Celebrities

ആനന്ദ്-രാധിക ആഢംബര വിവാഹത്തില്‍ തിളങ്ങി ബോളിവുഡ് താരനിര-Bollywood celebrities in Anant Ambani’s Wedding function

 

അനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റെയും വിവാഹ ഫോട്ടോകള്‍ ഓരോന്നായി വന്നുകൊണ്ടിരിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍. വരന്റെയും വധുവിന്റെയും ഫോട്ടോകള്‍ക്കൊപ്പം ആരാധകര്‍ ഏറെ കാത്തിരിക്കുന്നത് ബോളിവുഡിലെ നടി നടന്മാര്‍ ആരൊക്കെയാണ് വിവാഹത്തില്‍ പങ്കെടുത്തത് എന്നറിയാനാണ്. വളരെ വൈബ്രേറ്റായിട്ടുള്ള ക്ലാസിക് ലുക്കിലുള്ള ഫോട്ടോസ് ആണ് ബോളിവുഡ് നടന്മാരുടെ നടിമാരുടെയും ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

നടീനടന്മാരുടെയും താരതമ്പതികളുടെയും പുറത്തുവന്നുകൊണ്ടിരിക്കുന്ന ഓരോ ചിത്രങ്ങളും നിമിഷനേരം കൊണ്ടാണ് വൈറല്‍ ആകുന്നത്. ബോളിവുഡ് സുന്ദരി-സുന്ദരന്മാരുടെ വസ്ത്രങ്ങളെ കുറിച്ച് അറിയാനും ആഭരണങ്ങളെ കുറിച്ച് അറിയാനും അവരുടെ വിശേഷങ്ങള്‍ അറിയാനുമൊക്കെ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഏറെ ആരാധകരുളള രണ്‍ബീര്‍ ആലിയ താരദമ്പതികള്‍ സ്റ്റണ്ണിങ് ലുക്കിലാണ് വിവാഹത്തിന് എത്തിയത്. വെളുത്ത നിറത്തിലുള്ള കുര്‍ത്ത സെറ്റ് ആയിരുന്നു രണ്‍ബീര്‍ വിവാഹത്തിനായി തിരഞ്ഞെടുത്തത്. ആലിയ ആകട്ടെ ട്രഡീഷണല്‍ ലുക്കിലുള്ള പിങ്ക് സാരിയില്‍ സുന്ദരിയായിരുന്നു.

വെള്ള നിറത്തിലുള്ള ഷെര്‍വാണി ധരിച്ചായിരുന്നു വിക്കി കൗശല്‍ വിവാഹത്തിനായി എത്തിയത്. ചുവന്ന സാരിയില്‍ അതിമനോഹരമായ ആഭരണങ്ങള്‍ ധരിച്ചാണ് വിവാഹത്തിന് കത്രീന കെയ്ഫ് എത്തിയത്.

വെള്ള കുര്‍ത്ത സെറ്റില്‍ സുന്ദരനായി സിദ്ധാര്‍ഥും പര്‍പ്പിള്‍-വയലറ്റ് ലഹങ്കയില്‍ സുന്ദരിയായി കിയാര അധ്വാനിയും വിവാഹത്തില്‍ പങ്കെടുത്തു.

ഓഫ് ഗ്രീന്‍ ഷെയ്ഡ് ആണ് ബോളിവുഡ് കിംഗ് ഖാന്‍ വിവാഹത്തിനായി തിരഞ്ഞെടുത്തത്. ഷാരുഖ് ധരിച്ചിരിക്കുന്ന വസ്ത്രങ്ങളോടൊപ്പം പെയര്‍ ചെയ്തിരിക്കുന്ന മാലയും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ക്രീം കളറില്‍ വളരെ എലഗന്റ് ആയിട്ടുള്ള ലുക്കിലാണ് ഭാര്യ ഗൗരി ഖാന്‍ എത്തിയത്.

വൈറ്റ് കളര്‍ ഷര്‍വാണി സെറ്റില്‍ സുന്ദരനായി ഷാഹിദ് കപൂറും വൈറ്റ് കളറില്‍ സ്റ്റോണ്‍ വര്‍ക്കുള്ള ലഹങ്ക ധരിച്ച് ഭാര്യ മീരാ രജപുത്തും വിവാഹത്തില്‍ വേറിട്ടുനിന്നു.

വെളുത്ത നിറത്തിലുള്ള കുര്‍ത്ത സെറ്റില്‍ സുന്ദരനായി ജോണ്‍ എബ്രഹാമും ഹെവി സ്വീക്ക്വന്‍സ് വര്‍ക്കുളള ലഹങ്കയില്‍ ഭാര്യ പ്രിയ റുഞ്ചലും റെഡ് കാര്‍പറ്റില്‍ എത്തി.