കൊല്ലങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും ഇടംപിടിച്ചു നില്‍ക്കുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. ഒരുപക്ഷേ മലയാള സിനിമയുടെ ഗതി തന്നെ മാറ്റിയ ഒരു ചിത്രം ആയിരുന്നു അത്. ഫാസില്‍ സംവിധാനം ചെയ്ത് മധു മുട്ടം എഴുതി സ്വര്‍ഗചിത്ര അപ്പച്ചന്‍ നിര്‍മ്മിച്ച ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവരെ കൂടാതെ നെടുമുടി വേണു ,ഇന്നസെന്റ് , വിനയ പ്രസാദ് , കെപിഎസി ലളിത, ശ്രീധര്‍, കെ ബി ഗണേഷ് കുമാര്‍, സുധീഷ്, തിലകന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂര്‍ ചാന്നാര്‍ കുടുംബത്തില്‍പ്പെട്ട മുട്ടത്ത് സ്ഥിതി ചെയ്യുന്ന ആലുംമൂട്ടില്‍ മേടയില്‍ ഈഴവ തറവാട്ടില്‍ നടന്ന ഒരു ദുരന്തത്തില്‍ നിന്നാണ് കഥ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ രചയിതാവ് മധു മുട്ടം ആലുംമൂട്ടില്‍ തറവാട്ടിലെ അംഗമാണ്.
മണിച്ചിത്രത്താഴ് എന്ന സിനിമയെക്കുറിച്ചും നടി ശോഭനയെക്കുറിച്ചും ചിത്രത്തിന്റെ സംവിധായകന്‍ ഫാസില്‍ ഈ അടുത്ത് പറഞ്ഞ ചില കാര്യങ്ങല്‍ സോഷ്യയല്‍ മീഡിയയില്‍ വൈറലായിരുന്നു. മണിച്ചിത്രത്താഴ് എന്ന സിനിമയില്‍ ഗംഗയെ അവതരിപ്പിച്ചിരുന്ന ശോഭന ഗംഗയ്ക്കായി വസ്ത്രങ്ങള്‍ എടുത്ത കഥയാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചലഞ്ച് നായിക ശോഭനയ്ക്ക് ആയിരുന്നു എന്നും ഫാസില്‍ പറയുന്നു. ശോഭനയാണ് ഗംഗയുടെ മിക്ക വസ്ത്രങ്ങളും തിരഞ്ഞെടുത്തതെന്നും സംവിധായകന്‍ പറയുന്നു. ഗംഗയ്ക്കുള്ള വസ്ത്രം എടുക്കാന്‍ താനാണ് ശോഭനയെ ഏല്‍പ്പിച്ചതെന്നും ഏതുതരത്തിലുള്ള വസ്ത്രം വേണമെന്ന് ചോദിച്ചപ്പോള്‍ താന്‍ അതിനു കൃത്യമായ ധാരണ പകര്‍ന്നു നല്‍കിയിരു എനന്നും ഫാസില്‍ പറഞ്ഞു. ഏത് കടയില്‍ ചെന്നാലും കിട്ടുമെന്ന് തോന്നുന്ന തരത്തിലുള്ള വസ്ത്രം ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത് എന്നും എന്നാല്‍ നൂറ് കടയില്‍ പോയാലും അതുപോലൊരു സാരി ലഭിക്കരുതെന്നും താന്‍ ശോഭനയോട് പറഞ്ഞിരുന്നതായി സംവിധായകന്‍ പറയുന്നു.
‘മണിച്ചിത്രത്താഴ് എന്ന സിനിമയില്‍ ഏറ്റവും വലിയ ചലഞ്ച് കൊടുത്തിരുന്നത് ശോഭനയ്ക്കാണ്. ചിത്രത്തില്‍ ശോഭന അവതരിപ്പിച്ച ഗംഗ എന്ന സ്ത്രീ മിക്കപ്പോഴും ധരിക്കുന്ന വേഷം സാരിയും ബ്ലൗസുമാണ്. പാട്ടിന്റെ ഒന്ന് രണ്ട് ഭാഗങ്ങളില്‍ മാത്രമാണ് അവരെ ചുരിദാറില്‍ കാണാന്‍ സാധിക്കുന്നത്. ഗംഗ എന്ന കഥാപാത്രത്തിന് വസ്ത്രം എടുക്കാന്‍ പോകുമ്പോള്‍ ഒപ്പം പോകണമെന്ന് ഞാന്‍ ശോഭനയോട് പറഞ്ഞിരുന്നു. അതെന്താണ് വെച്ചാല്‍, ഗംഗ എന്ന കഥാപാത്രത്തെ വളരെയധികം മനസ്സിലാക്കിയ ഒരു വ്യക്തിയാണ് ശോഭന. അതുകൊണ്ട് ഗംഗ എന്ന കഥാപാത്രത്തിന് അനുയോജ്യമായ വസ്ത്രം തിരഞ്ഞെടുക്കാന്‍ ശോഭനയ്ക്കാകും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ശോഭന എന്നോട് പോകാമെന്ന് സമ്മതിക്കുകയും ചെയ്തു’
‘എന്നാല്‍ പെട്ടെന്ന് അവരുടെ പ്ലാനില്‍ ഒരു ചെയ്ഞ്ച് ഉണ്ടായി. അന്ന് ഒരു ദിവസം ശോഭന എന്നെ വിളിച്ചിട്ട് പറഞ്ഞു അത്യാവശ്യമായി ഒന്ന് ബാംഗ്ലൂര്‍ വരെ പോകണമെന്ന്. ബാംഗ്ലൂരില്‍ ധാരാളം സാരികള്‍ ലഭിക്കും, അവിടുന്ന് ഏതെങ്കിലും സാരി എടുത്തോണ്ട് വരണോ എന്ന് എന്നോട് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു എടുത്തോളൂ എന്ന്. അപ്പോള്‍ അവര്‍ എന്നോട് ചോദിച്ചു, ഏത് തരത്തിലുള്ള സാരികളാണ് എടുക്കേണ്ടതെന്ന്. ഞാന്‍ പറഞ്ഞു വളരെ സിമ്പിള്‍ ആണ്. ആര് കണ്ടാലും എളുപ്പത്തില്‍ മേടിക്കാന്‍ പറ്റുന്ന തരത്തിലുള്ള സാരി പോലെ തോന്നണം ഗംഗയുടെ വേഷം, തൊട്ടടുത്തുള്ള കടയില്‍ ചെന്നാലും ഈ സാരി വാങ്ങാന്‍ കിട്ടുമെന്ന് കാണുന്നവര്‍ക്ക് തോന്നണം. പക്ഷേ 100 കടയില്‍ കയറിയാലും അവര്‍ക്ക് കിട്ടരുത്. അങ്ങനത്തെ ടൈപ്പ് സാരികളാണ് എനിക്ക് വേണ്ടതെന്ന് ഞാന്‍ പറഞ്ഞു. ശോഭനയ്ക്കത് വലിയൊരു ചലഞ്ച് ആയിരുന്നു. അവര്‍ ബാംഗ്ലൂരില്‍ നിന്ന് വന്നപ്പോള്‍ കുറെയധികം സാരികളും ഒക്കെയായിട്ടാണ് വന്നത്’, ഫാസില്‍ പറഞ്ഞു.