Celebrities

‘അത്ഭുതം, യൂറോപ്പിലെ കഭീ കഭീ മേരെ ദില്‍മേം..’; വീഡിയോ പങ്കുവെച്ച് അമിതാഭ് ബച്ചന്‍-Amitabh Bachchan Reacts To A Fan Singing Kabhi Kabhie Mere Dil Mein In Europe

ബോളിവുഡിന്റെ അഭിനയകുലപതി എന്നറിയപ്പടുന്ന മഹാനടനാണ് അമിതാഭ് ബച്ചന്‍. ‘ബിഗ് ബി’ എന്നും അദ്ദേഹം ബോളിവുഡില്‍ അറിയപ്പെടുന്നു. സിനിമ, ടെലിവിഷന്‍, പരസ്യം, പ്രചരണം തുടങ്ങി നിരവധി മേഖലകളില്‍ ബച്ചന്‍ സജീവസാന്നിധ്യമാണ്. ഭാരതീയ ചലച്ചിത്ര രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിലൊരാളായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ കല്‍ക്കി 2898 എഡിയുടെ വിജയാഘോഷത്തിലാണ് അമിതാഭ് ബച്ചന്‍ ഇപ്പോള്‍.

ഇപ്പോള്‍ ഇതാ അമിതാഭ്ബച്ചന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. യൂറോപ്പില്‍ നിന്നുളള തനിക്ക് ഏറെഇഷ്ടപ്പെട്ട ഒരു വീഡിയോയാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. യൂറോപ്പിലെ ഒരു സ്ട്രീറ്റില്‍ ഒരു വൃദ്ധന്‍ ഗിറ്റാര്‍ വായിച്ചുകൊണ്ട് തന്റെ ക്ലാസിക് സിനിമയായ കഭി കഭിയിലെ കഭി കഭി മേരേ ദില്‍ മേ..എന്ന പാട്ട് പാടുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ അമിതാഭ്ബച്ചന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

അമിതാഭ്ബച്ചന് ലോകമെമ്പാടും ആരാധകരുണ്ട് എന്ന അടിക്കുറിപ്പോട് കൂടി ഒരു ഫാന്‍ പേജ് ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വീണ്ടും പങ്കുവയ്ക്കുകയായിരുന്നു ബിഗ്ബി. ‘അത്ഭുതം, യൂറോപ്പിലെ കഭീ കഭീ മേരെ ദില്‍മേം..’ എന്നാണ് താരം ആ വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരുന്നത്. നിമിഷനേരം കൊണ്ട് തന്നെ ആരാധകര്‍ ഈ വീഡിയോ ഏറ്റെടുക്കുകയായിരുന്നു. നിരവധി ലൈക്കുകളും കമന്റുകളും ഷെയറുകളുമാണ് ആണ് ലഭിക്കുന്നത്.

യാഷ് ചോപ്ര സംവിധാനം ചെയ്ത കഭി കഭിയില്‍ ശശി കപൂര്‍, ഋഷി കപൂര്‍, വഹീദ റഹ്‌മാന്‍, രാഖി ഗുല്‍സാര്‍, നീതു കപൂര്‍, സിമി ഗ്രെവാള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കഭി കഭി മേരേ ദില്‍ മേ എന്ന ടൈറ്റില്‍ ട്രാക്ക് ആലപിച്ചത് ലതാ മങ്കേഷ്‌കറും മുകേഷും ചേര്‍ന്നാണ്. പ്രശസ്ത കവി സാഹിര്‍ ലുധിയാന്‍വിയാണ് വരികള്‍ എഴുതിയത്. തന്റെ ഏറ്റവും പുതിയ ചിത്രമായ കല്‍ക്കി 2898 എഡിയുടെ വിജയത്തിലാണ് അമിതാഭ് ബച്ചന്‍. പുരാണ സയന്‍സ് ഫിക്ഷന്‍ ചിത്രമായ കല്‍ക്കി സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിനാണ്. ദീപിക പദുക്കോണ്‍, പ്രഭാസ്, കമല്‍ഹാസന്‍, ദിഷ പടാനി എന്നിവരും ചിത്രത്തിലുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, അമിതാഭ് ബച്ചന്‍ തന്റെ കല്‍ക്കി 2898 എഡിയിലെ സഹതാരങ്ങളായ കമല്‍ ഹാസനും പ്രഭാസുമൊത്തുള്ള ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിരുന്നു. അടിക്കുറിപ്പില്‍, കല്‍ക്കി 2898 എഡി തനിക്ക് ഒരു ‘പഠന’ അനുഭവമായിരുന്നുവെന്ന് മെഗാസ്റ്റാര്‍ വ്യക്തമാക്കി. കല്‍ക്കി 2898 എഡിയില്‍, അമിതാഭ് ബച്ചന്‍ അശ്വത്ഥാമാവിന്റെ വേഷമാണ് അഭിനയിച്ചത്. സുമതിയുടെ (ദീപിക പദുക്കോണ്‍ അവതരിപ്പിച്ച) ഗര്‍ഭസ്ഥ ശിശുവിനെ സംരക്ഷിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം. മൃണാള്‍ താക്കൂര്‍, എസ് എസ് രാജമൗലി, വിജയ് ദേവരകൊണ്ട, രാം ഗോപാല്‍ വര്‍മ്മ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.