കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ രാപ്പകല്‍ എന്ന സിനിമയുടെ പഴയകാല ഓര്‍മ്മകളെ കുറിച്ച് സംസാരിച്ച് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ കമല്‍. ചിത്രത്തിലേക്ക് പ്രശസ്ത നടി ശാരദ എങ്ങനെയാണ് എത്തിച്ചേര്‍ന്നതെന്ന കഥ അദ്ദേഹം അടുത്തിടെ പങ്കുവയ്ക്കുകയുണ്ടായി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ശാരദ മമ്മൂട്ടിയുടെ ഒപ്പം അഭിനയിക്കാന്‍ കാത്തിരിക്കുകയായിരുന്നു എന്നും കമല്‍ അഭിമുഖത്തിനിടെ പറഞ്ഞു
രാപ്പകല്‍ എന്ന സിനിമയില്‍ അഭിനയിക്കാമെന്ന് ശാരദ ചേച്ചി സമ്മതിച്ചത് മമ്മൂട്ടി എന്ന നടനോടൊപ്പം അഭിനയിക്കണമെന്നുള്ള ആഗ്രഹം കൊണ്ടാണെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. മമ്മൂട്ടി ഒരു ഗംഭീര ആക്ടര്‍ ആണെന്നും അതുകൊണ്ടാണ് കമല്‍ ഇങ്ങനെ ഒരു സിനിമയെ കുറിച്ച് പറഞ്ഞപ്പോള്‍ മമ്മൂട്ടി ആണെന്ന് കേട്ട ഉടനെ ഞാന്‍ ഓക്കേ പറഞ്ഞതൊന്നും ശാരദ ചേച്ചി എന്നോട് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ ഒപ്പം അഭിനയിക്കണമെന്ന് താന്‍ വളരെയധികം ആഗ്രഹിച്ചിരുന്നു എന്നും പക്ഷേ അതെന്ത്‌കൊണ്ടാണെന്ന് അയില്ലെന്നും ശാരദ ചേച്ചി എന്നോട് പറഞ്ഞിരുന്നു.
‘2005-ലാണ് രാപ്പകല്‍ എന്ന സിനിമ വരുന്നത്. അതിലെ അമ്മയുടെ ക്യാരക്ടര്‍ ചെയ്യാന്‍ ശാരദയെ വിളിക്കാം എന്ന് ഞങ്ങള്‍ തീരുമാനമെടുത്തു. തുടര്‍ന്ന് ഞാന്‍ ശാരദയെ ഫോണില്‍ വിളിച്ചു. ആ സമയത്തൊക്കെ ശാരദ മലയാള സിനിമയില്‍ അഭിനയിച്ചിട്ട് ഒരുപാട് വര്‍ഷങ്ങളായിരുന്നു. കൂടാതെ ആ സമയത്ത് ആന്ധ്രാപ്രദേശില്‍ നിന്നുള്ള എംപിയും കൂടെ ആയിരുന്നു അവര്‍. ഇവിടുത്തെ വനിതാ കമ്മീഷന്‍ പോലെയുളള അവിടുത്തെ ഏതോ ഒരു സംഘടനയുടെ ചെയര്‍പേഴ്‌സണ്‍ കൂടി ആയിരുന്നു അവര്‍ അവിടെ. വിളിച്ചപ്പോള്‍ എന്നോട് പറഞ്ഞത്..ഇപ്പോള്‍ അഭിനയത്തെക്കുറിച്ച് ആലോചിക്കുന്നില്ല എന്നാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു ചേച്ചി, മമ്മൂട്ടിയാണ് നായകനായി അഭിനയിക്കുന്നത് എന്ന്. അത് കേട്ടപ്പോള്‍ തന്നെ ശാരദ ചേച്ചി ഞെട്ടി എന്നോട് ചോദിച്ചു… മമ്മൂട്ടി ആണോ അഭിനയിക്കുന്നത്, ഞാന്‍ അദ്ദേഹത്തെ ഇതുവരെ കണ്ടിട്ടു പോലുമില്ല. മമ്മൂട്ടി അഭിനയിക്കുന്ന ഒരു പടം ആണെങ്കില്‍ എനിക്ക് അതില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട്. അത്ര ഗംഭീര ആക്ടര്‍ ആണ് മമ്മൂട്ടി. ഞാന്‍ കഥയും പറഞ്ഞില്ല റോളിനെ കുറിച്ചും പറഞ്ഞില്ല ഒന്നും പറഞ്ഞില്ല. മമ്മൂട്ടി എന്ന് കേട്ടപ്പോള്‍ തന്നെ ചേച്ചി ഒക്കെ പറഞ്ഞു. ഷൂട്ടിംഗ് തുടങ്ങുന്ന സമയത്ത് മമ്മൂട്ടി സെറ്റിലേക്ക് വന്നതും ശാരദ ചേച്ചിയെ കെട്ടിപ്പിടിച്ചു. ശാരദ ചേച്ചി ഒരാളുടെ കൂടെ അഭിനയിക്കണമെന്ന് വളരെ ആഗ്രഹിച്ച ഒരേയൊരു നടന്‍ മമ്മൂട്ടിയാണ്. പക്ഷേ അതെന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ശാരദ ചേച്ചി പറഞ്ഞു. അതുകൊണ്ടാണ് കമല്‍ ഇങ്ങനെ ഒരു സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ മമ്മൂട്ടി ആണെന്ന് കേട്ട ഉടനെ ഞാനും ഒക്കെ പറഞ്ഞതെന്ന് ശാരദ ചേച്ചി പറഞ്ഞു’, കമല്‍ പറഞ്ഞു.
















