ലിലിയസ് ആഡി നൂറ്റാണ്ടുകൾക്കു മുൻപ് സ്കോട്ട്ലൻഡിൽ മരിച്ച, ദുർമന്ത്രവാദിനി . ഇന്ന് അവരുടെ കല്ലറയെ കുറിച്ചുള്ള അന്വേഷണത്തിലാണ് സ്കോട്ടിഷ് അധികൃതർ രാത്രിയിൽ ദുർമന്ത്രവാദം നടത്തിയെന്ന അയൽക്കാരുടെ പരാതിയിലാണ് ലിലിയസിനെ അറസ്റ്റ് ചെയ്തത്. ജീവനോടെ കത്തിക്കുക എന്നതായിരുന്നു ഇവർക്കുള്ള ശിക്ഷ.എന്നാൽ അതു നടന്നില്ലെന്നും ജയിലറയ്ക്കുള്ളിൽവച്ച് ലിലിയസ് ആത്മഹത്യ ചെയ്തെന്നുമാണ് ചരിത്രകാരൻമാരുടെ കണ്ടെത്തൽ.1704 ലാണ് ലിലിയസ് ആഡിയുടെ ജീവിതകാലഘട്ടം. ഒരു ദിവസം രാത്രി ലിലിയസ് ആഡി തന്നെ പിടികൂടാൻ വരുന്നെന്ന് അയൽവാസി പരാതി ഉന്നയിച്ചതായാണു വർഷങ്ങൾ പഴക്കമുള്ള രേഖയിലുള്ളത്. ചെകുത്താന്റെ ഉപകരണമായി മാറിയ ലിലിയസ് അയൽക്കാരെ ദ്രോഹിക്കാൻ തന്റെ ശക്തി ഉപയോഗിക്കുന്നു എന്നായിരുന്നു കണ്ടെത്തൽ. പിടിയിലായതിനെ തുടർന്ന് ഒരു മാസത്തോളമാണ് ഇവർ ജയിലിൽ നരകയാതന അനുഭവിച്ചത്. കടുത്ത പീഡനങ്ങളേറ്റ ഇവരെ ഉറങ്ങാൻ പോലും അനുവദിച്ചിരുന്നില്ല. ഇതേ തുടർന്ന് ലിലിയസ് കുറ്റം സമ്മതിക്കുകയായിരുന്നു.
കൃഷി സ്ഥലത്തുവച്ചാണ് താൻ പിശാചിനെ ആദ്യമായി കണ്ടുമുട്ടുന്നത്. തണുത്തു വിളറിയതിനു സമാനമായ തൊലിയായിരുന്നു അയാൾക്ക്. പശുവിന്റെ കുളമ്പുപോലെയായിരുന്നു അയാളുടെ കാലുകൾ. മതം ഉപേക്ഷിക്കാൻ അയാൾ ആവശ്യപ്പെട്ടു. തുടർന്ന് അയാൾ തന്നിൽ പ്രവേശിച്ചു.’’ ഇതായിരുന്നു ആഡി അധികൃതരോട് പറഞ്ഞത് . പാരാനോർമല്‍ സെക്സെന്നാണ് അധികൃതർ ഇതിനെ വിശേഷിപ്പിച്ചത് . 1852 ൽ ലിലിയസിന്റെ ശവകുടീരത്തിൽ ചില പുരാവസ്തു ശേഖരണക്കാർ കടന്നുകയറി. തലയോട്ടിയും എല്ലുകളും പരുക്കൻ ശവപ്പെട്ടിയിലെ മരത്തടികൾ പോലും അവർ കൊണ്ടുപോയി. ഇതിന്റെ ഭാഗങ്ങൾകൊണ്ടു വോക്കിങ് സ്റ്റിക് വരെ ഉണ്ടാക്കിയിട്ടുണ്ട് . 938 ലായിരുന്നു തലയോട്ടി വീണ്ടും നഷ്ടപ്പെട്ടത്. സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിലാണ് തലയോട്ടി അവസാനമായി പ്രദർശിപ്പിച്ചിരുന്നത്. തലയോട്ടിയും കല്ലറയിൽനിന്നു മോഷണം പോയ എല്ലുകളും കണ്ടെത്താൻ ദശാബ്ദങ്ങളായി ശ്രമം തുടരുകയാണ് അധികൃതർ.
18–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 3,500 ൽ അധികം പേരെയാണ് ദുർമന്ത്രവാദ കുറ്റം ആരോപിച്ചു കൊന്നൊടുക്കിയത്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഇവരെയൊക്കെ ശിക്ഷയായി ജീവനോടെ കത്തിക്കുകയായിരുന്നു . ദുർമന്ത്രവാദം സംശയിക്കപ്പെട്ട് വർഷങ്ങൾക്കു മുൻപ് തെറ്റായി ശിക്ഷിക്കപ്പെട്ടവരുടെ പ്രതീകമായി മാറിയിരിക്കുകയാണ് ഇപ്പോൾ ലിലിയസ്. സ്കോട്ട്ലൻഡിലെ ഡ്യോൻഡി സർവകലാശാലയിലെ ഫൊറൻസിക് വിദഗ്ധർ ലിലിയസിന്റെ മുഖത്തിന്റെ രൂപം പുനഃസൃഷ്ടിച്ചിട്ടുണ്ട്. രണ്ടാമതു മോഷ്ടിക്കപ്പെടുന്നതിനു മുൻപ് തലയോട്ടിയുടെ ചിത്രങ്ങൾ എടുത്തിരുന്നു. അതുപയോഗിച്ചാണ് മുഖം വീണ്ടും സൃഷ്ടിച്ചെടുത്തത്. 2017ൽ അതിന്റെ ചിത്രം പുറത്തുവിടുമ്പോൾ സർവകലാശാല ഇങ്ങനെ വ്യക്തമാക്കി– സ്കോട്ട്ലൻഡിലെ ചരിത്രത്തിൽ ദുർമന്ത്രവാദം ആരോപിക്കപ്പെട്ടതിൽ മുഖമുള്ളൊരാൾ ഇവർ മാത്രമാണ്, ലിലിയസ് ആഡി.അതുകൊണ്ടുതന്നെ അവരെ ഓർമിക്കുന്നതിനായി വലിയ പ്രചാരണം തന്നെ സ്കോട്ട്ലൻഡിൽ നടക്കുന്നുണ്ട്.