ഒരു ഹാസ്യ താരമായി തുടങ്ങി വളരെ പെട്ടെന്ന് സിനിമയിൽ തന്റേതായി ഇടം നേടിയെടുക്കാൻ സാധിച്ച താരമാണ് സലിംകുമാർ മലയാള സിനിമയിൽ നിരവധി ആരാധകരെയും അദ്ദേഹം സ്വന്തമാക്കിയിരുന്നു ഇപ്പോൾ സീരിയസ് വേഷങ്ങളിലേക്ക് താരം മാറുകയും ചെയ്തിട്ടുണ്ട് ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ വളരെ മികച്ച ഒരു കരിയർ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് ഇപ്പോൾ ഇത് താരം നടൻ സുരേഷ് ഗോപിക്കെതിരെ താൻ പറഞ്ഞു എന്ന പേരിൽ പ്രചരിക്കുന്ന വാർത്തകളെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് രംഗത്ത് വരുന്നത്
സുരേഷ് ഗോപിയുടെ വിജയത്തിനെതിരെ സലിംകുമാർ സംസാരിച്ചു എന്ന തരത്തിലാണ് വാർത്തകൾ വന്നത് ഇതിനെതിരെ പ്രതികരിച്ചു കൊണ്ടാണ് ഇപ്പോൾ സലിംകുമാർ രംഗത്ത് വന്നിരിക്കുന്നത് പല കാര്യങ്ങൾക്കും ട്രോൾമാർ എന്റെ ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട് അതിൽ വളരെ സന്തോഷവും തോന്നാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ എന്നെ ഉൾപ്പെടുത്തരുത് അത് ഞാൻ താഴ്മയായി അപേക്ഷിക്കുകയാണ് രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിൽ ആണെങ്കിലും വ്യക്തിപരമായി സുരേഷ് ഗോപിയുടെ വിജയത്തിൽ സന്തോഷിക്കുന്നുണ്ട് എന്നായിരുന്നു സലിംകുമാർ പറഞ്ഞിരുന്നത്
ഒരിക്കൽ ഒരു അഭിമുഖത്തിൽ സലിംകുമാർ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത വ്യക്തിയാണ് സുരേഷ് ഗോപി ഒരു സാധാരണ മിമിക്രി കലാകാരനിൽ നിന്നും നിങ്ങൾ ഇന്ന് കാണുന്ന തിരക്കുള്ള സലിംകുമാർ എന്ന നാടലിലേക്ക് ഞാൻ മാറിയതിന് പിന്നിൽ സുരേഷ് ഗോപി എന്ന മനുഷ്യന്റെ പങ്ക് വളരെ വലുതാണ് തെങ്കാശിപ്പട്ടണം എന്ന സിനിമയ്ക്ക് ശേഷമാണ് അത്യാവശ്യമറിയപ്പെടുന്ന ഒരു നടനായി ഞാൻ മാറിയത്
ആ ചിത്രത്തിന് തൊട്ടുമുൻപ് റിലീസ് ചെയ്ത സത്യമേവ ചെയ്ത എന്ന സിനിമയിലേക്ക് എന്നെ വിളിക്കുവാൻ കാരണം സുരേഷേട്ടനാണ് സുരേഷേട്ടന്റെ നിർബന്ധ മൂലമാണ് ആ ചിത്രത്തിലേക്ക് എന്നെ വിളിക്കുന്നത് അന്നുവരെ എന്നെ നേരിട്ട് പോലും അദ്ദേഹം അറിയില്ല എന്റെ ടിവി പരിപാടികൾ കണ്ട പരിചയം മാത്രമേ അദ്ദേഹത്തിന് ഉള്ളൂ സത്യമേവ ജയതയിലേക്ക് നിന്നും ഇന്ന് കാണുന്ന സലിംകുമാരിലേക്ക് എത്താൻ സഹായകമായത് സുരേഷ് ഗോപി എന്ന വലിയ മനുഷ്യന്റെ ഒരു കൊച്ചു നിർബന്ധ ബുദ്ധി
ഞാൻ ആദ്യമായി സംവിധാനം ചെയ്ത ഒരു ചിത്രമായിരുന്നു കമ്പാർട്ട്മെന്റ് ഓട്ടിസം ബാധിച്ച കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കിയുള്ള ഒരു പ്രമേയം ആയിരുന്നു ആ ചിത്രം അതിനു നിർമ്മാതാവും ഞാൻ തന്നെയായിരുന്നു അതിലൊരു അതിഥി വേഷം ചെയ്യാൻ ഞാൻ സുരേഷേട്ടൻ ക്ഷണിച്ചു വിളിച്ചു അദ്ദേഹം വന്നു ഷൂട്ടിംഗ് കഴിഞ്ഞു പോകാൻ സമയത്ത് ഞാൻ അദ്ദേഹത്തോട് പ്രതിഫലത്തിന്റെ കാര്യത്തെക്കുറിച്ച് സംസാരിച്ചപ്പോൾ മക്കളുടെ ചിരിയാണ് എനിക്കുള്ള പ്രതിഫലം എന്നാണ് അദ്ദേഹം പറഞ്ഞത് ശരിക്കും എന്റെ കണ്ണുനിറഞ്ഞു പോയി എന്നും സലിംകുമാർ പറയുന്നു