വിദേശ രാജ്യങ്ങളിലൊരു ജോലി തേടുകയാണോ? ഇതാ നിങ്ങൾക്കായി അവസരം ഒരുക്കുകയാണ് ഖത്തർ. 2024-ലെ തൊഴിൽ സൃഷ്ടിക്കൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സർക്കാർ മേഖലയിൽ 555 തൊഴിലവസരങ്ങൾ ലഭ്യമാണെന്നാണ സിവിൽ സർവീസ് ആൻഡ് ഗവൺമെൻ്റ് ഡെവലപ്‌മെൻ്റ് ബ്യൂറോ (സിജിബി) അറിയിച്ചിരിക്കുന്ന്.
സ്പെഷ്യലൈസ്ഡ് ഓഫീസർ, ടെക്നീഷ്യൻ തസ്തികകളിലേക്കാണ് നിയമനം. ഇവയിൽ പല തസ്തികകളിലേക്കും ഡിഗ്രിക്കാർക്കും അപേക്ഷിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. യാതൊരു പ്രവൃത്തിപരിചയം ആവശ്യവുമില്ല.
തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് മന്ത്രാലയത്തിന് കീഴിലെ നാഷ്ണൽ എംപ്ലോയ്മെന്റ് പ്ലാറ്റ്ഫോമായ ‘കവാദറിൽ’ സർക്കാർ ഏജൻസികൾ ജോലികൾ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സിജിബി എക്സ് പ്ലാറ്റ്ഫോമിൽ വിശദീകരിച്ചു.
ഓൺലൈൻ പ്ലാറ്റ്ഫോം വഴി യോഗ്യതയുടേയും താത്പര്യത്തിന്റേയും അടിസ്ഥാനത്തിൽ ഏറ്റവും അനുയോജ്യമായ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന സംവിധാനമാണ് കവാദർ. ഉദ്യോഗാർത്ഥികൾക്ക് അവരുടെ അഭിരുചിയും പരിചയസമ്പത്തും ഉൾപ്പെടെയുള്ള വിവരങ്ങൾ പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്താം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സിവിൽ സർവീസ് ആൻഡ് ഗവൺമെൻ്റ് ഡെവലപ്‌മെൻ്റ് ബ്യൂറോ (സിജിബി)യുടെ മേൽനോട്ടത്തിലായിരിക്കും അഭിമുഖം നടക്കുക.
പി. ആര്‍. ഡി പ്രിസം പാനലിലേക്ക് 20 വരെ അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. careers.cdit.org പോര്‍ട്ടല്‍ മുഖേന ജൂലൈ 20നകം അപേക്ഷ നല്‍കണം. പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ചെയ്ത് സൈന്‍ ഇന്‍ ചെയ്തു വേണം അപേക്ഷ സമര്‍പ്പിക്കാന്‍. വിവരങ്ങളെല്ലാം നല്‍കിയ ശേഷം നോട്ടിഫിക്കേഷനിലെ ചെക്ക് എലിജിബിലിറ്റി ക്ളിക് ചെയ്ത് അപ്ലൈ ചെയ്യുമ്പോള്‍ മാത്രമേ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാകൂ.
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/ പബ്ളിക് റിലേഷന്‍സ് ഡിപ്ളോമയും അല്ലെങ്കില്‍ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/ പബ്ളിക് റിലേഷന്‍സ് ബിരുദവുമാണ് സബ് എഡിറ്ററുടെയും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റേയും യോഗ്യത. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. സബ് എഡിറ്റര്‍ പാനലില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി. ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന് പ്രവൃത്തി പരിചയം നിര്‍ബന്ധമല്ല.
പ്ളസ്ടുവും വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി, ഡിപ്ളോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സും പാസായവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ പാനലില്‍ അപക്ഷിക്കാം. പ്രായപരിധി 35 വയസ് (2024 ജനുവരി 1ന്). ഒരാള്‍ക്ക് ഒരു പാനലിലേക്ക് മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുക. വിശദവിവരങ്ങള്‍ക്ക്: 0471- 2518637. വിശദമായ നോട്ടിഫിക്കേഷന്‍ www.prd.kerala.gov.in-ല്‍ ലഭ്യമാണ്.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
പാലക്കാട്: ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളെജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ നിലവിലുള്ള, ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു. പരീക്ഷ/കൂടിക്കാഴ്ച ജൂലൈ 12 ന് നടത്തും. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങില്‍ ഒന്നാം ക്ലാസോടെ ബിഇ/ബിടെക് അല്ലെങ്കില്‍ എംഇ/എംടെക് അല്ലെങ്കില്‍ തത്തുല്യം ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം രാവിലെ 10 ന് മുന്‍പായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് www.gecskp.ac.in,ഫോണ്‍: 0466 2260565
content highlight: qatar-job-opportunity