Celebrities

‘റണ്‍ബീര്‍-ആലിയ വെഡ്ഡിംഗ് ഫോട്ടോഗ്രാഫിക്ക് എന്നെ വിളിച്ചിരുന്നു, പക്ഷേ ഞാന്‍ വേണ്ടെന്ന് വെച്ചു’; വിശാല്‍ പഞ്ചാബി-Vishal Punjabi turned down the offer to shoot Alia-Ranbir’s wedding

ആലിയ- രണ്‍ബീര്‍ വിവാഹം ഷൂട്ട് ചെയ്യാനുള്ള ഓഫര്‍ തനിക്ക് വന്നിരുന്നു എന്നും പക്ഷേ താന്‍ ആ ഓഫര്‍ നിരസിച്ചു എന്നും പറയുകയാണ് വിശാല്‍ പഞ്ചാബി. വിവാഹത്തിനു ഏതാനും ആഴ്ചകള്‍ക്കു മുന്‍പെയാണ് ആലിയയും രണ്‍ബീറും തന്നെ സമീപിച്ചതെന്നും എന്നാല്‍ തന്റെ ഡേറ്റുകളെല്ലാം നേരത്തെ ബുക്ക് ചെയ്യപ്പെട്ടിരുന്നു എന്നുമാണ് വിശാല്‍ പറഞ്ഞത്. സെലിബ്രിറ്റികളില്‍ പലരും അവരുടെ വിവാഹത്തിന് രണ്ടാഴ്ച മുമ്പാണ് തന്നെ വിളിക്കാറെന്നും കാരണം പലരും രഹസ്യമായാണ് വിവാഹം പ്ലാന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഇതിന്റെ പോരായ്മ എന്‌ടെന്നാല്‍, മിക്കവര്‍ക്കും ഞാന്‍ അവെയ്ലബിള്‍ ആവില്ല എന്നതാണ്. ഒരു സെലിബ്രിറ്റിയുടെ കല്യാണം കവര്‍ ചെയ്യാന്‍ ഞാന്‍ ഒരിക്കലും മറ്റൊരു കല്യാണം റദ്ദാക്കില്ല. ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹഷൂട്ട് ഞാന്‍ നടത്തിയില്ല, കാരണം മറ്റൊരു കല്യാണം എനിക്ക് ലണ്ടനില്‍ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. ആര്‍ക്ക് വേണ്ടിയും ഞാനത് മാറ്റില്ല, ഇപ്പോഴും അങ്ങനെതന്നെയാണ്’, ശിവാനി പാവുവിന്റെ പോഡ്കാസ്റ്റിലാണ് വിശാല്‍ പഞ്ചാബി ഇക്കാര്യങ്ങള്‍ പറഞ്ഞത്,

ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും 2022 ഏപ്രില്‍ 14 ന് മുംബൈയിലെ വസതിയില്‍ വച്ചാണ് വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഹൗസ് ഓണ്‍ ദ ക്ലൗഡ്സിന്റെ സ്ഥാപകനായ സിദ്ധാര്‍ത്ഥ് ശര്‍മ്മയാണ് ഇരുവരുടെയും വിവാഹം പകര്‍ത്തിയത്. ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിംഗ്, അനുഷ്‌ക ശര്‍മ്മ-വിരാട് കോഹ്ലി തുടങ്ങിയ താരങ്ങളുടെ വിവാഹ വീഡിയോകള്‍ ചിത്രീകരിച്ചത് ‘ദ വെഡിംഗ് ഫിലിമര്‍’ എന്നറിയപ്പെടുന്ന വിശാല്‍ പഞ്ചാബിയാണ്.