Celebrities

ആ പ്രവർത്തികൾ എന്നെ ഇറിറ്റേറ്റ് ചെയ്യും; ഞാൻ പ്രതീക്ഷിക്കുന്ന ചില മര്യാദകളുണ്ട് | Actor-asif-ali-open-up

വർക്ക് റിലേറ്റഡായ കാര്യങ്ങളിൽ താൻ ഡിസ്റ്റർബ്ഡാകുമ്പോൾ ഇറിറ്റേറ്റഡാകുമെന്ന് നടൻ ആസിഫ് അലി. അഭിമുഖത്തിനിടെ പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനാണോയെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു താരം. ലെവൽ ക്രോസാണ് താരത്തിന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. ആസിഫിന്റെ വേറിട്ട കഥാപാത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

കാഴ്ചയിൽ മാത്രമല്ല മേക്കിങ്ങിലും ചിത്രം വ്യത്യസ്തമായിരിക്കുമെന്ന പ്രതീക്ഷയാണ് ചിത്രത്തിന്റെതായി ഇറങ്ങിയ ടീസറും നൽകിയ സൂചന. അടിമുടി മാറി വളരെ വ്യത്യസ്തമായ മേക്കോവറാണ് ചിത്രത്തിൽ ആസിഫിന്. അർഫാസ് അയൂബിന്റെ സംവിധാനത്തിലാണ് ലെവൽ ക്രോസ് ഒരുങ്ങിയിരിക്കുന്നത്. ജീത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകൻ അർഫാസ് അയൂബ്.

നടി അമല പോളാണ് നായിക. ജൂലൈ 26ന് തിയേറ്ററുകളിൽ എത്തുന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസ്സിന് നൽകിയ ആസിഫ് അലിയുടെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

നൂറ് ശതമാനം എഞ്ചോയ് ചെയ്താണ് ഞാൻ കാര്യങ്ങൾ ചെയ്യാറുള്ളത്. ഞാൻ ഷോർട്ട് ടെംപേർഡാണോയെന്ന് ചോദിച്ചത് ഞാൻ പൊട്ടിത്തെറിക്കുന്നത് കണ്ടതുകൊണ്ടാണെന്ന് എനിക്ക് അറിയാം. ഡിസ്ട്രാക്ഷൻ കൊണ്ട് വന്നതാണ്. പിന്നെ ഫേക്ക് ചെയ്ത് സംസാരിക്കണമെങ്കിൽ എനിക്ക് അത് ചെയ്യാം. പക്ഷെ ഞാൻ ഇന്റർവ്യു എടുക്കാൻ വരുന്ന ഓരോരുത്തരും ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഏറ്റവും നല്ല മറുപടിയാണ് തരുന്നത്.

അതിനിടയിൽ പുറകിൽ നിന്നുള്ള സംസാരവും ആളുകളുടെ പ്രവൃത്തികളും എന്നെ ഇറിറ്റേറ്റ് ചെയ്യും. ഞാൻ ജെനുവിനായി സംസാരിക്കണമെന്ന് ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ഞാൻ പ്രതീക്ഷിക്കുന്ന ചില മര്യാദകളുണ്ട്. ആ മര്യാദ കിട്ടിയില്ലെങ്കിൽ ഞാൻ ഇറിറ്റേറ്റഡാകും എന്നാണ് താൻ ദേഷ്യപ്പെടാനുള്ള സാഹചര്യങ്ങൾ വിശദീകരിച്ച് ആസിഫ് പറഞ്ഞത്.

ഒരിടവേളയ്ക്കുശേഷം വീണ്ടും വിജയ സിനിമകൾ ആസിഫ് അലിയുടെ കരിയറിൽ എഴുതി ചേർക്കപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അടുത്തിടെ പുറത്തിറങ്ങിയ തലവന്റെ വിജയം. ഈ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചപ്പോൾ വൈകരികമായാണ് ആസിഫ് അലി പ്രതികരിച്ചതുപോലും. തലവന്റെ വിജയത്തിനുശേഷം വീണ്ടും വിസ്മയിപ്പിക്കാൻ പുതിയ ചിത്രവുമായി പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ് ആസിഫ് അലി.

അർഫാസ് അയൂബിൽ നിന്ന് ഞാൻ ഒരു ലവ് സ്റ്റോറിയാണ് പ്രതീക്ഷിച്ചത്. വളരെ പ്രൊഫഷണലായുള്ള സ്ക്രിപ്റ്റാണ് ലെവൽ ക്രോസിന്റേതായി അർഫാസ് എനിക്ക് തന്നത്. വളരെ വിരളമായി മാത്രമെ അത്തരം സ്ക്രിപ്റ്റുകൾ എനിക്ക് കിട്ടാറുള്ളു. മാത്രമല്ല ഒരു നടനെന്ന രീതിയിൽ എനിക്ക് വരാൻ സാധ്യതയുള്ള എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി അർഫാസിന്റെ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നു. പ്രൊഫഷണൽ വേയിലായിരുന്നു ലെവൽ ക്രോസ് സിനിമയോടുള്ള അർഫാസിന്റെ സമീപനം.

ത്രൂഔട്ട് ഈ സിനിമ ഒരു ക്യൂരിയോസിറ്റി ​ഹാന്റിൽ ചെയ്യുന്നുണ്ട്. ലുക്ക്സിനും കോസ്റ്റ്യൂമിനും വളരെ ഇംപോർട്ടൻസുള്ള സിനിമയാണ്. ടുണീഷ്യയിലായിരുന്നു ഷൂട്ട്. എന്റെ എല്ലാ സ്കിൽസും ലെവൽ ക്രോസ് സിനിമയ്ക്ക് വേണ്ടി ടെസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ആട് ജീവിതം അനുഭവിച്ചു ഈ സിനിമയുടെ ഷൂട്ടിന് പോയപ്പോൾ. ഒറ്റപ്പെട്ട ഒരു പ്രദേശത്താണ് ഷൂട്ട് നടന്നത്. പണ്ട് പോലീസ് കഥാപാത്രങ്ങൾ ചെയ്യാൻ പേടിയായിരുന്നു. പിന്നീട് അത് ചെയ്തശേഷം ഓക്കെയായി.

അതുപോലെ ഫ്രണ്ട്ഷിപ്പ് ബോണ്ടിങ്ങ് പറയുന്ന സിനിമകൾ ചെയ്യാൻ എനിക്ക് വളരെ ഇഷ്ടമാണ്. ആക്ഷൻ, ത്രില്ലർ സിനിമകൾ എനിക്ക് വളരെ ഇഷ്ടമാണ്. കെട്ട്യോളാണെന്റെ മാലാഖ ചെയ്തിരുന്ന സമയത്ത് അതിന്റെ പൊളിറ്റിക്കൽ സൈഡിനെ പറ്റി ബോധവാനായിരുന്നില്ല. സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ആ സിനിമ ചെയ്തത്.

പിന്നീട് ആ സിനിമയെ കുറിച്ച് ഡിസ്കഷൻ വന്നപ്പോൾ എനിക്ക് തോന്നി ഞാനും അങ്ങനെയൊക്കെ ചിന്തിക്കേണ്ടതായിരുന്നുവെന്ന് എന്നാണ് ആസിഫ് പറഞ്ഞത്.

content highlight: Actor-asif-ali-open-up