Beauty Tips

മുടി വളരാൻ ഇനി പണം ചിലവാക്കേണ്ട ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി |Hair growth tips

ഒരു പെൺകുട്ടിയുടെ സൗന്ദര്യം എന്ന് പറയുന്നത് അവളുടെ മുടിയിൽ ആണെന്ന് പണ്ടുള്ള മുത്തശ്ശിമാർ പറയാറുണ്ട് മുടിക്ക് വേണ്ടി നമ്മൾ എത്രത്തോളം സമയം ചിലവഴിക്കുന്നുവോ അത്രത്തോളം നമുക്ക് വളരെ സുന്ദരമായ മുടി ലഭിക്കുകയാണ് ചെയ്യുന്നത് അതിനു വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകൾ നമ്മൾ ചെയ്യണമെന്നുള്ളത് ഉറപ്പാണ് അത്തരത്തിൽ സുന്ദരമായ മുടിക്ക് വേണ്ടി നമ്മൾ എന്തൊക്കെ ചെയ്യുന്നു എന്നത് ആശ്രയിച്ചാണ് നമ്മുടെ സൗന്ദര്യവും നിലനിൽക്കുന്നത്

 

നമ്മുടെ മുടിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടായിരിക്കും ആ പ്രശ്നങ്ങൾക്ക് അനുസരിച്ച് നമ്മുടെ മുടിയിൽ അതിനാവശ്യമുള്ള വസ്തുക്കൾ നൽകുകയാണ് ചെയ്യേണ്ടത് ഇന്ന് കൂടുതൽ ആളുകളും പറയുന്ന ഒരു വലിയ പ്രശ്നമാണ് മുടിയിടയ്ക്ക് വെച്ച് പൊട്ടിപ്പോകുന്നു മുടികൊഴിച്ചിൽ കൂടുതലാണ് എന്നതൊക്കെ സുന്ദരമായ മുടിക്ക് ആവശ്യമുള്ള എണ്ണകൾ ഏതൊക്കെയാണെന്നാണ് പറയാൻ പോകുന്നത് ആദ്യം പറയുന്നത് വെളിച്ചെണ്ണയെ കുറിച്ച് തന്നെയാണ് മുടിയുടെ ഉള്ളു കൂട്ടുവാനും മുടിയുടെ നീളം കൂട്ടുവാനും ഡ്രൈനസ് അടക്കമുള്ളവർ തടയുവാനും ഏറ്റവും കൂടുതൽ സഹായിക്കുന്നത് വെളിച്ചെണ്ണ തന്നെയാണ് ഇത് വെന്ത വെളിച്ചെണ്ണ ആണെങ്കിൽ ഗുണം കൂടുതൽ വർദ്ധിക്കുകയാണ് ചെയ്യുന്നത്

 

മുടിയുടെ ഡ്രൈനെസ്സും മുടിയുടെ ഉള്ളു കുറവുമാണ് നിങ്ങൾ നേരിടുന്ന പ്രശ്നമെങ്കിൽ അതിന് പകരം വെളിച്ചെണ്ണ ഉപയോഗിച്ചാൽ മതി വെളിച്ചെണ്ണ ഉപയോഗിക്കുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ മുടിയിൽ മാറ്റം ഉണ്ടാകുന്നത് കാണാൻ സാധിക്കും മറ്റൊന്ന് അർഗോൺ ഓയിലാണ് ഇത് നീണ്ട രീതിയിലുള്ള ഹൈഡ്രേഷൻ ആണ് നൽകുന്നത് മാത്രമല്ല മുടിവേരിന്റെ ശക്തിയും കൂടുന്നതായി കാണാൻ സാധിക്കും അടുത്തത് ഒലിവോയിൽ ആണ് മുടികൊഴിച്ചിൽ തടയുന്നതിൽ ഒലിവോയിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്

 

മനോഹരമായ മുടിക്ക് ഒലിവ് ഓയിൽ വളരെയധികം ഗുണം നൽകുന്ന ഒന്നാണ് ഒലിവോയിൽ മുടികൊഴിച്ചിൽ തടയുക മാത്രമല്ല മുടിയുടെ കട്ടിയും നീളവും വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് മറ്റൊന്ന് ബദാം ഓയിലാണ് ഇത് മുടിയുടെ തിളക്കം വർദ്ധിപ്പിക്കുവാനാണ് സഹായിക്കുന്നത് നല്ല തിളക്കമുള്ള മുടി നമുക്ക് ലഭിക്കണമെങ്കിൽ നമ്മൾ ആഴ്ചയിൽ ഒരിക്കലെങ്കിലും ബദാം ഓയിൽ മുടിയിൽ ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്

 

ഇന്ന് പലരും നേരിടുന്ന വലിയൊരു പ്രശ്നമാണ് മുടിയിലെ താരൻ എന്നത് എന്തൊക്കെ ചെയ്തിട്ട് മുടിയിലെ താരൻ പോകാറില്ല എന്ന് പലരും പരാതി പറയുന്നത് കേൾക്കാം ടീ ട്രീ ഓയിൽ ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ മുടിയിലെ താരൻ പെട്ടെന്ന് പോകുന്നത് നമുക്ക് കാണാൻ സാധിക്കും മുടിയുടെ താരനാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ ഇനിമുതൽ ഈ ഒരു ഓയിൽ ഉപയോഗിക്കുക

 

അടുത്തത് ആവണക്കെണ്ണയാണ് മുടി പൊട്ടൽ കുറയ്ക്കുകയും മുടിവളരാൻ സഹായിക്കുകയും ചെയ്യുന്ന എണ്ണകളിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് ആവണക്കെണ്ണ ഇത് ഉപയോഗിക്കുന്നതിലൂടെ മുടി പൊട്ടൽ കുറയുകയാണ് ചെയ്യുന്നത് ഇനി പുതിയ മുടി വളരുകയാണ് നിങ്ങളുടെ ആവശ്യമെങ്കിൽ അതിനായി ഉപയോഗിക്കേണ്ടത് റോസ്മേരി എണ്ണയാണ് കൃത്യമായ രീതിയിൽ എണ്ണകൾ നമ്മുടെ മുടിയിലേക്ക് ചെല്ലുകയാണെങ്കിൽ മുടിയിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും മാറുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും