Celebrities

കഴിഞ്ഞ ഏഴ് ദിവസമായി ഒന്നും കഴിച്ചിട്ടില്ലെന്ന് രഞ്ജിനി; ജീവൻ ആപത്തിലെന്ന് പ്രേക്ഷകർ | ranjini-haridas-celebates-comeleting-7-days-of-water-fasting

വാട്ടര്‍ ഫാസ്റ്റിംഗ് തെറാപ്പി ആരംഭിച്ച് അവതാരക രഞ്ജിനി ഹരിദാസ്. വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ വേണ്ടിയാണ് താരം ഈ രീതി പിന്തുടരുന്നത്. ഈ കാര്യം വെളിപ്പെടുത്തി കൊണ്ട് രഞ്ജിനി തന്നെയാണ് രംഗത്ത് വന്നത്. നിരവധി പേരാണ് താരത്തിന് പിന്തുണയും അഭിനന്ദനങ്ങളുമൊക്കെയായി രംഗത്തെത്തുന്നുണ്ട്. അതേസമയം രഞ്ജിനിയുടെ തീരുമാനത്തെ വിമര്‍ശിച്ചും നിരവധി പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്. പെട്ടെന്ന് ശരീരഭാരം കുറക്കാനുള്ള ഈ രീതി ജീവന് തന്നെ ആപത്തായി മാറിയേക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

21 ദിവസം വെള്ളം മാത്രം കുടിച്ചു കൊണ്ടുള്ളതാണ് വാട്ടര്‍ ഫാസ്റ്റിംഗ് തെറാപ്പി. ഇപ്പോഴിതാ തെറാപ്പിയുടെ ഏഴാം ദിനത്തില്‍ രഞ്ജിനി പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

വാട്ടര്‍ ഫാസ്റ്റിംഗിന്റെ ഏഴാം ദിവസം എത്തിയിരിക്കുന്നു. എനിക്കൊരു ഗാങ്സ്റ്ററെപ്പോലെ ഫീല്‍ ചെയ്യുന്നുണ്ട് ഇപ്പോള്‍. 21 ദിവസമുള്ള ഇതുപോലൊരു യാത്രയ്ക്കായി ഇറങ്ങിത്തിരിക്കുമ്പോള്‍ രണ്ടോ മൂന്നോ ദിവസം പോലും കടക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല. അപ്പോഴാണ് ഏഴാം ദിവസം. അവിടെ എത്തി നില്‍ക്കുമ്പോള്‍ നമ്മള്‍ പൂര്‍ണ മനസും ശ്രദ്ധയും ഒന്നിലേക്ക് കേന്ദീകരിച്ച് ശ്രമിച്ചാല്‍ എന്തും സാധ്യമാകുമെന്ന് തിരിച്ചറിഞ്ഞു.

എനിക്ക് രണ്ട് ആഴ്ചകള്‍ കൂടി താണ്ടാനുണ്ട്. അടുത്ത ആഴ്ചയും വെള്ളം മാത്രമുള്ള ഫാസ്റ്റിംഗ് ആണ്. അവസാനത്തെ ആഴ്ച പതിയ പഴങ്ങളും പച്ചക്കറികളും തിരികെ കൊണ്ടു വരും. ആ ആദ്യത്തെ പഴം കഴിക്കാനായി ഞാന്‍ കാത്തിരിക്കുകയാണ്. അതേക്കുറിച്ച് ഞാന്‍ എന്നും സ്വപ്‌നം കാണാറുണ്ട്. പക്ഷെ ഈ ഘട്ടത്തില്‍ അതിന് കാത്തിരിക്കാം. ഞാന്‍ ഇവിടെ വരെ എത്തി എന്ന വസ്തുത ആഘോഷിക്കാം.

ഈ അനുഭവം എന്നെ അമ്പരപ്പിക്കുന്നതാണ്. കഴിഞ്ഞ ഏഴ് ദിവസമായി ഞാന്‍ ഒന്നും കഴിച്ചിട്ടില്ലെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. എന്നിട്ടും ഒരു നോര്‍മല്‍ വ്യക്തിയെ പോലെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അതായത്, നമ്മള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ കണ്ടീഷന്‍ഡ് ആണെന്നും തുടര്‍ച്ചയായി ഭക്ഷണം കഴിക്കുന്നത് തെറ്റാണെന്നുമാണ്. കാര്യമായി പുനര്‍ചിന്തനം വേണ്ടി വരും.

വെള്ളത്തിന്റെ ശക്തി കുറച്ചു കാണരുത്. അത് മാന്ത്രികമാണ്. വാട്ടര്‍ ഫാസ്റ്റിംഗിന്റെ ഗുണങ്ങളെക്കുറിച്ച് അറിവില്ലെങ്കില്‍, നിങ്ങളോട് അതേക്കുറിച്ച് വായിക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ് എന്നു പറഞ്ഞാണ് രഞ്ജിനി കുറിപ്പ് അവസാനിപ്പിക്കുന്നത്.

മലയാളികള്‍ക്ക് സുപരിചിതയാണ് രഞ്ജിനി ഹരിദാസ്. മലയാളത്തിലെ എക്കാലത്തേയും മികച്ച അവതാരകമാരില്‍ ഒരാളായാണ് രഞ്ജിനിയെ വിലയിരുത്തുന്നത്. നാളതുവരെ ഉണ്ടായിരുന്ന ആങ്കറിംഗ് രീതികളെയെല്ലാം തച്ചുടച്ച് പുതിയൊരു രീതി തന്നെ കൊണ്ടു വന്ന അവതാരകയാണ് രഞ്ജിനി. പിന്നീട് വന്നവരില്‍ മിക്കവരും, ഇപ്പോഴും രഞ്ജിനിയെ അനുകരിക്കുന്നവരോ ആ പാതപിന്തുടരുന്നവരോ ആണ്. അവതാരക എന്ന നിലയില്‍ ഇത്രത്തോളം സ്വാധീനം സൃഷ്ടിച്ച മറ്റൊരാളുണ്ടാകില്ല.

അഭിനേത്രിയായും കയ്യടി നേടിയിട്ടുള്ള രഞ്ജിനി ബിഗ് ബോസ് താരം കൂടിയായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 1 ലെ ജനപ്രീയ മത്സരാര്‍ത്ഥിയായിരുന്നു രഞ്ജിനി. ഇപ്പോഴും ബിഗ് ബോസിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായാണ് രഞ്ജിനിയെ കണക്കാക്കുന്നത്. സോഷ്യല്‍ മീഡിയയിലേയും മിന്നും താരമാണ് രഞ്ജിനി. തന്റെ വിശേഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്.

content highlight: ranjini-haridas-celebates-comeleting-7-days-of-water-fasting