമ്പളം കൈപ്പറ്റുന്നവര്‍ അറ്റ്‌ലീസ്റ്റ് ഇന്റര്‍വ്യൂ മുഴുവന്‍ ഇരുന്നു കാണണമെന്നും നടി പറയുന്നു. കൂടാതെ എല്ലാവരോടും സഹതാപം തോന്നുന്നു എന്നും നടി കൂട്ടിച്ചേര്‍ത്തു.

‘Dear Team Manorama News TV, നിങ്ങളും DoolNews ആണ് ഫോളോ ചെയ്യുന്നത് അല്ലെ. നല്ലൊരു വളച്ചൊടിക്കല്‍ ന്യൂസ്. At least someone who takes salary from you should have seen that complete interview. Pity you all’, എന്നാണ് നടി കമന്റ് ചെയ്തിരിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ആറാട്ട് എന്ന സിനിമയെ കുറിച്ചുളള രചനയുടെ അഭിപ്രായം വളച്ചൊടിക്കുകയായിരുന്നു ചില മാധ്യമങ്ങളില്‍. ഇതിനെതിരെയാണ് നടി രംഗത്ത് വന്നത്.

ആറാട്ട് എന്ന സിനിമ തീയറ്ററില്‍ അത്ര സക്‌സസ് അല്ലായിരുന്നുവെങ്കിലും ഒടിടിയില്‍ വന്നപ്പോള്‍ ഒരുപാട് പേര്‍ തന്നെ വിളിച്ച് സിനിമയെ കുറിച്ച് സംസാരിച്ചിരുന്നു എന്ന് നടി പറയുന്നു. തിയേറ്ററില്‍ പോയി കണ്ടാല്‍ മതിയായിരുന്നു ആ സിനിമ.. എന്നും ചിലര്‍ പറഞ്ഞതായി രചന നാരായണന്‍കുട്ടി പറഞ്ഞു. ആറാട്ടിനെ ഒരു മോഹന്‍ലാല്‍ മൂവി ആയിട്ട് കണ്ടാല്‍ മതി എന്നും താരം പറഞ്ഞു. തനിക്ക് ആകെ തോന്നിയ ഒരു കാര്യം, ആ സിനിമ മാര്‍ക്കറ്റിംഗ് ചെയ്തപ്പോള്‍ അത് സ്പൂഫ് ആണ് എന്ന് പറഞ്ഞു തന്നെ മാര്‍ക്കറ്റ് ചെയ്താല്‍ മതിയായിരുന്നു എന്നതാണ്. മലയാളികള്‍ക്ക് അത്ര പരിചയം അല്ലാത്ത കാറ്റഗറിയാണ് സ്പൂഫ് എന്നത് എന്നും, അങ്ങനെ റിലീസ് ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ കുറച്ചുകൂടെ തിയറ്ററില്‍ ഹൈപ്പ് കിട്ടുമായിരുന്നു എന്നും നടി പറഞ്ഞു.

രചന നാരായണന്‍കുട്ടിയും ആറാട്ട് എന്ന ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ശ്രദ്ധ ശ്രീനാഥ്, രാമചന്ദ്ര രാജു, സിദ്ദിഖ്, വിജയരാഘവന്‍, സായികുമാര്‍, നെടുമുടി വേണു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.