നാലു വിമാനങ്ങൾ റാഞ്ചി എടുത്ത് അതിൽ രണ്ടെണ്ണം വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത് ടവറിലും സൗത്ത് ടവറിലും ഇടിച്ചിറക്കി.ഒരു റിയൽ ഇൻസിഡന്റ് ഒരു സിനിമ കാണുന്ന പോലെ ഫീൽ ചെയ്തിട്ടുണ്ട് എങ്കിൽ അത് 2001 ലെ വേൾഡ് ട്രേഡ് സെന്റർ അറ്റാക്ക് ആണ്.അന്നോളും ലോകം കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഒരു തീവ്രവാദ ആക്രമണമായിരുന്നു ഇത്.
മൂന്നാമത്തെത് US ഡിഫൻസ് ആസ്ഥാനമായ പെന്റഗനിലും ഇടിച്ചിറക്കി.
നാലാമത്തെ വിമാനം US Capitol Building/White House ലക്ഷ്യമാക്കിയായിരുന്നു പറന്നത് പക്ഷേ ധീരരായ യാത്രക്കാർ തീവ്രവാദികളോട് മല്ലിടുകയും വിമാനം ലക്ഷ്യം കാണാതെ ഒരു ഫീൽഡിൽ തകർന്നു വീഴുകയും ചെയ്തു.
നാലു വിമാനങ്ങളിലെയും യാത്രക്കാർ സന്തോഷത്തോടെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ കൊതിച്ചവരായിരുന്നു പക്ഷേ ഒരു കുറ്റവും ചെയ്യാതെ ഇതുപോലെ ഒരു ആക്രമണത്തിൽ അവർ ബലി കൊടുക്കപ്പെടേണ്ടി വന്നു🙏🏼
ഇനി വേൾഡ് ട്രേഡ് സെന്റർ അറ്റാക്ക് ലേക്ക് വന്നാൽ.. ആദ്യ വിമാനം നോർത്ത് ടവറിൽ ഇടിച്ചത് സെപ്റ്റംബർ 11 രാവിലെ 8:46- നായിരുന്നു… തീർത്തും അപ്രതീക്ഷിതമായ ഈ സംഭവം പലരും ധരിച്ചിരുന്നത് ഒരു plane ആക്‌സിഡന്റ് എന്നായിരുന്നു. അന്നത്തെ ലൈവ് ന്യൂസ് കണ്ടാൽ അറിയാം റിപ്പോർട്ടർമാർ ഇതൊരു ആക്സിഡന്റ് ആയായിരുന്നു അനുമാനിച്ചത്( ചിലർ സംശയം പ്രകടിപ്പിച്ചിരുന്നു എന്നതൊഴിച്ചാൽ ) പക്ഷേ ന്യൂസ് അങ്ങനെ ലൈവ് ആയി റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഏകദേശം 17 മിനിറ്റിനു ശേഷം കൃത്യമായി പറഞ്ഞാൽ 9:03 AM ന് സൗത്ത് ടവറിൽ മറ്റൊരു വിമാനം ഇടിച്ചു ഇറങ്ങുന്നത് ലോകം Live ആയി കാണുകയായിരുന്നു!! ന്യൂസ് റിപ്പോർട്ടർമാരും ജനങ്ങളും എന്തിന് ഈ ലോകം മുഴുവൻ ഞെട്ടി തരിച്ചുപോയ നിമിഷമായിരുന്നു അത്. ഇതൊരു planned terrorist അറ്റാക്ക് ആണെന്ന് എല്ലാവർക്കും മനസ്സിലായി.
(ആദ്യത്തെ പ്ലെയിൻ അറ്റാക്ക് ഇതുവരെ ആകെ രണ്ട് പേർ മാത്രമേ റെക്കോർഡ് ചെയ്തതായി അറിവുള്ളു. ഒന്ന് Naudet സഹോദരന്മാരാണ് (Jules Naudet and Gedeon Naudet). Firefighters( അഗ്നിശമനസേന) നെ പറ്റി ഒരു ഡോക്യുമെന്ററി ചെയ്യാൻ ന്യൂയോർക്കിൽ എത്തിയ അവർ ആക്‌സിഡന്റ് ആയി ഷൂട്ട് ചെയ്തതാണ് 1st Plane Hitting!! പിന്നീട് അവർ 9/11 ഇൻസിഡന്റ് അഗ്നിശമന സേനാംഗങ്ങളോടൊപ്പം film ചെയുകയും ഡോക്യുമെന്ററി ലോകപ്രശസ്തമാകുകയും ചെയ്തു.
രണ്ടാമത്തെ വീഡിയോ Pavel Hlava എന്ന വ്യക്തിയുടെ കാർ ക്യാമെറയിൽ യാദൃശ്ചികമായി കുടുങ്ങിയതാണ്. മൂന്നാമത് ഒരു വീഡിയോയിൽ ഒരു വിനോദസഞ്ചാരി ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ എക്സ്പ്ലോഷൻ സൗണ്ട് കേട്ട് North ടവറിലേക്ക് പോയിന്റ് ചെയുന്നത് കാണാം ( ജെറ്റിന്റെ സൗണ്ട് ഈ വീഡിയോയിൽ കേൾക്കുന്നുണ്ട്)
110 നിലകൾ വീതമുള്ള രണ്ട് കെട്ടിടങ്ങളുടെ 93-99 നിലകളിലേക്കും (North tower) 77-75 നിലകളിലേക്കും (South tower) ആണ് വിമാനങ്ങൾ ഇടിച്ചു കയറിയത്. ഈ നിലകൾക്ക് താഴെയുള്ള വരെ രക്ഷിക്കാൻ കഴിഞ്ഞുവെങ്കിലും അതിനുമുകളിൽ അകപ്പെട്ടവരുടെ കാര്യം അതീവ ഭീകരമായിരുന്നു!!
യാതൊരു തരത്തിലും താഴോട്ട് ഇറങ്ങാൻ കഴിയാതെ ഉരുകുന്ന ചൂടിൽ അവർ ജനാലകളുടെ പുറത്തേക്ക് അള്ളിപ്പിടിച്ചിരുന്നു. ചൂടിൽ വെന്ത് ഉരുകി മരിക്കുന്നത് സഹിക്കാൻ കഴിയാതെ പലരും താഴേക്ക് ചാടി ഒരു pink mist ആയി മാറി ( ഈ വാക്ക് ഉപയോഗിച്ചാണ്അന്ന് അതിനെ വിശേഷിപ്പിച്ചത്.അവരുടെ ബോഡി നിലത്ത് പതിച്ച നിമിഷത്തിൽ പിങ്ക് കളർ ഉള്ള ചെറിയ പുക പോലെ കണ്ടു വേറൊന്നും അവശേഷിച്ചില്ല ).
കെട്ടിടങ്ങളുടെ മുകളിൽ കുടുങ്ങിയവർ സഹായത്തിനായി വിളിക്കുന്ന അനേകം കാൾ റെക്കോർഡിംഗ്സ് ലഭ്യമാണ്. യാതൊരു തരത്തിലും രക്ഷിക്കാൻ കഴിയില്ല എന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് അറിയാം രക്ഷപ്പെടാൻ സാധ്യത ഇല്ല എന്ന് വിളിക്കുന്നവർക്കും അറിയാം. എന്നിരുന്നാലും എന്തെങ്കിലും ഒരു രക്ഷയ്ക്ക് വേണ്ടി അവർ കരഞ്ഞുകൊണ്ടിരുന്നു 🙏🏼 പലരും മരിക്കുന്നതിനു തൊട്ടുമുമ്പ് അലറി വിളിക്കുന്നത് കാൾ റെക്കോർഡിങ്സിൽ വ്യക്തമായി കേൾക്കാം. ചിലരൊക്കെ തങ്ങളുടെ മരണം ഉറപ്പിച്ചതിനു ശേഷം വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്.
രാവിലെ 9 :59-ന് സൗത്ത് ടവർ നിലം പതിച്ചു
10 :28 ഓടെ നോർത്ത് ടവറും നാമാവശേഷമായി.എങ്ങും പുകപടലം മാത്രമായി. മൊത്തം USA അടിയന്തരമായി അടച്ചിട്ടു. ലോക ചരിത്രം 9/11 ന് മുമ്പും ശേഷവും എന്ന് കൃത്യമായി അടയാളപ്പെടുത്തുന്ന രീതിയിൽ ആ സംഭവം മാറി. റാഞ്ചപ്പെട്ട നാലു വിമാനങ്ങളിലെ ജീവനക്കാരും പെന്റഗണിൽ മരിച്ചവരും ഇരട്ട ഗോപുരങ്ങൾ ഇടിച്ച് കയറി മരിച്ചവരും ( അന്നത്തെ ഫയർഫോഴ്സ് ജീവനക്കാർ ഉൾപ്പെടെ ) മൊത്തം 2977 പേരാണ് ഈ ആക്രമണ പരമ്പരയിൽ കൊല്ലപ്പെട്ടത്.
Content highlight : A real incident felt like watching a movie.