അഭിമുഖം
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഫിസിക്സ്, ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളില്‍ ലക്ചറര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിനായുള്ള അഭിമുഖം നടത്തും. യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം/തത്തുല്യം. ഫിസിക്സ് വിഭാഗം ജൂലൈ 12 രാവിലെ 10 നും ഇംഗ്ലീഷ് വിഭാഗത്തിന് ജൂലൈ 15 രാവിലെ 10നും അഭിമുഖം നടത്തും. പാന്‍ കാര്‍ഡ്, അധാര് കാര്‍ഡ് എന്നിവ നിര്‍ബന്ധമാണ്. വിദ്യാഭ്യാസ യോഗ്യതയുടെയും, ബന്ധപ്പെട്ട വിഷയത്തിലുള്ള അക്കാഡമിക് പരിചയത്തിന്റെയും സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ -0475 2910231
ഗസ്റ്റ് അധ്യാപക നിയമനം പാലക്കാട്
തോലനൂര്‍ ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് ജേര്‍ണലിസം വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് നിലവിലെ യു.ജി.സി റെഗുലേഷന് പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവരെയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് തൃശൂര്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍/വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരാകണം. ഫോണ്‍: 9188900196.
ഫീല്‍ഡ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് താല്‍ക്കാലിക നിയമനം
കോട്ടയം ജില്ലാ മാനസികാരോഗ്യ പരിപാടിയില്‍ ഫീല്‍ഡ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന് ജൂലൈ 18 ന് രാവിലെ 11 ന് വോക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. കോട്ടയം എന്‍.എച്ച്.എം. കോണ്‍ഫറന്‍സ് ഹാളിലാണ് ഇന്റര്‍വ്യൂ. ഫീല്‍ഡ് സൈക്യാട്രിസ്റ്റ്-യോഗ്യത: ഡി.പി.എം./ എം.ഡി./ഡി.എന്‍.ബി ഇന്‍ സൈക്യാട്രി. വേതനം 57,525 രൂപ. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്-യോഗ്യത: എം.എ/എം.എസ് സി/ എം.ഫിലും (ക്ലിനിക്കല്‍ സൈക്കോളജി) ആര്.സി.ഐ. രജിസ്ട്രേഷനും. വേതനം 35,300 രൂപ. താത്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം പങ്കെടുക്കണം. ഫോണ്‍: 0481 2562778.
ലാബ് ടെക്നീഷ്യന് ഒഴിവ്
പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ പൈക സാമൂഹികാരോഗ്യകേന്ദ്രം ലബോറട്ടറിയിലെ ലാബ് ടെക്നീഷ്യന്റെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനോടുകൂടിയ ബി.എസ്.സി.എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 18ന് ഉച്ചകഴിഞ്ഞ് രണ്ടിന് പൈക സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. വിശദവിവരത്തിന് ഫോണ്‍: 04822-225347.