അമ്മയില്ലാത്തതിന്റെ ബുദ്ധിമുട്ട് എന്താണെന്ന് തനിക്കറിയാമെന്നും അത്തരം സാഹചര്യം മക്കൾക്ക് ഉണ്ടാകില്ലെന്ന് തനിക്ക് നിർബാധം ഉണ്ടായിരുന്നെന്നും ആനി. മൂന്നു വർഷത്തെ സിനിമാ അഭിനയത്തിന് വിടപറഞ്ഞത് വിവാഹത്തോടെയാണ്. 1996ൽ റിലീസ് ചെയ്ത സ്വപ്ന ലോകത്തെ ബാലഭാസ്കരൻ ആയിരുന്നു അവസാന ചിത്രം. എല്ലാവരും ചെയ്യുന്ന പോലൊരു തിരിച്ചു വരവ് ആനിയിലൂടെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കുടുംബത്തിനൊപ്പം നിൽക്കുന്നു എന്ന തീരുമാനമായിരുന്നു ആനി സ്വീകരിച്ചത്.
മൂന്ന് ആൺമക്കളാണ് ആനിക്ക്. സിനിമ നിർമ്മാണവും സംവിധാനവും ഒക്കെയായി ഷാജി തിരക്കിൽ ആകുമ്പോൾ വീട്ടിലെ എല്ലാ കാര്യങ്ങളും മക്കളുടെ കാര്യങ്ങളും ഉൾപ്പെടെ നോക്കി നടത്തുന്നത് ആനിയാണ്. പതിമൂന്നാം വയസ്സിലാണ് സ്വന്തം അമ്മയെ ആനിക്ക് നഷ്‌ടമായത്. ഒരു ദിവസം ഒരു നേരമെങ്കിലും അമ്മയെ കുറിച്ച് താൻ ഓർക്കാറുണ്ടെന്നും ആനി പറഞ്ഞിരുന്നു. അതിനാൽ അമ്മയില്ലാത്തതിന്റെ ബുദ്ധിമുട്ട് എന്താണെന്ന് തനിക്കറിയാമെന്നും അത്തരം സാഹചര്യം മക്കൾക്ക് ഉണ്ടാക്കില്ലെന്നും ആനിക്ക് നിർബന്ധമുണ്ടായിരുന്നു.
അമ്മയില്ലാത്ത വേദന അറിയാതെ വേണം നമ്മുടെ മക്കൾ വളരാൻ അവർക്ക് അതിനുള്ള ഭാഗ്യം ഉണ്ടാകട്ടെ. അമ്മ എന്ന വാക്കിനു ഒരായിരം അർഥങ്ങൾ ഉണ്ട്, അതിനു പകരം വയ്ക്കാൻ ഒന്നുമില്ല. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വേദന അമ്മായി അമ്മയുടെ വേർപാട് ആയിരുന്നു. സൂപ്പർ അമ്മയും മകളും ഷോയിൽ വന്നപ്പോൾ ആനി പറഞ്ഞ വാക്കുകൾ.
ഷാജി കൈലാസുമായി ആനിക്ക് ഏകദേശം പതിമൂന്നുവയസ്സോളം വ്യത്യാസം ഉണ്ട്. പക്ഷേ പ്രായത്തിനും മതത്തിനും അവിടെ പ്രസക്തി ഉണ്ടായില്ല. 1996ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. ഏകദേശം മൂന്നു മാസത്തിനു ശേഷം ആനി ഹിന്ദു മതം സ്വീകരിക്കുകയും ചിത്ര ഷാജി കൈലാസ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
1995ലായിരുന്നു കമലിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ശോഭന, ആനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എടുത്ത മഴയെത്തും മുൻപെ എന്ന ചിത്രം. ആനിയാണ് ചിത്രത്തിൽ ആ വേഷം ചെയ്യുന്നതെന്ന് കേട്ടപ്പോൾ മമ്മൂട്ടി പറഞ്ഞത് അവളൊരു ആണിനെ പോലിരിക്കുന്ന പെണ്ണല്ലെ എന്നാണെന്ന് ഒരിക്കൽ കമൽ പറഞ്ഞിരുന്നു. പക്ഷേ ആ സിനിമ ആനിയുടെ കരിയർ ബെസ്റ്റ് തന്നെയായിരുന്നു. 17ാം വയസിലാണ് ആ വേഷം ചെയ്യുന്നത്. രുദ്രാക്ഷം, അക്ഷരം, ആലഞ്ചേരി തമ്പ്രാക്കൾ, പാർവതി പരിണയം തുടങ്ങി മികച്ച കുറച്ചു ചിത്രങ്ങൾ ചെയ്തു.
content highlight: actress-annie-why-quit-from-cinema