Careers

ഈ യോഗ്യതയുണ്ടോ? എങ്കില്‍ 70000 രൂപ ശമ്പളത്തിന് എറണാകുളത്ത് ജോലിയുണ്ട്, വേറേയുമുണ്ട് അവസരം | opportunities-in-kochi

എറണാകുളം: സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകള്‍ക്ക് കീഴില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒരു റേഡിയോ ഗ്രാഫര്‍ തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത:പ്ലസ് ടു സയന്‍സ്, കേരള വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡി ആര്‍ ടി കോഴ്സ് പാസായിരിക്കണം, റേഡിയോഗ്രാഫി /സി.ടി.സ്‌കാന്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.

പ്രായ പരിധി 18-36. ദിവസ വേതനം 700 രൂപ. ആറുമാസകാലയളവിലേക്ക് ദിവസ വേതനടിസ്ഥാനത്തിലാണ് നിയമനം താല്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എറണാകുളം മെഡിക്കല്‍ കോളേജിലെ സി സി എം ഹാളില്‍ ജൂലൈ 17 ന് നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

അന്നേ ദിവസം രാവിലെ 10.30 മുതല്‍ 11 വരെ ആയിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍ /പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ / സി ടി / എം ആര്‍ ഐ എന്നി ജോലികളില്‍ മുന്‍ പരിജയം ഉള്ളവര്‍ക്കും മുന്‍ഗണന നല്‍കും.

അപേക്ഷ ക്ഷണിച്ചു

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്നോളജി പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക് റെഗുലർ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം.

അപേക്ഷ ഫോം www.polyadmission.org, www.sitttrkerala.ac.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോം സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷ ഫീസ് (25 രൂപ) എന്നിവ സഹിതം ജൂലൈ 17 നകം സെൻട്രൽ പോളിടെക്നിക് കോളേജിന്റെ ഓഫീസിൽ സമർപ്പിക്കണം.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍, ഒബിജി വിഭാഗങ്ങളിലേക്ക് സീനിയര്‍ റസിഡന്റ്മാരെ 70,000 (എഴുപതിനായിരം രൂപ) നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 18 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ വരെ യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകള്‍ സഹിതം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ ഹാജരാകണം. പ്രവൃത്തിപരിചയം അഭികാമ്യം.

ലക്ചറർ നിയമനം

നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ കൊമേഴ്സ്, ലക്ചറർ ഇൻ ഇസ്ട്രുമെന്റേഷൻ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർഥികളിൽ നിന്ന് താത്കാലിക നിയമനം നടത്തുന്നു. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 12ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം.

കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് വിഭാഗം ലക്ചറർ തസ്തികയിലേക്ക് കൊമേഴ്സിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം (റഗുലർ പഠനം) ആണ് യോഗ്യത. ഇൻസ്ട്രമെന്റേഷൻ എൻജിനിയറിങ് വിഭാഗം ലക്ചറർ തസ്തികയിൽ അപേക്ഷിക്കാൻ ഒന്നാം ക്ലാസ് ബി.ഇ / ബി.ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. ഫോൺ: 0471-2222935, 9400006418.

content highlight: opportunities-in-kochi

Latest News