Careers

4 ലക്ഷം വരെ ശമ്പളം; ഇനിയും ജോലി കിട്ടിയില്ലെന്ന് പറയരുത്; കൊച്ചി മെട്രോയിൽ അവസരം | kochi-metro-invites-application

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ എം ആര്‍ എല്‍) ഡയറക്ടര്‍ (ഫിനാന്‍സ്) സ്ഥാനത്തേക്ക് താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. കൊച്ചി മെട്രോ റെയില്‍ റിക്രൂട്ട്മെന്റ് 2024-ന്റെ ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് ഉദ്യോഗാര്‍ത്ഥികളെ കരാര്‍ / ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 45 വയസും പരമാവധി പ്രായപരിധി 57 വയസുമാണ്.

അപേക്ഷകരെ അഞ്ച് വര്‍ഷത്തെ പ്രാരംഭ കാലയളവിലേക്ക് ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്ക് പ്രതിമാസം ഐഡിഎ പാറ്റേണില്‍ 180000 രൂപ മുതല്‍ 340000 രൂപ വരെ ഏകീകൃത ശമ്പളം ലഭിക്കും. കമ്പനിയുടെ നിയമങ്ങള്‍ അനുസരിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മറ്റ് അലവന്‍സുകള്‍ / ആനുകൂല്യങ്ങള്‍ / പ്രത്യേകാവകാശങ്ങള്‍ എന്നിവയും ലഭിക്കുന്നതാണ്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിഎ/ സിഎംഎ/ എംബിഎ (ഫിനാന്‍സ്) അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് അവരുടെ ഉചിതമായ മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവപരിചയം ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് എംബിഎ/ തത്തുല്യം ഉണ്ടായിരിക്കണം. കൂടാതെ യുജിസി/ അക്രഡിറ്റേഷന്‍ ബോഡി അംഗീകരിച്ച ഒരു യൂണിവേഴ്‌സിറ്റി/ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മുഴുവന്‍ സമയ 2 വര്‍ഷത്തെ കോഴ്‌സും ആയിരിക്കണം.

ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ക്ക് പ്രോജക്ട് ഫിനാന്‍സ്/ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ്/ ഓഡിറ്റ്/ ഫിനാന്‍ഷ്യല്‍, അക്കൗണ്ടിംഗ്, ഓഡിറ്റ് സംവിധാനങ്ങളും നടപടിക്രമങ്ങളും സജ്ജീകരിക്കുന്നതില്‍ കുറഞ്ഞത് 25 വര്‍ഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷന്‍ അനുഭവം ഉണ്ടായിരിക്കണം. ഫിനാന്‍ഷ്യല്‍, അക്കൗണ്ടിംഗ് സോഫ്റ്റ്വെയര്‍ കൈകാര്യം ചെയ്യുന്നതില്‍ പരിജ്ഞാനവും പരിചയവും ഉണ്ടായിരിക്കണം.

നികുതി, നിക്ഷേപം, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ്, ഫണ്ട് സമാഹരണം, ടെന്‍ഡറിംഗ്, കരാര്‍ എന്നിവയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ അക്കൌണ്ടിംഗ് മാനദണ്ഡങ്ങള്‍ ഉദ്യോഗാര്‍ത്ഥി നന്നായി അറിഞ്ഞിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായി കൈകാര്യം ചെയ്യാനും സാമ്പത്തിക, അക്കൗണ്ടിംഗ് ടീമിനെ നയിക്കാനുമുള്ള കഴിവ് തെളിയിക്കപ്പെട്ടിരിക്കണം.

content hughlight: kochi-metro-invites-application

Latest News