Celebrities

ദിയയുടെ കാമുകന്മാരെ താരതമ്യം ചെയ്ത സോഷ്യൽ മീഡിയ; താരപുത്രി നൽകിയ മറുപടി കണ്ടോ? | diya-krishna-reacts-to-a-video-which-compares-her-fianc-and-ex-boyfriend

നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ എല്ലാവർക്കും സുപരിചിതനാണ്. കൃഷ്ണകുമാർ മാത്രമല്ല അദ്ദേഹത്തിൻറെ കുടുംബവും വളരെ സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉണ്ടെന്നതാണ് ഒരു പ്രത്യേകത. എല്ലാവരും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ്. കൊറോണ കാലത്താണ് കുടുംബം ഒന്നാകെ യൂട്യൂബിലേക്ക് പ്രവേശിച്ചത്. പെട്ടെന്ന് തന്നെ എല്ലാവരും റീച്ച് ആവുകയും ചെയ്തു.

കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ്നി ദിയ കൃഷ്ണ. ദിയയ്ക്ക് പ്രത്യേകം ഫാൻ ബേസ് തന്നെയുണ്ട്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ദിയ ഇപ്പോൾ തിരുവനന്തപുരത്ത് ഓൺലൈൻ ഫാൻസി ആഭരണങ്ങളുടെ വിൽപ്പന നടത്തുകയാണ്. ‘Oh by ozy’ എന്നാണ് സംരംഭത്തിന്റെ പേര്. ഇതിനുപുറമേ യൂട്യൂബ് ചാനലിൽ നിന്നും താര പുത്രി വരുമാനമുണ്ടാക്കുന്നുണ്ട്. നാലു മക്കളിൽ വേറിട്ട സ്വഭാവം കാണിക്കുന്നത് ദിയ ആണെന്നും വീട്ടുകാരിൽ നിന്ന് അകന്നുനിൽക്കുകയാണെന്നും എപ്പോഴും താരത്തിന് വിമർശനം കേൾക്കേണ്ടി വരാറുണ്ട്. സെപ്റ്റംബറിൽ ദിയയുടെ വിവാഹമാണ്. ഇതാണ് ദിയയെ സംബന്ധിച്ചിടത്തോളം ഏറ്റവും പുതിയ വിശേഷം. സുഹൃത്തായ അശ്വിൻ ഗണേഷ് ആണ് വരൻ. അശ്വിനും മായുള്ള പ്രണയവും വിവാഹവും ദിയ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അശ്വിനുമായുള്ള വിവാഹവും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. അശ്വിനുമായി സൗഹൃദത്തിലായിരുന്ന സമയത്ത് ദിയക്ക് മറ്റൊരു പ്രണയമുണ്ട്.

വൈഷ്ണവ് എന്ന മുൻകാമുകനൊപ്പമുള്ള യൂട്യൂബ് വീഡിയോകളിൽ അശ്വിനെയും കാണാം. എന്നാൽ കുറച്ച് കാലങ്ങൾ‌ക്കുള്ളിൽ എല്ലാം മാറി മറിഞ്ഞു. വൈഷ്ണവുമായി ദിയ പിരിഞ്ഞു. പിന്നീട് അശ്വിനുമായി അടുത്തു. അശ്വിനെക്കുറിച്ച് ഇപ്പോൾ മിക്കപ്പോഴും ദിയ വാചാലയാകാറുണ്ട്. മുൻ ബന്ധങ്ങളിലെല്ലാം താൻ വഞ്ചിക്കപ്പെടുകയായിരുന്നെന്ന് ദിയ തുറന്ന് പറഞ്ഞിട്ടുണ്ട്. അശ്വിൻ ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമുള്ള മാറ്റത്തെക്കുറിച്ചും ദിയ സംസാരിച്ചു.

ദിയയെ മനസിലാക്കി ഒപ്പം നിൽക്കുന്ന പങ്കാളിയാണ് അശ്വിനെന്ന് ദിയയുടെ ഫോളോവേഴ്സും പറയുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ദിയയുടെ മുൻ കാമുകനെയും അശ്വിനെയും താരതമ്യം ചെയ്ത് കൊണ്ടുള്ള വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ദിയയുടെ വസ്ത്രധാരണത്തെക്കുറിച്ച് സംസാരിക്കുന്ന വൈഷ്ണവിനെയാണ് വീഡിയോയിൽ കാണുന്നത്. പിന്നാലെ അശ്വിൻ ദിയയോട് കാണിക്കുന്ന സ്നേഹവും വീഡിയോയിൽ കാണിക്കുന്നു. വീഡിയോക്ക് ദിയ കൃഷ്ണ കമന്റും ചെയ്തിട്ടുണ്ട്. കൈയടിയുടെ ഇമോജിയാണ് ദിയ കമന്റിട്ടത്.

തന്റെ മുൻ ബന്ധം തകർന്നതിനെക്കുറിച്ച് ദിയ നേരത്തെ സോഷ്യൽ മീഡിയയിൽ സംസാരിച്ചിട്ടുണ്ട്. എന്റെ വീട്ടുകാർ പോലും വിചാരിച്ചിരിക്കുന്ന് എനിക്ക് ബോറടിക്കുമ്പോൾ ബോയ്സിനെ മാറ്റുന്നു എന്ന പോലെയാണ്. പക്ഷെ യഥാർത്ഥത്തിൽ ഡേറ്റ് ചെയ്യുന്നവർക്ക് ബോറടിക്കുമ്പോൾ അവർ എന്നെ മാറ്റുന്നതാണ്. കൂടെ കൊണ്ട് നടന്ന് എന്നെ കഞ്ഞിയാക്കിയിട്ട് ബിരിയാണിയോ ഫ്രെെ ഡ്രെെസോ കാണുമ്പോൾ അവർ അതിന്റെ പിന്നാലെ പോകുന്നതാണ്.

കൈയിലിരിക്കുന്നത് കഞ്ഞിയാണെങ്കിലും അതിൽ ഇത്തിരി പയറും ചമ്മന്തിയും കൂട്ടി കൂടെ വെക്കുന്ന ആളാണ് ഞാൻ. എങ്ങനെയെങ്കിലും എക്സെെറ്റ് ആക്കാൻ നോക്കും. എന്തൊക്കെ കണ്ടിട്ടും സഹിച്ച് സഹിച്ച് പട്ടി ചന്തയ്ക്ക് പോകുന്നത് പോലെ കൂടെ നിന്നിട്ടുണ്ട്. ഡേറ്റ് ചെയ്തവരെ കല്യാണം കഴിച്ച് വാട്ട് എ ലൗ സ്റ്റോറി എന്ന് പറയണമെന്നുണ്ടായിരുന്നു.

പക്ഷെ ഈ പറഞ്ഞ പയ്യൻമാർക്കൊന്നും അതിന് താൽപര്യമില്ലായിരുന്നെന്നും ദിയ കൃഷ്ണ തുറന്ന് പറഞ്ഞു. തന്നെ മാത്രം മതിയെന്ന് കരുതുന്ന ഒരാളെ കണ്ടാൽ അന്ന് താൻ വിവാഹം ചെയ്യുമെന്നും ദിയ തുറന്ന് പറഞ്ഞു. ആഗ്രഹിച്ചത് പോലൊരു പങ്കാളി ദിയയുടെ ജീവിതത്തിലേക്ക് കടന്ന് വന്നു. സെപ്റ്റംബർ മാസത്തിലാണ് ദിയ-അശ്വിൻ വിവാഹം. കഴിഞ്ഞ ദിവസം ബ്രെെഡൽ ലുക്ക് ട്രയൽ ചെയ്തതിന്റെ വീഡിയോ ദിയ പങ്കുവെക്കുകയുണ്ടായി. ദിയയുടെ ചേച്ചി നടി അഹാന കൃഷ്ണ കരിയറിലെ തിരക്കുകളിലാണ്.

content highlight: diya-krishna-reacts-to-a-video-which-compares-her-fianc-and-ex-boyfriend