Careers

എക്‌സ്പീരിയന്‍സ് വേണ്ട; ഇന്ത്യന്‍ ബാങ്കില്‍ തൊഴിലവസരം, വേഗം തന്നെ അപേക്ഷിച്ചോളൂ-Job Vacancies in INDIAN BANK

കേന്ദ്ര പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യന്‍ ബാങ്ക് ഇപ്പോള്‍ അപ്പ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ ബാങ്കില്‍ അപ്പ്രന്റീസ് തസ്തികയില്‍ മൊത്തം 1500 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

നല്ല ശമ്പളത്തില്‍ കേരളത്തില്‍ തുടക്കാര്‍ക്ക് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 15,000 രൂപയാണ് മാസശമ്പളം നിശ്ചയിച്ചിരിക്കുന്നത്. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 10 മുതല്‍ 2024 ജൂലൈ 31 വരെ അപേക്ഷിക്കാം. ഇന്ത്യന്‍ ബാങ്കില്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 20-28 വയസ് വരെ ആണ്. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.

ഇന്ത്യന്‍ ബാങ്കിന്റെ പുതിയ നോട്ടിഫിക്കേഷന്‍ അനുസരിച്ച് അപ്പ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു.

Graduate degree in Any Discipline. – Candidates should have completed & have passing certificate for their graduation after 31.03.2020

ഇന്ത്യന്‍ ബാങ്ക് യുടെ 1500 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. യു.ആര്‍, ഒ.വി.സി, ഇഡബ്ലിയു ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ ഫീസായി 500 രൂപ അടയ്‌ക്കേണ്ടതാണ്.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • ഹോംപേജില്‍ റിക്രൂട്ട്‌മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകള്‍ പരിശോധിക്കുക
  • അക്കൗണ്ട് സൈന്‍ അപ് ചെയ്യുക
  • അപേക്ഷ പൂര്‍ത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Latest News