തന്റെ സിനിമകളിൽ ഇന്നും വല്ലാത്തൊരു ഇഷ്ടം കൂടുതലുള്ള ചിത്രമാണ് ഭ്രമരമെന്ന് സംവിധായകൻ ബ്ലെസി. 15 വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും ശിവൻ കുട്ടി അസ്വസ്ഥമാക്കുന്നുണ്ടെന്നും ബ്ലെസ്സി പറയുന്നു. ഭയങ്കര ഡയനാമിസം ഉള്ള കഥാപാത്രമാണ് ശിവൻ കുട്ടിയുടേത്. അക്ഷരങ്ങൾക്ക് അത്രയും അധികം ഭാവപ്പകർച്ച നൽകാനായിട്ട് മോഹൻലാൽ എന്ന് പറയുന്ന ഒരു വലിയ നടന് സാധിച്ച ഒരു സിനിമ കൂടിയാണിത് എന്നും അദ്ദേഹം കൂട്ടി ചേർക്കുന്നു.
എഴുത്തിന്റെ മാജിക്ക് അത്രക്കും അനുഭവിച്ച ചിത്രമായിരുന്നു. ഞാൻ ഇമോഷണലി അടുത്തു നിൽക്കുന്ന ചിത്രമാണെന്ന പ്രത്യേകതയുണ്ട്. ശിവൻ കുട്ടി എന്ന കഥാപാത്രത്തെ ഓർക്കുമ്പോൾ അനിക്ക് ഇപ്പോഴും പ്രയാസമാണ്. അതായത് 15 വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും ശിവൻ കുട്ടി ഇറങ്ങി വന്ന് നമ്മളെ അസ്വസ്ഥമാക്കുന്നുണ്ട്. ഭ്രമരം സിനിമ തന്റെ ജീവിതത്തെ ഇപ്പോഴും അലോസരപ്പെടുത്താറുണ്ടെന്ന്” ബ്ലസി പറഞ്ഞു.
“പ്രതികാരത്തിനായി ഒരാളെ കൂട്ടിക്കൊണ്ട് വന്നിട്ട് പൊക്കോ പോയി രക്ഷപ്പെട്ടോ. ഞാൻ എന്തെങ്കിലും ചെയ്തോളും എന്ന് പറയുന്നത് ലോക സിനിമയിൽ തന്നെ ആദ്യമാവും. കുറ്റവാളികളുടെ അടുത്ത് ക്ഷമിക്കാൻ കഴിയുന്ന തരത്തിലേക്കൊരു വലിയ മനസിന്റെ ഉടമയാണ് ശിവൻ കുട്ടി. ഭയങ്കര ഡയനാമിസം ഉള്ള കഥാപാത്രമാണ് ശിവൻ കുട്ടിയുടേത്. അക്ഷരങ്ങൾക്ക് അത്രയും അധികം ഭാവപ്പകർച്ച നൽകാനായിട്ട് മോഹൻലാൽ എന്ന് പറയുന്ന ഒരു വലിയ നടന് സാധിച്ച ഒരു സിനിമ കൂടിയാണിത്.”
ബ്ലെസ്സിയുടെ സിനിമാ ജീവിതത്തിൽ ഇന്നും വിഷമിപ്പിക്കുന്ന മറ്റൊരു സിനിമ ഇല്ലെന്നാണ് അതിന്റെ സംവിധായകൻ തന്നെ പറയുന്നത്. ആദ്യ ചിത്രമായ കാഴ്ചയിൽ പ്രേക്ഷകരെ ഇമോഷണലി വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. എന്നാൽ ഭ്രമരത്തിൽ മോഹൻ ലാൽ എന്ന നടൻ പല ഏരിയകളിലും ശിവൻ കുട്ടിയായി പരകായപ്രവേശം നേടുന്ന പോലെയാണ് തോന്നിയത്. ആ ക്ലൈമാക്സ് അടുക്കുമ്പോൾ ആ മാറ്റം പ്രകടമായി മനസിലാവും.
അതുവരെ തമാശ പറഞ്ഞും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ടും നടക്കുന്ന ശിവൻ കുട്ടി പെട്ടെന്നാണ് തന്റെ പ്രതികാരത്തിലേക്ക് വീണ്ടും എത്തുന്നത്. സിനിമ ഒരു സൈക്കോളജിക്കൽ ഡ്രാമ ആണെന്ന് പലപ്പോഴും തോന്നിപ്പോകും. ബ്ലെസ്സി പറഞ്ഞ പോലെ ഒരാളുടെ പ്രതികാരത്തെ ഇത്ര മനോഹരമായി അവതരിപ്പിക്കാൻ ശിവൻകുട്ടിക്ക് മാത്രമേ കഴിയൂ. ഒരുപാട് ലെയറുകളുള്ള കഥാപാത്രമാണത്.
കാഴ്ച, തന്മാത്ര , പളുങ്ക്, കൽക്കട്ടാ ന്യൂസ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഭ്രമരം ചെയ്തത്. സിനിമ ഇൻ്റസ്ട്രിയിൽ അത്ര വിജയം ആയിരുന്നില്ല. പക്ഷേ അതുവരെ ചെയ്ത ബ്ലെസ്സി ചിത്രങ്ങളെ അപേക്ഷിച്ച് പ്രേക്ഷകരെ ഇത്രയും ഡിസ്റ്റർബ് ചെയ്ത സിനിമ വേറെ ഉണ്ടാവില്ല. മോഹൻലാലിനൊപ്പം സുരേഷ് മേനോനും, മുരളി ഗോപിയും മികച്ച രീതിയിൽ അഭിനയിച്ചിട്ടുണ്ട്. മുരളി ഗോപിയെ വലിയ രീതിയിൽ ആളുകൾ തിരിച്ചറിഞ്ഞ ചിത്രം കൂടിയാണിത്.
content highlight: director-blessy-reveals