മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ വിയോഗം വളരെ അപ്രതീക്ഷിതമായിരുന്നു. ജൂണ്‍ അഞ്ചാം തീയതിയാണ് കൊല്ലം സുധിയുടെ അകാല വിയോഗത്തിന് കാരണമായ അപകടം നടന്നത്. പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
വിവാഹിതനും രണ്ട് ആൺകുഞ്ഞുങ്ങളുടെ അച്ഛനുമാണ് സുധി. ആദ്യ ഭാര്യയിൽ നിന്നും വേർപിരിഞ്ഞശേഷമാണ് മകന്റേയു തന്റേയും ജീവിതത്തിലേക്ക് രേണുവിനെ സുധി കൂട്ടുന്നത്. സുധിയുടെ മരണശേഷം കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത് രേണുവാണ്. മൂത്ത മകൻ കിച്ചുവും രണ്ടാമത്തെ മകനും വിദ്യാർത്ഥികളാണ്.
സുധിയുടെ മരണത്തിനുശേഷം കൈക്കുഞ്ഞുമായി ജീവിക്കുന്ന രേണുവിനെ രണ്ടാം വിവാഹത്തിനായി പലരും നിർബന്ധിച്ചുവെങ്കിലും രേണു അതിന് തയ്യാറായിട്ടില്ല. മരണം വരെ കൊല്ലം സുധിയുടെ ഭാര്യയായി കഴിഞ്ഞാൽ മതിയെന്ന നിലപാടിലാണ് രേണു. അതേസമയം കൊല്ലം സുധിയുടെ വേർപാടിനുശേഷം രേണുവിന്റെ സഹോദരിയെപ്പോലെ എപ്പോഴും ഒപ്പം നിന്ന് ആ കുടുംബത്തിന് തണലേകുന്ന കലാകാരിയാണ് സുധിയുടെ സുഹൃത്തും അവതാരകയുമായ ലക്ഷ്മി നക്ഷത്ര.
സാമ്പത്തികമായും മാനസീകമായും തന്നാൽ കഴിയുന്ന പിന്തുണയെല്ലാം സുധിയുടെ കുടുംബത്തിന് ലക്ഷ്മി നൽകുന്നുണ്ട്. ഇപ്പോഴിതാ വളരെ നാളുകളായുള്ള രേണുവിന്റെ ഒരു ആഗ്രഹം ലക്ഷ്മി ഇപ്പോൾ സാധിച്ച് കൊടുത്തിരിക്കുകയാണ്. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ച് വെച്ചിരുന്നു.
മരിച്ചവരുടെ മണം അവരുടെ വസ്ത്രങ്ങളിൽ നിന്നും മനസിലാക്കി അത് പെർഫ്യൂമാക്കി മാറ്റുന്നവരുണ്ട് രേണുവിന് അറിവുണ്ട്. ഇക്കാര്യം ലക്ഷ്മിയോട് രേണു പറയുകയും ചെയ്തിരുന്നു. തന്റെ ഭർത്താവിന്റെ മണം തന്റെ മരണം വരെ ഒപ്പം വേണമെന്ന ആഗ്രഹത്തിൽ നിന്നാണ് കൊല്ലം സുധിയുടെ മണം പെർഫ്യൂമാക്കി മാറ്റാൻ സഹായിക്കാമോയെന്ന് ഭാര്യ രേണു ലക്ഷ്മിയോട് ചോദിച്ചത്. അതിനുള്ള ശ്രമത്തിലായിരുന്നു ഇതുവരെയും ലക്ഷ്മി.
മണം പെർഫ്യൂമാക്കി മാറ്റാൻ കഴിവുള്ള കലാകാരനെ അന്വേഷിച്ചുള്ള യാത്രയിലായിരുന്നു ഇതുവരെയും ലക്ഷ്മി. ആ യാത്ര അവസാനിച്ചത് സുഗന്ധലേപനങ്ങളില്‍ അറബികളെയും ലോകമെമ്പാട് നിന്നും എത്തുന്ന സന്ദര്‍ശകരുടെയും ഹൃദയം കവരുന്ന ദുബായ് മലയാളിയായ ഡോ.യൂസഫിലാണ്. മനസില്‍ നിറയുന്ന ഭാവനകള്‍ക്ക് വ്യത്യസ്തമായ മിശ്രണത്തിലൂടെ അറബിനാട്ടില്‍ വ്യത്യസ്തമായ സുഗന്ധം തേടുകയാണ് മലയാളിയായ യൂസഫ് ഭായ്.
വെറും പത്ത് മിനുട്ട് മതി വ്യത്യസ്തമായ മനം മയക്കുന്ന പുതിയൊരു സുഗന്ധക്കൂട്ടുണ്ടാക്കാന്‍ യൂസഫ് ഭായിയ്ക്ക്. നമ്മുടെ കൈയ്യില്‍ എന്താണോ ഉള്ളത് അതിന്റെ ഗന്ധത്തില്‍ നിന്നും യൂസഫ് ഭായ് വ്യത്യസ്തമായി അദ്ദേഹത്തിന്റേതായ ഒരു സുഗന്ധലേപനം ഉണ്ടാക്കും. അത് തന്നെയാണ് യൂസഫ് ഭായിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതും ആളുകള്‍ അദ്ദേഹത്തിന്റെ ഷോപ്പ് അന്വഷിച്ച് വരുന്നതിന്റെ കാരണവും. കൊല്ലം സുധിയുടെ വസ്ത്രങ്ങൾ ലക്ഷ്മി യൂസഫിന് കൈമാറി.
കൂടാതെ സുധിയുടെ ശീലങ്ങളും രീതികളും ചോദിച്ച് മനസിലാക്കി സുധിയുടെ ഷർട്ടിന്റെ മണത്തിനോട് കിടപിടിക്കുന്ന പെർഫ്യൂം തയ്യാറാക്കി ലക്ഷ്മിക്ക് കൈമാറി. പെർഫ്യൂം മണത്ത് നോക്കിയ ലക്ഷ്മിയുടെ കണ്ണുകളും നിറഞ്ഞു. സുധി ചേട്ടന്റെ ഗന്ധം അതുപോലെ ഫീൽ ചെയ്യുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്. ആദ്യമായാണ് അപകടസമയത്ത് ഒരു വ്യക്തി ധരിച്ച വസ്ത്രവുമായി ഒരാൾ യൂസഫിനെ സമീപിക്കുന്നതും പെർഫ്യൂം തയ്യാറാക്കി തരാൻ ആവശ്യപ്പെടുന്നതും.
അതുകൊണ്ട് തന്നെ സുധിയുടെ വസ്ത്രങ്ങൾ കയ്യിലെടുത്ത യൂസഫിന്റെ കണ്ണുകളും നിറഞ്ഞു. ലക്ഷ്മിക്ക് ഒപ്പം സുധിയുടെ ഭാര്യ കൂടി വന്നിരുന്നുവെങ്കിൽ സുധിയെ കുറിച്ച് കുറച്ച് കാര്യങ്ങൾ കൂടി മനസിലാക്കി പെർഫ്യൂം തയ്യാറാക്കാമായിരുന്നുവെന്നും വീഡിയോയിൽ യൂസഫ് പറയുന്നുണ്ട്.
നിരവധി പേരാണ് ഇത്തരത്തിൽ ലക്ഷ്മിയെ പോലെ പ്രിയപ്പെട്ടവരുടെ മണവും ഓർമകളും പെർഫ്യൂമാക്കി മാറ്റിതരാൻ ആവശ്യപ്പെട്ട് യൂസഫിനെ തേടി ദുബായിൽ എത്തുന്നത്. ലക്ഷ്മിയുടെ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ശ്രദ്ധനേടുകയും രേണുവിനായി ലക്ഷ്മി ചെയ്ത പ്രവൃത്തിയെ അഭിനന്ദിച്ചും നിരവധിയാളുകൾ കമന്റുകൾ കുറിച്ചു. അതേസമയവും വ്യാപകമായ സൈബർ ആക്രമണങ്ങളും ലക്ഷ്യക്ക് നേരിടേണ്ടി വന്നു.
അന്തരിച്ച സുധിയോടുള്ള ആളുകളേയും വീട്ടുകാരുടേയുമെല്ലാം സ്‌നേഹത്തേയും അദ്ദേഹത്തിന്റെ ഓര്‍മ്മകളേയുമെല്ലാം ലക്ഷ്മി തന്റെ ചാനലിന്റെ റീച്ച് കൂട്ടാന്‍ ഉപയോഗിക്കുകയാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുധിയുടെ ഭാര്യയായ രേണു തന്റെ പ്രതികരണം അറിയിച്ചത്. വിമര്‍ശനങ്ങള്‍ക്കെതിരെ രൂഷമായാണ് രേണു പ്രതികരിക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
സുധിച്ചേട്ടന്‍ ജീവിച്ചിരുന്ന കാലം മുതല്‍ക്കു തന്നെ ഞങ്ങളെ എല്ലാക്കാര്യങ്ങളിലും പിന്തുണയ്ക്കുന്ന, ഒരു സഹോദരിയെപ്പോലെ ഒപ്പം നില്‍ക്കുന്ന ആളാണ് ചിന്നു. സുധിച്ചേട്ടന്റെ മരണ ശേഷവും അത് തുടരുന്നുവെന്നാണ് ലക്ഷ്മിയെക്കുറിച്ച് രേണു പറയുന്നത്. ലക്ഷ്മി എല്ലാ മാസവും ഒരു തുക കൃത്യമായി തങ്ങള്‍ക്ക് തരുമെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് ചെയ്തു തരുമെന്നും രേണു പറയുന്നു.
അങ്ങനെ ഒരാളെക്കുറിച്ച് തങ്ങളുടെ ജീവിതത്തെക്കുറിച്ച് യാതൊന്നും അറിയാത്ത ആളുകള്‍ ഇത്തരം വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതു കേള്‍ക്കുമ്പോള്‍ സങ്കടം വരും. എന്ത് ചെയ്യാനാണ്. നമുക്ക് ആരുടേയും വായ മൂടിക്കെട്ടാനൊക്കില്ലല്ലോ. വലിയ പരിഗണന കൊടുക്കാതെ ഒഴിവാക്കാനേ സാധിക്കൂവെന്നാണ് രേണു പറയുന്നത്. സുധിയുടെ മണം പെര്‍ഫ്യൂം ആക്കാനുള്ള ആശയം തന്റേതാണെന്നും താന്‍ തന്നെയാണ് ലക്ഷ്മി നക്ഷത്രയോട് അതേക്കുറിച്ച് ആദ്യം പറയുന്നതെന്നും രേണു അഭിമുഖത്തില്‍ പറയുന്നുണ്ട്.
സുധി ജീവിച്ചിരുന്ന കാലത്തു തന്നെയായിരുന്നു ഉപയോഗിച്ച വസ്ത്രത്തില്‍ നിന്നു ഒരു മനുഷ്യന്റെ മണം കണ്ടെത്തി അതു പെര്‍ഫ്യൂം ആക്കി എടുക്കാമെന്ന് രേണു മനസിലാക്കുന്നത്. യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു അതേക്കുറിച്ച് അറിഞ്ഞത്. സുധിയുടെ മരണ ശേഷം അതേക്കുറിച്ച് രേണു വീണ്ടും ഓര്‍ത്തു. അങ്ങനെയാണ് ഒരിക്കല്‍ തന്നെ കാണാന്‍ വന്ന ലക്ഷ്മി നക്ഷത്രയോട് ഇക്കാര്യം പറയുന്നത്. അപ്പോഴാണ് ലക്ഷ്മി അങ്ങനൊരു സാധ്യതയുള്ളതെന്ന് അറിയുന്നത്.
”എത്ര കഷ്ടപ്പെട്ടായാലും എനിക്കത് ചെയ്തു തരുമെന്ന് ഉറപ്പു നല്‍കിയാണ് മടങ്ങിയത്. അതാണ് ഇപ്പോള്‍ സാധ്യമായത്. ആ സ്‌നേഹത്തെയും കരുതലിനെയുമാണ് ചിലര്‍ ഇത്ര വലിയ വിവാദമാക്കിയത്.” എന്നും രേണു പറയുന്നു. മാത്രമല്ല താന്‍ വീണ്ടും വിവാഹിതയാകാന്‍ പോവുകയാണെന്നും ചിലര്‍ പ്രചരിപ്പിക്കുന്നതായും രേണു ചൂണ്ടിക്കാണിക്കുന്നുണ്ട്.
”ഞാന്‍ വീണ്ടും വിവാഹിതയാകുന്നുവെന്നും അതിനായുള്ള തയാറെടുപ്പിലാണെന്നുമൊക്കെ ചിലര്‍ കഥകളുണ്ടാക്കി. അതൊക്കെ കള്ളമാണ്. ഞാനിപ്പോഴും സുധിച്ചേട്ടന്റെ ഭാര്യയാണ്. അദ്ദേഹത്തിന്റെ വിധവയാണ് ഞാന്‍. രണ്ടു മക്കളെ നന്നായി വളര്‍ത്തി ഒരു നിലയിലെത്തിക്കണമെന്നാണ് ലക്ഷ്യം. തല്‍ക്കാലം മറ്റൊരു ആലോചനകളുമില്ല” എന്നാണ് വ്യാജ വാര്‍ത്തകളോട് രേണു പ്രതികരിക്കുന്നത്.
content highlight: Renu gets married again